Begin typing your search above and press return to search.
proflie-avatar
Login

മരണരസം -സന്ധ്യ എൻ.പിയുടെ കഥ

മരണരസം -സന്ധ്യ എൻ.പിയുടെ കഥ
cancel

1 ‘‘നിങ്ങൾ വല്ല വണ്ടിയിടിച്ചും ചത്തുപോയാൽ, പോലീസു നേരെ ഇങ്ങോട്ടു വരും... മരിക്കാൻപോകുന്നു എന്നൊക്കെ മെസേജയക്കുന്നത് വളരെ വിലകുറഞ്ഞ പരിപാടിയാണ്. ഉള്ള റെസ്പെക്ടും പോവും... ഇറിറ്റേഷനാവുന്നു... നോട്ട് സെൻഡ് മെസേജസ്... റിയലി ഫെഡ് അപ്...’’ മനോജ് ക്രൂരമായി പറഞ്ഞ വാക്കുകൾ മായ ഓർത്തു. ബാൽക്കണിയിൽ ചുവന്ന ലൈറ്റ് കത്തിക്കൊണ്ടിരുന്നു.കണ്ണുകൾ താഴ്ത്തി തെരുവിലേക്കു നോക്കി. അവിടവിടെ ചുവന്ന ലൈറ്റുകൾ! ആരുടെയോ വായിൽനിന്നിറ്റി നിലത്തേക്കു പടർന്ന ചോരപോലെ മഴവെള്ളത്തിൽ ചുവപ്പ് പടർന്നു തിളങ്ങുന്നു! ലോകത്തിലെ ഏറ്റവും ക്രൂരമായ നിറം ചുവപ്പുതന്നെ! 2ട്രെയിൻ വരുന്നു എന്നതിന്റെ അടയാളമാണോ ചുവന്ന ലൈറ്റ്?അതോ ജീവിതം തീരാൻ...

Your Subscription Supports Independent Journalism

View Plans

1

‘‘നിങ്ങൾ വല്ല വണ്ടിയിടിച്ചും ചത്തുപോയാൽ, പോലീസു നേരെ ഇങ്ങോട്ടു വരും... മരിക്കാൻപോകുന്നു എന്നൊക്കെ മെസേജയക്കുന്നത് വളരെ വിലകുറഞ്ഞ പരിപാടിയാണ്. ഉള്ള റെസ്പെക്ടും പോവും... ഇറിറ്റേഷനാവുന്നു... നോട്ട് സെൻഡ് മെസേജസ്... റിയലി ഫെഡ് അപ്...’’ മനോജ് ക്രൂരമായി പറഞ്ഞ വാക്കുകൾ മായ ഓർത്തു. ബാൽക്കണിയിൽ ചുവന്ന ലൈറ്റ് കത്തിക്കൊണ്ടിരുന്നു.

കണ്ണുകൾ താഴ്ത്തി തെരുവിലേക്കു നോക്കി. അവിടവിടെ ചുവന്ന ലൈറ്റുകൾ! ആരുടെയോ വായിൽനിന്നിറ്റി നിലത്തേക്കു പടർന്ന ചോരപോലെ മഴവെള്ളത്തിൽ ചുവപ്പ് പടർന്നു തിളങ്ങുന്നു!

ലോകത്തിലെ ഏറ്റവും ക്രൂരമായ നിറം ചുവപ്പുതന്നെ!

2

ട്രെയിൻ വരുന്നു എന്നതിന്റെ അടയാളമാണോ ചുവന്ന ലൈറ്റ്?

അതോ ജീവിതം തീരാൻ പോകുന്നു എന്നതിന്റെയോ? ശരീരം ശരീരത്തോടു ചേരാൻ കുതിക്കുംപോലൊരു കിരുകിരുപ്പും കിതപ്പും, പാളങ്ങൾ മെല്ലെ ഇളകുംപോലെ ഇരമ്പം!

തിടുക്കത്തിൽ പാളം മുറിച്ചുകടന്ന് റോഡ് സൈഡിൽ ഒതുക്കിവെച്ചിരുന്ന സ്കൂട്ടിയെടുത്തു. ഭയപ്പെടുത്തി പിന്നാലെ കൂടുന്ന ചിന്തയിൽനിന്നും വേഗം വേഗം ഓടിയകലുംപോലെ റെയിലിൽനിന്നകന്നു, അകലേ നിന്നും വരുന്ന തീവണ്ടിച്ചൂളം കേൾക്കാതിരിക്കാൻ പരമാവധി ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു. മുന്നിൽ വരിവരിയായ് പോകുന്ന വണ്ടികൾ. വല്ലാതെ കിതച്ചു.


ജങ്ഷനിൽ ചുവന്ന ലൈറ്റു മാറി പച്ചയാവാൻ കാത്തുനിൽക്കുമ്പോൾ ഫോണടിച്ചു... ആരാവും എന്നാലോചിച്ചുകൊണ്ട് വണ്ടി മുന്നോട്ടെടുത്തു. സിഗ്നൽകാലിനു ചോട്ടിൽതന്നെ വലിയ വലിയ കുഴികൾ... മഴ പെയ്ത് വെള്ളം നിറഞ്ഞ്, ആഴമേത്, ആഴം കുറവേത് എന്നൊന്നും മനസ്സിലാവാതെ രണ്ടു കാലും പുറത്തേക്കിട്ട് തുഴഞ്ഞു തുഴഞ്ഞു ഒരുവിധം കരപറ്റി. ആളുകളെ കുത്തിനിറച്ച ബസ് കുഴിയിലെ വെള്ളത്തിലേക്കിറങ്ങി, മുകളിലേക്കു കയറി, വീണ്ടും കുഴിയിലേക്കിറങ്ങി ചാഞ്ചാടി നീങ്ങുന്നുണ്ട്. ബസിലിരുന്ന് ആളുകൾ നേതാക്കളെ പ്രാകുന്നുണ്ടാവും.

വണ്ടിയോടിച്ച് ഇടതുവശത്തെ പെട്രോൾപമ്പിൽ കയറി നൂറു രൂപക്ക് പെട്രോളടിച്ചു. സ്പീഡിൽ വണ്ടിയോട്ടി.

ഇടതുവശത്തേക്ക് ഇൻഡിക്കേറ്ററിട്ട് ചന്ത റോട്ടിലേക്കു തിരിഞ്ഞു. വ്യാഴം ചന്ത. നിറയെ മൺചട്ടികളും മരക്കയിലും, (കോരിയുടെ സ്ഥാനത്ത് ചിരട്ട ഉള്ളത്)

മൂർച്ചയുള്ള കറിക്കത്തികളും ഒക്കെ നിരത്തിവെച്ചിരിക്കുന്നു. രണ്ട് കറിക്കത്തികൾ വാങ്ങി മൂർച്ചയാൽ തിളങ്ങുന്നത്, തൊലിയിൽ തട്ടിയാൽ മുറിയും. തൊട്ടപ്പുറത്ത് വലിയ വട്ടപ്പൊട്ടുകളും മുടി കെട്ടിവെക്കാൻ ഉള്ള ഐറ്റംസും. നല്ല വലുപ്പമുള്ള ചുവന്ന വട്ടപ്പൊട്ടുതന്നെ വാങ്ങി. തെളിഞ്ഞ ഫ്രഷ് ചോര തുള്ളിയായ് വെളുപ്പിലേക്കു വീണപോലത്തെ പൊട്ടുകൾ. ഒരു ഐടെക്സിന്റെ കൺമഷിയും വാങ്ങിച്ചു. മൈനയുടെ കണ്ണ് എഴുതുംപോലെ അതുവെച്ച് കണ്ണെഴുതുന്നത് ആലോചിച്ചു. തൊട്ടപ്പുറത്ത് നല്ല യൗവനത്തുടിപ്പുള്ള കാരറ്റ്. ഇപ്പം പറിച്ച് ചെളി കഴുകിയെടുത്ത് കൊണ്ടുവെച്ച നനവ്. ഒരെണ്ണമെടുത്ത് കടിച്ചുനോക്കി. ഇളം മധുരം. ഒരു കിലോ കാരറ്റും വാങ്ങി. മതി. എല്ലാം സീറ്റിനുള്ളിൽ മടക്കിവെച്ച ബിഗ് ഷോപ്പറിലെടുത്തു നിറച്ചു വണ്ടിയിൽ വെച്ചു. അപ്പോഴാണോർത്തത് എലിവിഷം വാങ്ങിയില്ല. എലിയെക്കൊല്ലാനിപ്പോൾ പണിയൊന്നുമില്ല. ഒരു പാക്കറ്റ് എലി ബിസ്കറ്റ് വാങ്ങി. അത്യാവശ്യമെങ്കിൽ മനുഷ്യനു കൂടി തിന്നാം എന്നതുകൊണ്ടാണോ ബിസ്കറ്റ് എന്നു പേര് എന്ന് പെട്ടെന്നൊരു വിചാരം വന്നു. കടലാസിൽ ചുരുട്ടി അതുകൂടി സഞ്ചിയിലേക്കു വെച്ചു. പതുക്കെ വണ്ടിയോടിച്ചു. പിന്നിൽ വണ്ടികളുടെ ഹോണടി. ആളുകൾക്ക് എന്തൊരു ധൃതി, എല്ലാ യാത്രയും മരണത്തിലേക്കുള്ള യാത്ര തന്നെ. മരണത്തിലേക്കുള്ള യാത്രയിൽ ആളുകൾ എന്തിനാണിത്രയും ധൃതിവെക്കുന്നത്?

ഹോണടിപോലെ തന്നെ ഫോൺമണിയും. അടിക്കുമ്പോൾ അടിച്ചുകൊണ്ടേയിരിക്കും. ആർക്ക് എന്തു വിശേഷമാണെന്നെ ഇത്രയും പെട്ടെന്ന് അറിയിക്കാൻ ഉള്ളത്?

ആരാവും വിളിച്ചത്? രാവിലെ മൂന്നാലു പേർക്ക് പൂക്കളുടെ പടവും ഗുഡ് മോണിങ് ന്ന് ടൈപ്പ് ചെയ്തതും അയച്ചാൽ ഫോണിന് പിന്നെ പണിയൊന്നുമില്ല (ജീവിച്ചിരിപ്പുണ്ട് എന്നു മറ്റുള്ളവരെ ബോധിപ്പിക്കണമല്ലോ) ഒന്നു രണ്ടു പേരിങ്ങോട്ടും ഗുഡ് മോണിങ് അയക്കും, കഴിഞ്ഞു ആരും വിളിക്കാറൊന്നും പതിവില്ല... പിന്നെ ഇതിപ്പം ആരാവും?

വീട്ടിലെത്തുംവരെ അതുതന്നെ ആലോചിച്ചു. വാതിലു തുറന്ന് പേഴ്സിൽനിന്നും ഫോണെടുത്ത് തുറന്നു. അറിയാത്ത നമ്പർ! നാലുതവണ വിളിച്ചിട്ടുണ്ട്.

ആരായിരിക്കും ഇത്ര അത്യാവശ്യമായിട്ടു വിളിക്കുന്നത്?

തിരിച്ചുവിളിക്കണോ?

മേശയിലെ ജഗ്ഗിൽനിന്നും തണുത്ത വെള്ളം ചില്ലു ഗ്ലാസിലേക്ക് ഒഴിച്ച് ഒറ്റവലിക്കു കുടിച്ചു. ആരായിരിക്കും വിളിച്ചത്? ഈയിടെയായി ഫോണേ പേടിയാണ്. എന്തുമാതിരി വൃത്തികെട്ട ഉപകരണമാണ്. മനുഷ്യന് ഒരു ഉപകാരവും ചെയ്യാത്ത സാധനം. ഇല്ലേ, ഉപകാരമില്ലേ? ഉണ്ട്, അറ്റകൈക്ക് സഹായിക്കും. സഹായമായിരുന്നില്ലെന്ന് പിന്നീടറിയും. ആരുമില്ലെന്നു ദുഃഖിച്ചിരിക്കുമ്പോൾ ചില മനുഷ്യരെ അവിചാരിതമായി പരിചയപ്പെടും. പരിചയപ്പെടുമ്പോഴുള്ള ഊഷ്മളത പോകപ്പോകേ തീർന്നുപോകും. ഫോണിലെ ചാർജു തീരുംപോലെ. ചിലർ അകന്നുപോകുമ്പോൾ ഒഴുക്കിലൊരു പൂവ് എങ്ങോട്ടോ ഒഴുകിപ്പോയ പോലെ തോന്നും. ചിലത് തീരാദുഃഖം സമ്മാനിക്കും.

‘‘നിങ്ങൾ വല്ല വണ്ടിയിടിച്ചും ചത്തുപോയാൽ... കേട്ടുപോയ വാക്കുകളെ എങ്ങനെ മറക്കാനാണ്? തല എത്ര കുടഞ്ഞാലും നിശ്ശബ്ദതയിലെ തീരാത്ത മണിയടിപോലെ അതങ്ങനെ മുഴങ്ങിക്കൊണ്ടിരിക്കും. ഒഴുക്കിൻ കയത്തിൽ വേണ്ടപ്പെട്ട ആരോ മുങ്ങിമരിച്ചപോലെ വേദനിക്കും.’’

ചാർജ് ഏറ്റവും പീക്കിലായിരുന്ന സമയത്ത് മനോജ് എല്ലാം പറയുമായിരുന്നു. നഗരത്തിലെ തിരക്കിൽ, ആകെക്കിട്ടുന്ന ഞായറാഴ്ച കള്ളവെടി വെക്കാൻ പോയതുപോലും! ‘കള്ളവെടി’ മനോജിന്റെതന്നെ വാക്കാണ്.

‘‘എന്റെ യമുനേടടുത്ത് ഞാനിന്നു പോയെടീ... അവളുടെ കെട്ട്യോനും പിള്ളേരും ടൂറ് പോയേക്കുവാണ്. ഞങ്ങളു നാലു തവണ... ഇന്നു നാലുതവണയെടീ... അവൾ വാങ്ങിവെച്ച മാജിക് മൊമെന്റ്സ് ചെറുതായി സിപ് ചെയ്ത്, ചെയ്ത്... ഹാ... ഹാ! സ്വർഗമായിരുന്നു. എന്തു രസാന്നറിയുമോ?’’

‘‘നിനക്ക് അസൂയ തോന്നുന്നുണ്ടോ?’’

‘‘എന്തിന്?’’

‘‘അല്ലാ... ഞങ്ങൾ നാലു തവണ...’’

‘‘ഓ... ഇല്ലാ.’’

എനിക്കു ചിരി വന്നു.

കള്ളവെടി, ആ വാക്കേ എനിക്കു പിടിച്ചിട്ടില്ലെന്ന് അവനോടെങ്ങനെ പറയാനാണ്!

ആ വാക്കിൽതന്നെ ഒരു ഭീരു ഒളിച്ചിരിക്കുന്നുണ്ടെന്ന് ഞാൻ പറഞ്ഞില്ല... ഭീരുക്കളെ എനിക്കിഷ്ടമല്ലെന്നും (പറഞ്ഞാൽ ഓ... നീ കുലസ്ത്രീയെന്നു വിളിച്ചു കളിയാക്കും) ഒളിച്ച് ചെയ്യുന്ന ഏതു കൃത്യവും ഒരു ഭീരുവിന്റെ ചെയ്തിതന്നെ! അങ്ങനെ പലപല രഹസ്യങ്ങളും അയാൾ പറയും, അയാളുടെ പ്രപഞ്ചത്തിൽ ഞാനും ഉണ്ടെന്നു കരുതി അതെല്ലാം കേൾക്കുമായിരുന്നു. എന്നിട്ട്, എന്നിട്ടെന്ത് ഒന്നുമില്ല!

ചാർജില്ലാതെ ഓഫായ ഫോണുപോലെ നോക്കിയാൽ നമ്മുടെ തന്നെ മുഖം കാണുന്ന കറുത്ത പ്രതലം ലോകം. എത്ര ശ്രമിച്ചാലും ഓണാകാത്ത ഫോണുകൾ അശ്രദ്ധമായ ഇടങ്ങളിൽ എവിടെയെങ്കിലും കിടക്കും. അങ്ങനെ കിടക്കുമ്പോൾ ലോകത്തിന് മൊത്തം കറുപ്പുനിറമാണെന്നു തോന്നും, കണ്ണീരിന്റെ കറുപ്പുനിറം, ചിലരിൽ

കണ്ണീരായ് വീഴാതെ ആ കറുപ്പ് കൺതടത്തിൽ നിഴൽവീശി കനത്തു കിടക്കും.

പ്രകാശനെ കാണുമ്പോൾ അയാളുടെ കൺതടങ്ങൾ അങ്ങനെയായിരുന്നു. പ്രകാശൻ കരഞ്ഞിട്ടൊന്നുമില്ലാ എന്റെ മുന്നിൽ. കല്യാണപ്രായമൊക്കെക്കഴിഞ്ഞെന്ന് മനസ്സിലൊറപ്പിച്ച കാലത്താണ് അപ്രതീക്ഷിതമായി പ്രകാശനെ കണ്ടുമുട്ടിയത്.. മൊബൈൽ പരിചയമൊന്നുമല്ല. ട്രെയിനിൽ തൊട്ടടുത്തിരിക്കുന്ന പച്ചമനുഷ്യനായിട്ട്. ഏറിവരുന്ന പ്രായത്തെക്കുറിച്ചുതന്നെ ആലോചിച്ചുകൊണ്ട് പുറത്തേക്കു നോക്കി ഇരിക്കയായിരുന്നു. ചെവി മോളിൽ ചെറുതായി നരക്കുന്ന മുടിയിൽ കൺമഷിക്കറുപ്പ് തേച്ച് കാലത്തെ പറ്റിക്കാൻ നോക്കുന്ന വിഡ്ഢിത്തത്തെക്കുറിച്ചൊക്കെ ആലോചിച്ചുകൊണ്ട് അങ്ങനെ അലസമായി ചുറ്റുമുള്ളവരെ അവരറിയാതെ വീക്ഷിച്ചുകൊണ്ടിരുന്നു.

‘‘ഞായറായതുകൊണ്ടാവണം വൻതിരക്ക് അല്ലേ’’, തല തിരിച്ചു ശബ്ദം വന്നിടത്തേക്കു നോക്കി. വലത്തിരുന്ന ആൾ പ്രസന്നനായി ചിരിച്ചു. മറുപടിക്കൊന്നും കാത്തുനിൽക്കാതെ അടുത്ത ചോദ്യം,

‘‘പാട്ടുകാരിയാണോ?’’

‘‘അല്ലാ...’’

‘‘നിങ്ങൾ പുറത്തേക്കു നോക്കി പാട്ടുപാടുകയാണെന്നു വിചാരിച്ചു,

എനിക്കേറ്റവും ഇഷ്ടമുള്ള പാട്ട് ‘സ്വർണച്ചാമരം വീശിയെത്തുന്ന സ്വപ്നം’ ആണ്. ടീച്ചർക്കേതാണ്?’’

‘‘ടീച്ചർന്ന് വിളിക്കാലോ അല്ലേ?’’ ടീച്ചർ ഈ ഓറഞ്ചു വാങ്ങൂ... അയാൾ കൈയിലെ പൊളിച്ച ഓറഞ്ചല്ലികൾ നീട്ടി.

തെളിഞ്ഞ് ചിരിക്കുന്ന അയാളോട് ദേഷ്യപ്പെടാനൊന്നും തോന്നിയില്ലാ... എന്താ മനുഷ്യാ, അപരിചിതയായ സ്ത്രീയോട് ഇങ്ങനെയാണോ പെരുമാറുക എന്നൊക്കെ ഉള്ളിൽ കിടന്ന് ആരോ ആർക്കുന്നുണ്ട്. ആർക്കലിനെ അവഗണിച്ച് തന്നെത്തന്നെ ഞെട്ടിച്ചുകൊണ്ട് മറുപടി പുറത്തേക്കു ചാടി. ‘‘ഇല്ലാ... വിളിച്ചോളൂ, എന്റെ പേര് പ്രീത.’’

‘‘പ്രീതി ഉള്ളവൾ പ്രീത’’, അയാൾ കുട്ടിയെപ്പോലെ വീണ്ടും ചിരിച്ചു (പേരു മാറ്റിപ്പറഞ്ഞതിൽ ഖേദം തോന്നി).

‘‘കാണുന്ന എല്ലാരോടും പ്രീതി തോന്നുമോ?’’ താനയാളെ തുറിച്ചുനോക്കി.

‘‘എറ്റ്ലീസ്റ്റ് പാട്ടു പാടുന്നവരോടെങ്കിലും?’’ ചിരിച്ചുകൊണ്ട് അയാൾ തുടർന്നു.

‘‘എന്റെ പാട്ടുകൾ കേൾക്കണോ’’, അയാൾ മൊബൈൽ എടുത്ത് ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിമൂന്ന് എന്ന് അക്കങ്ങളടിച്ചു ഓണാക്കി. ജനിച്ച വർഷമാവും. ചോദിച്ചില്ലാ. ‘അതെ’, ജനിച്ച വർഷമാണോന്നല്ലേ ടീച്ചർ വിചാരിച്ചത്?

അറിയാതെ ചിരിച്ചുപോയി, അയാൾ ഒരു വീഡിയോ തുറന്നു, ഒരു വീടിന്റെ അരഭിത്തിയിലിരുന്ന് അയാൾ പാടുന്നു. ‘‘സായന്തനം നിഴൽ വീശിയില്ല... ശ്രാവണപ്പൂക്കളുറങ്ങിയില്ലാ... അവളെടുത്തതാ... ലക്ഷ്മി.

അവൾ ഭയങ്കര പാചകക്കാരിയാണ്. പൊറോട്ടയൊക്കെ പുഷ്പംപോലെ സെക്കൻഡുകൊണ്ട് ഉണ്ടാക്കും...

അവളെടുത്ത എന്റെ അവസാനത്തെ വീഡിയോയാ ഇത്.’’ പെട്ടെന്നയാൾ നിശ്ശബ്ദനായി. പിന്നെ മുന്നിലേക്കെടുത്തിട്ട എന്റെ മുടിയിലേക്കു ചൂണ്ടി. ‘‘അവൾക്കും ഇത്രയും മുടിയുണ്ട്, ഇങ്ങനെതന്നെ അവളും മെടഞ്ഞിടും. അതിൽ ചുവന്ന റോസാ ചൂടിയാൽ എന്തു രസമാണെന്നോ... പക്ഷേ അവൾ ചൂടില്ല. പൂക്കൾ മുടിയിലിരുന്ന് തന്നെ ഇറുത്തവരെ ശപിക്കുമത്രേ! ചിരിവരും, ഞാനവളോടു പറയും,

‘‘വയസ്സായാൽ നിന്റെയീ മുടി മുഴുവൻ നരയ്ക്കും. സ്വർണനിറമാവും. അതെന്റെ കയ്യാലെ വാരിയെടുത്ത് വിശറിപോലെ വിരിച്ച് ഞാനെന്റെ നെഞ്ചിലേക്ക് വീശും, ആ പാട്ടും പാടും,

‘സ്വർണച്ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ ...’ ’’ പൊടുന്നനെ അയാൾ മൂകനായി. കണ്ണുകൾ നിറഞ്ഞു.

ഒരു നിമിഷത്തെ മൗഢ്യത്തിനു ശേഷം ചിരിച്ചു. ങ്‌ ആ... ടീച്ചറോടു ഞാൻ പേരു പറഞ്ഞില്ല;

‘‘ഞാൻ പ്രകാശൻ.’’

ഇത് അമ്മാവൻ, അയാൾ അടുത്തിരുന്ന ആളെ ചൂണ്ടി. പിന്നെയുള്ളത്

ലക്ഷ്മി, എന്റെ ഭാര്യ. ലക്ഷ്മി എന്നുച്ചരിച്ചപ്പോൾ വീണ്ടും അയാൾ മൗനിയായി.

‘‘ഇപ്പോ വരാം.’’

കൂടെ ഉള്ള അമ്മാവനെ നോക്കി അയാൾ എഴുന്നേറ്റു ധൃതിവെച്ചു ടോയ്ലെറ്റിനു നേരെ നടന്നു.

അപ്പുറമുള്ളയാളെ കഴുത്തുനീട്ടി നോക്കി, മെലിഞ്ഞ് മുഖത്ത് ചെറുകുഴികളുള്ളൊരു മനുഷ്യൻ. അതിനുമപ്പുറത്ത്, ലക്ഷ്മി? അമ്മാവൻ വിഷാദത്തോടെ നോക്കി. പിന്നെ ശബ്ദം താഴ്ത്തി പറഞ്ഞു.


‘‘ലക്ഷ്മി ജോലിസ്ഥലത്തു വെച്ച് മരിച്ചു. കഴിഞ്ഞ ശനി... അതിനുശേഷം അവനിങ്ങനെയാ... സ്വയം ഒരു പിടുത്തമില്ല, കണ്ട ട്രെയിനിലും ബസിലുമൊക്കെ കേറിയങ്ങു പോകും. ഞാൻ പിന്നാലെ ഓടും, ഇന്നിപ്പോ ലക്ഷ്മിയെക്കാണാനെന്നു പറഞ്ഞ് അവളുടെ ജോലിസ്ഥലത്തേക്ക് ഇറങ്ങിയിരിക്കയാ...’’

കൂടുതലെന്തെങ്കിലും ചോദിക്കും മുമ്പ് മുഖം കഴുകിയ വെള്ളത്തോടെ അയാൾ തിരികെ വന്നു. മിണ്ടാതെ കൂനിക്കൂടി ഇരിക്കുന്നതു കണ്ടപ്പോൾ പാവം തോന്നി, ബാഗു തുറന്ന് ടവലെടുത്ത് അയാൾക്കു കൊടുത്തു.

‘‘മുഖം തുടയ്ക്കൂ...’’ പറയുമ്പോൾ ഒരു അപരിചിതനോടാണു പറയുന്നതെന്ന തോന്നലേ ഉണ്ടായില്ല. അയാൾ അനുസരണയോടെ ടവൽ നിവർത്തി മുഖം തുടച്ചു. ഒരു പിടിവള്ളിപോലെ ടവൽ കൈയിൽവെച്ച് അമർത്തിക്കൊണ്ടിരുന്നു.

പിന്നെ ഏതോ സ്റ്റേഷനിലിറങ്ങുംവരെ അയാൾ ഒന്നും മിണ്ടിയില്ല. അമ്മാവനോടു ഫോൺനമ്പർ വാങ്ങി, വെറുതെ. പ്ലാറ്റ്ഫോമിലൂടെ വേഗത്തിൽ നീങ്ങുന്ന അയാൾക്കൊപ്പമെത്താൻ അമ്മാവൻ കഷ്ടപ്പെടുന്നുണ്ട്. അപ്പോഴേക്കും ഒഴിഞ്ഞ സീറ്റുകളിൽ പുതിയ യാത്രക്കാർ അവരുടെ ബാഗുകളും പെട്ടികളും ഒക്കെ അടുക്കിവെച്ച് ഇരിപ്പായി.

പെട്ടെന്ന് ഒറ്റക്കാവുന്നവരെക്കുറിച്ച് ആലോചിച്ചാലോചിച്ച് ഇറങ്ങേണ്ട സ്റ്റേഷനെത്തിയതറിഞ്ഞില്ല.

പിന്നെ രണ്ടുമാസം കഴിഞ്ഞ് ട്രെയിനിൽ ആ വഴി പോകുമ്പോഴാണ് വീണ്ടും അയാളെ ഓർത്തത്. അയാളുടെ അമ്മാവനോടന്നു വാങ്ങിയ ഫോൺനമ്പർ ഫോണിൽ കിടക്കുന്നുണ്ടല്ലോ... ഒന്നു വിളിച്ചു നോക്കിയാലോ... എന്തു പറഞ്ഞു വിളിക്കും? അയാൾക്ക് ഈ യാത്രക്കാരിയെ ഓർമയുണ്ടാവുമോ? എന്തെങ്കിലുമാവട്ടെ, ഒന്നു വിളിച്ചുനോക്കാൻ തന്നെ തീരുമാനിച്ചു.

9448***881 എന്ന നമ്പർ ഡയൽ ചെയ്തു. കാത്തിരിക്കയായിരുന്നെന്നപോലെ ഫസ്റ്റ് റിങ്ങിൽതന്നെ അ​േങ്ങത്തലക്കൽ ഫോണെടുത്തു. ‘‘ലക്ഷ്മീ... നീയെത്ര നാളായി വിളിച്ചിട്ട്. നിന്റെ ജോലിസ്ഥലത്തു വന്നാലാണെങ്കിൽ, നീ ഓഫീസാവശ്യത്തിനു യാത്രയിലായിരിക്കും. എപ്പഴാ നമ്മളിനി കാണുക? നിന്നെക്കെട്ടിപ്പിടിച്ചെനിക്ക് നിന്റെ നട്ടെല്ലു മുഴുവൻ ഉമ്മ വെക്കണം, നിന്റെ പരത്തിയിട്ട മുടിയിൽ മുഖം ചേർത്തു കിടക്കണം, നിന്റെ കാൽക്കീഴിലിരുന്നെനിക്ക് കരയണം, ഒരുമിച്ചു കഴിക്കണം, നീ എപ്പഴാ വരിക’’, ഒറ്റ വീർപ്പിലയാൾ ചോദിച്ചു നിർത്തി.

പെട്ടെന്നുണ്ടായ അങ്കലാപ്പിൽ ഫോണിൽ അവിടവിടൊക്കെ എങ്ങനെയോ ഞെക്കി ഫോൺ ഓഫാക്കി. വിയർത്തുപോയി. അയാളുടെ അമ്മാവൻ പ്രകാശന്റെ നമ്പറാണ് തന്നതെന്ന് ബോധമുദിച്ചതിൽപിന്നെ ആ നമ്പർ ബ്ലോക്കു ചെയ്തുവെച്ചു.

ഇനി ഒരാണുമായി ഒരു ബന്ധവും സാധ്യമല്ല. മനോജിനെ ഓർക്കുമ്പോഴെല്ലാം അയാൾ അവസാനമായിപ്പറഞ്ഞ വാക്കുകൾ തികട്ടിവരും. ഇനി ഒന്നുകൂടി തകരാൻ വയ്യ!

എല്ലാ മനുഷ്യരുടെയും നമ്പറുകൾ ഡിലീറ്റാക്കി അത്യാവശ്യം മൂന്നാലു നമ്പറുകൾ മാത്രം പേറുന്ന ഒരു ലൈറ്റ് വെയ്റ്റ് ഫോണാണു തന്റേത്. ബന്ധങ്ങളുടെ ഭാരമില്ലാത്തത്. മനോജിന്റെ നമ്പർ ഡിലീറ്റാക്കിയതിൽപിന്നെ ഫോണിന്റെ ഭാരം നന്നായി കുറഞ്ഞിട്ടുണ്ട്. തന്നെ ആരും വിളിക്കാനില്ല. പക്ഷേ, ഈ നമ്പർ ആരുടേതായിരിക്കും? തിരിച്ചു വിളിക്കണോ ? കുരിശാകുമോ?

ആലോച്ചുനിൽക്കേ ഫോൺമണിയടിച്ചു. വേഗം എടുത്തു.

‘‘ഹലോ...’’

‘‘ലക്ഷ്മിയാണോ?’’

‘‘അല്ലാ...’’

‘‘ആരാ?’’

‘‘തിരൂർ പോലീസ് സ്റ്റേഷനിൽനിന്നാണ്,

ഒന്നുമില്ല. ഒരാക്സിഡന്റ്, അയാളുടെ പോക്കറ്റിൽ ഈ നമ്പറാണുണ്ടായിരുന്നത്, ലക്ഷ്മി എന്ന് പേരെഴുതിയിട്ടുണ്ട്.’’

ദൈവമേ! പ്രകാശൻ..! ഞെട്ടലോടെ കസേരയിലിരുന്നു. തിടുക്കത്തിൽ പറഞ്ഞൊപ്പിച്ചു;

‘‘ഇല്ലാ അറിയില്ല. നമ്പർ മാറിപ്പോയതായിരിക്കും.’’


3

മരണത്തിന്റെ മണം എന്തായിരിക്കും?

ചുവപ്പ്?

കറുപ്പ്

മഞ്ഞ

...ഒന്നുമല്ല, വെള്ള

ചുറ്റും പുകയുന്ന പുകയുടെ വെള്ള! ചെറുതായിരിക്കുമ്പഴേ പ്രലോഭിപ്പിച്ചിട്ടുള്ള ആ പുകമണം ചുറ്റും. ജനലും വാതിലും കുറ്റിയിട്ടെന്ന് ഒന്നുകൂടി ഉറപ്പുവരുത്തി ലൈറ്റണച്ച് അട്ടിയായ് വിരിച്ച ചകിരിക്കുള്ളിൽ കടന്നിരുന്നു. ആളുയരം പുകയുന്ന ചകിരിക്കുള്ളിൽ ഒരുറപ്പിന് പകൽ വാങ്ങിയ എലിബിസ്കറ്റു കൂടി പൊടിച്ചിട്ടിട്ടുണ്ട്. കണ്ണടച്ചു, ആഞ്ഞു ശ്വസിച്ചു. മൂക്കിൽ, തൊണ്ടയിൽ നിറഞ്ഞ് പുക... കണ്ണടഞ്ഞു പോകുന്നുണ്ട്... പുകയിലൂടൊരു കുഞ്ഞു പെൺകുട്ടി മെല്ലെ ചലിക്കുന്നുണ്ട്.

പെൺകുട്ടി മഴ നനഞ്ഞ ഓലച്ചൂട്ട് തിരുകിയ അടുപ്പിലേക്ക് ആഞ്ഞ് ഊതി. വെണ്ണീറും പുകയും ഒരുമിച്ചു പറന്നു. അവളുടെ നീറുന്ന കണ്ണിൽനിന്നും കണ്ണീര് ഒലിച്ചിറങ്ങി. തല അടുപ്പിലേക്കു തന്നെ തിരുകി അവൾ വിളിച്ചു പറയുന്നു; ‘‘അമ്മേ, എന്തു രസാ, എന്തു രസാ... ഈ പൊകമണത്തിന് മരണരസാ...’’

News Summary - madhyamam weekly malayalam story