ഭാര്യാ രക്ഷതി യൗവനേ
‘‘കിടക്കുമ്പോൾ ആ സാധനത്തിന്റെ മേത്ത് മുട്ടുവോ?’’ ‘‘ഛായ്!’’ ‘‘കള്ളം പറയണ്ട’’ ‘‘സത്യമായിട്ടും’’ ‘‘ഉറങ്ങിവരുമ്പം അറിയാതെ കയ്യെങ്ങാനും?’’ ‘‘ഇല്ലെന്നേ... കിങ്സൈസ് കട്ടിലാ... പോരാത്തതിന് നടുക്ക് തലേണേം’’ ‘‘അതു ചുമ്മാ’’ ‘‘വേണമെങ്കി വിശ്വസിച്ചാ മതി’’ ‘‘തൊടാതെ പിന്നെ മൂന്ന് പിള്ളേരുണ്ടായതെങ്ങനെ?’’ ‘‘അവിടേം ഉണ്ടല്ലോ രണ്ട് പിള്ളേർ!’’ ‘‘അത് പത്ത് വർഷം മുമ്പ് അറിവില്ലാത്ത കാലത്തെ കഥയല്ലേ?’’ ‘‘ഇവിടേം അങ്ങനെ തന്നെ! പന്ത്രണ്ട് വർഷം മുമ്പാണെന്നേയുള്ളൂ.’’ ‘‘നീയെന്താ...
Your Subscription Supports Independent Journalism
View Plans‘‘കിടക്കുമ്പോൾ ആ സാധനത്തിന്റെ മേത്ത് മുട്ടുവോ?’’
‘‘ഛായ്!’’
‘‘കള്ളം പറയണ്ട’’
‘‘സത്യമായിട്ടും’’
‘‘ഉറങ്ങിവരുമ്പം അറിയാതെ കയ്യെങ്ങാനും?’’
‘‘ഇല്ലെന്നേ... കിങ്സൈസ് കട്ടിലാ... പോരാത്തതിന് നടുക്ക് തലേണേം’’
‘‘അതു ചുമ്മാ’’
‘‘വേണമെങ്കി വിശ്വസിച്ചാ മതി’’
‘‘തൊടാതെ പിന്നെ മൂന്ന് പിള്ളേരുണ്ടായതെങ്ങനെ?’’
‘‘അവിടേം ഉണ്ടല്ലോ രണ്ട് പിള്ളേർ!’’
‘‘അത് പത്ത് വർഷം മുമ്പ് അറിവില്ലാത്ത കാലത്തെ കഥയല്ലേ?’’
‘‘ഇവിടേം അങ്ങനെ തന്നെ! പന്ത്രണ്ട് വർഷം മുമ്പാണെന്നേയുള്ളൂ.’’
‘‘നീയെന്താ എന്നെ കെട്ടാത്തത്?’’
‘‘അതിന് നമ്മൾ കണ്ടിട്ട് മൂന്നു വർഷമല്ലേ ആയുള്ളൂ?’’
‘‘അന്നേ കാണാത്തതെന്ത്?’’
‘‘ഞാൻ മലപ്പുറത്തും നീ കോട്ടയത്തും ആയിരുന്നല്ലോ!’’
‘‘ഒരേ ജില്ലയിൽ ആവാത്തതെന്തെന്നാ ചോദിച്ചത്?’’
‘‘ആർക്കറിയാം?!’’
‘‘എനിക്കറിയാം. സ്നേഹമില്ല. അത്രതന്നെ!’’
‘‘ഇപ്പഴെങ്കിലും കണ്ടത് ഭാഗ്യമല്ലേ?’’
‘‘എന്തോന്ന് ഭാഗ്യം! ടെൻഷനടിച്ച് മനുഷ്യൻ മരിക്കാറായി.’’
‘‘എന്തിനാ ടെൻഷൻ?’’
‘‘നിന്നെ ആരെങ്കിലും നോക്കുന്നുണ്ടോ, ആ സാധനം നിന്നെ തൊടുമോ എന്നൊക്കെ’’
‘‘ഞാനാരേം നോക്കേം തൊടേം ചെയ്യാതിരുന്നാൽ പോരേ?’’
‘‘നിന്നെയാ തീരെ വിശ്വാസമില്ലാത്തത്’’
‘‘പിന്നെന്തിനാ പുറകേ നടക്കുന്നത്?’’
‘‘കണ്ടാ... കണ്ടാ... എന്നെ മടുത്തതു കണ്ടാ..!’’
‘‘മടുത്തൊന്നും ഇല്ല പൊന്നേ’’
‘‘മടുത്തു... മടുത്തു! എനിക്കിതു വേണം. യു ആർ എ ചീറ്റ്’’
‘‘അതിനിപ്പം ഇവിടെ എന്തുണ്ടായി?’’
‘‘ഇനി എന്തുണ്ടാവാൻ?! നിന്റെ പേരെഴുതി വച്ച് ഞാൻ കടലിൽ ചാടി ചാവും നോക്കിക്കോ!’’
‘‘ഞാനിനി എന്തുചെയ്യണം എന്റെ പൊന്നോ!’’
‘‘പറഞ്ഞാ ചെയ്യുമോ?’’
‘‘പറ... നോക്കട്ടെ...’’
"ചെയ്യുമോ ഇല്ലയോ?’’
‘‘നീ കാര്യം പറ...’’
‘‘അത്രയ്ക്ക് അന്തസ്സുള്ളവനാണെങ്കിൽ ജോലി രാജിവയ്ക്ക്’’
‘‘ജോലി രാജി വയ്ക്കാനോ?!’’
‘‘നിന്നെക്കൊണ്ട് പറ്റത്തില്ല. അത്രതന്നെ!’’
‘‘രാജിവച്ചിട്ട്?’’
‘‘വെറുതെയെങ്കിലും രാജിവയ്ക്കാം എന്ന് ഒരു വാക്ക്... അത് കേട്ടിട്ട് എനിക്ക് മരിച്ചാ മതിയായിരുന്നു... അതിന് സ്നേഹം വേണ്ടേ?’’
‘‘രാജിവച്ചാ എങ്ങനെ ജീവിക്കും? എന്തെടുത്തു വച്ച് തിന്നും?’’
‘‘കൂടുതൽ ഷോയൊന്നും കാണിക്കണ്ട... നിനക്ക് ഓഫിസിലെ സോഫിയേം അനുവിനേം സുരേഷിനേം കാണാതിരിക്കാൻ പറ്റത്തില്ല. അത്രതന്നെ’’
‘‘ആണിനേം കണ്ടു കൂടേ?’’
‘‘ആണ്, പെണ്ണ്, പട്ടി, പൂച്ച, കാക്ക, തത്ത ഒന്നിനേം കാണാൻ പാടില്ല.’’
‘‘നിനക്ക് വട്ടാണോ?’’
‘‘സുരേഷും സോഫിയും അനുവും ചത്തുപോയാ മതിയായിരുന്നു... പട്ടികള്’’
‘‘അവരോക്കെ വെറും കൊളീഗ്സല്ലേ?’’
‘‘ആ സാധനത്തെ മണ്ടിയാക്കുന്നതുപോലെ എന്നെ മണ്ടിയാക്കാനൊന്നും നോക്കണ്ട. ഞാനും കൊറേ കൊളീഗ്സിനെ കണ്ടിട്ടുള്ളതാ... അനു, സോഫി, സുരേഷ് !! അവർക്കൊക്കെ നിന്നെ വേണം !.. നിന്നെ അവര് കൊണ്ടുപോകും.’’
‘‘സുരേഷും?’’
‘‘അവനാ കൂട്ടിക്കൊടുപ്പുകാരൻ... പിംപൻ പന്നി!’’
‘‘ജോലി രാജിവച്ച് ഞാൻ പട്ടിണികിടന്ന് മരിച്ചാൽ നിനക്ക് സമാധാനം കിട്ടുമോ?’’
‘‘രാജി വയ്ക്കാം എന്ന് ഒരു വാക്ക്... ഒരേ ഒരു വാക്ക്... എനിക്ക് അത്രേം മതിയായിരുന്നു. രാജിക്കത്ത് എഴുതിത്തീരുമ്പം ഞാൻ തന്നെ പറഞ്ഞേനേ കൊടുക്കണ്ടാന്ന്...’’
‘‘എന്നാ ഇന്ന് രാജിവയ്ക്കട്ടേ?’’
‘‘ഇനി രാജിവച്ചാൽ നിന്റെ കൈ ഞാൻ വെട്ടിയെടുക്കും... വഴീവച്ച് കണ്ടാപ്പോലും മിണ്ടേം ഇല്ല... സോഫീടേം അനൂന്റേം പേരിൽ നമ്മൾ വഴക്കു കൂടിയിട്ട് വർഷം ഒന്നായി... അന്ന് രാജിവയ്ക്കണമായിരുന്നു!’’
‘‘അവർക്കൊക്കെ വേറെ ഒന്നാന്തരം ലൈനുകളുണ്ട്.’’
‘‘അവർക്ക് പലതും കാണും... വെടികളാ... വെടികൾ!’’
‘‘ഇത്ര വൃത്തികെട്ട ഭാഷ നിന്നെ ആരാ പഠിപ്പിച്ചത്?’’
‘‘ക്രിസ്റ്റഫർ പറഞ്ഞതാ... എനിക്ക് അർഥം അറിയാൻ പാടില്ല.’’
‘‘നായിന്റെ മോൻ ക്രിസ്റ്റഫർ ഡോഗ്സൺ എന്താ പറഞ്ഞത്?’’
‘‘നിന്റെ ഓഫീസിൽ. നീ അവരെ കാണാനാ പോകുന്നത്. അതുകൊണ്ട് ഞാൻ ക്രിസ്റ്റഫറിന്റെ കൂടെ പോയാ പൊന്നു പോലെ നോക്കിക്കോളാന്ന് പറഞ്ഞു.’’
‘‘എന്നിട്ട് പോവാത്തെന്ത്?’’
‘‘അതിന് നീയല്ലല്ലോ ഞാൻ’’
‘‘നിന്നെക്കൊണ്ട് തോറ്റു’’
‘‘ഒന്നുകിൽ ഞാൻ... അല്ലെങ്കിൽ ജോലി... രണ്ടും കൂടി പറ്റത്തില്ല... ങാഹാ!.. ഈ ലോകത്ത് ഒരു നീതീം ന്യായോം ഇല്ലേ?!’’
‘‘വല്ല ഫ്രോഡുകളും വല്ലതും പറഞ്ഞതിന് ഞാനെന്തു തെറ്റ് ചെയ്തു?’’
‘‘നീ ചതിയനാ ചതിയൻ... ക്രിസ്റ്റഫർ പറഞ്ഞപ്പഴാ എല്ലാം മനസ്സിലായത്... പോരാത്തതിന് അമേരിക്കയിലെ ശാരിയും സിംഗപ്പൂരിലെ സിന്ധുവും ഒക്കെ പറഞ്ഞു നീ ചതിയനാണെന്ന്...’’
‘‘അവർക്കെങ്ങനെ എന്നെ അറിയാം?’’
‘‘ഞാൻ പറഞ്ഞുകൊടുത്തു’’
‘‘ചതിയനാണെന്ന് പറഞ്ഞ് കൊടുത്തോ?’’
‘‘ക്രിസ്റ്റഫർ അങ്ങനെ പറയുന്നത് ശരിയാണോന്ന് ചോദിച്ചു.’’
‘‘ഇതൊരു മാരണമായല്ലോ!’’
‘‘പരമനാറീ... തന്തയില്ലാത്ത പന്നീ... ഞാൻ മാരണമാണല്ലേ തീട്ടമേ...’’
‘‘ഞാൻ എന്തുവേണമെന്ന് പറ’’
‘‘ഇനി ഒന്നും വേണ്ട... ഞാൻ ടെൻഷനടിച്ച് ചാവാൻ കിടന്നിട്ടും രാജിവയ്ക്കാം എന്ന് ഒരേ ഒരു വാക്ക് പറയാൻ പറ്റിയില്ലല്ലോ... നീ ഒട്ടും എംപതറ്റിക് അല്ല..!’’
‘‘ജോലീം രാജിവച്ച് സാധനത്തേം മൊഴിചൊല്ലി നിന്റെ കൂടെ വരട്ടാ? നീ തിന്നാൻ തരുമോ?’’
‘‘മൊഴിചൊല്ലിയാൽ നിന്നെ ഞാൻ കൊല്ലും’’
‘‘സാധനത്തെ തൊടല്ലേ മിണ്ടല്ലേ എന്നൊക്കെ പറഞ്ഞിട്ട്?!’’
‘‘തൊടേം മിണ്ടേം ഒന്നും വേണ്ട’’
‘‘എന്നാ മൊഴിചൊല്ലുന്നതല്ലേ നല്ലത്?’’
‘‘അതു വേണ്ട’’
‘‘അവരോട് സഹതാപം ഉണ്ടോ?’’
‘‘ഒരു പുല്ലും ഇല്ല’’
‘‘പിള്ളേരെ ഓർത്തിട്ടാണോ?’’
‘‘പിള്ളേർക്ക് തിന്നാൻ കൊടുക്കാൻ സാധനത്തിന് ജോലി ഉണ്ടല്ലോ.’’
‘‘പിന്നെ മൊഴിചൊല്ലിയാലെന്താ?’’
‘‘അതുമാത്രം വേണ്ട.’’
‘‘എന്നാ ട്രാൻസ്ഫർ വാങ്ങി വേറൊരു ജില്ലയിൽ വാടകവീടെടുത്ത് താമസിക്കാം. സാധനത്തേം സോഫിയേം അനൂനേം സുരേഷിനേം ഒന്നും പേടിക്കണ്ടല്ലോ!’’
‘‘അത് ഒട്ടും വേണ്ട.. അയ്യട മനമേ!.. വേല കയ്യിലിരിക്കട്ടേ...’’
‘‘ഇതു വലിയ കഷ്ടമായല്ലോ!’’
‘‘കഷ്ടപ്പെടണം.. എന്നെപ്പോലെ സ്വീറ്റ് ആയ ഒരാളെ കിട്ടണമെങ്കി ഇത്തിരി കഷ്ടപ്പെടണം!.. ചുളുവിലൊന്നും ഒപ്പിക്കാം എന്നു വിചാരിക്കണ്ട.’’
‘‘നീ സാധനത്തിന്റെ കൂടെ നിൽക്കുന്നതാ എന്റെ ഒരേയൊരു സമാധാനം.’’
‘‘തൊടാൻ വന്നാലോ?’’
‘‘എട്ട് വർഷമായി തൊടാറില്ലല്ലോ!’’
‘‘നേരത്തേ തൊടുവോന്ന് ചോദിച്ചതാ?!’’
‘‘അങ്ങനെ പലതും ചോദിക്കും. അവര് പുല്ല് തിന്നത്തേം ഇല്ല... പശൂനെക്കൊണ്ട് തീറ്റിക്കേം ഇല്ല... അതാണാശ്വാസം..!’’
‘‘ഒന്നും മനസ്സിലായില്ല.’’
‘‘മനസ്സിലാവത്തില്ല... ചതിയൻ... നിന്നെ ദൂരെ ജോലിക്ക് വിട്ടിട്ട് ഞാൻ നീറി നീറി മരിക്കണമല്ലേ പന്നീ?’’
‘‘നീ പരസ്പരവിരുദ്ധമായി പറഞ്ഞാ എനിക്കെങ്ങനെ അറിയാൻ പറ്റും?’’
‘‘അയ്യോ ഒന്നും അറിഞ്ഞുകൂടാത്ത കുഞ്ഞുവാവ!.. ഇതിപ്പം എന്റെ സി.സി.ടി.വീന്ന് പോയാ സാധനത്തിന്റെ സി.സി.ടി.വീലെത്തും. ബാക്കി അവര് നോക്കിക്കോളും. ആ ഒരു വിശ്വാസത്തിലാ മനുഷ്യൻ കിടന്നുറങ്ങുന്നത്.’’
‘‘എന്നാ ശരി. ട്രാൻസ്ഫർ വേണ്ട... സാധനത്തിന്റെ കൂടെ നിന്നോളാം. പോരേ? നമുക്ക് കോംപ്ലിമെന്റ്സാക്കാം!’’
‘‘ഒരു കോംപ്ലിമെന്റ്സും ഇല്ല... പന്നീ... തൂറീ... നിന്റെ തന്തേരൂടെ പറ കോംപ്ലിമെന്റ്സാക്കാൻ... എന്നാലും പന്ത്രണ്ട് മാസം മുമ്പ് ഞാൻ മരിക്കാറായി കിടന്നിട്ട് ... ‘രാജിവയ്ക്കാം, എനിക്ക് നീയാ വലുത് ജോലിയല്ല’ എന്നൊരു വാക്ക്... ഒരൊറ്റ വാക്ക് പറഞ്ഞില്ലല്ലോ നീ... അത് ഞാൻ ചത്താലും മറക്കില്ല... പൊറുക്കേം ഇല്ല!’’