Begin typing your search above and press return to search.
proflie-avatar
Login

അർദ്ധനാരി

അർദ്ധനാരി
cancel

രാ​ത്രി​യു​ടെ അ​ന്ത്യ​യാ​മ​ത്തി​ൽ ഉ​ഴ​മ​ല​ക്ക​ലെ ക്ഷേ​ത്ര പ​രി​സ​ര​ത്തെ ഒ​റ്റ​മ​ര​ത്തി​ന്റെ ഒ​രു​റ​ച്ച കൊ​മ്പി​ലി​രു​ന്നു​കൊ​ണ്ട് ഒ​രു കു​റ്റി​ച്ചൂ​ളാ​നാ​ണ് ശി​വ​ന്റെ മ​ര​ണം സ​തീ​ശ​നെ ആ​ദ്യം അ​റി​യി​ച്ച​ത്. ജ​ന്മ​നാ​ൽ അ​ന്ധ​നാ​യ സ​തീ​ശ​ൻ ക​ണ്ണു​ക​ൾ ഇ​റു​ക്കി​യ​ട​ച്ച്, പ​ല്ലു​ക​ൾ ക​ടി​ച്ചു​പി​ടി​ച്ച് നെ​ഞ്ചി​നു​ള്ളി​ലൂ​ടെ നി​ര​ങ്ങി നീ​ങ്ങി വ​ന്ന ഒ​രാ​ർ​ത്ത​നാ​ദ​ത്തെ തൊ​ണ്ട​യി​ൽ കു​രു​ക്കി​യി​ട്ടു.

ഇ​ട​ക്കി​ടെ ദേ​വി കേ​റി ആ​റാ​ടു​ന്ന ശ​രീ​ര​വു​മാ​യി കോ​മ​രം കു​മാ​ര​ൻ ഓ​ടി​യെ​ത്തി. നാ​ടി​ന്റെ കൂ​ട്ട​ത്തോ​ടെ​യു​ള്ള നി​ശ്വാ​സ​ത്തി​ന്റെ ചൂ​ടി​ൽ വി​ങ്ങിനി​ന്ന ദു​ർ​ഗാ​ദേ​വി ക്ഷേ​ത്ര പ​രി​സ​ര​ത്തുനി​ന്ന് തെ​ല്ലു​മാ​റി ഒ​റ്റ​മ​ര​ത്തി​ന്റെ കൊ​മ്പി​ൽ ശി​വ​ൻ തൂ​ങ്ങി​യാ​ടി.

നേ​ർ​ത്ത മ​ഞ്ഞി​ൻ പു​ത​പ്പി​ൽ നാ​ടാ​കെ കൊ​ഴു​ത്ത ത​ണു​പ്പ് അ​രി​ച്ചു ന​ട​ന്നു. ഒ​രി​ല​യ​ന​ക്കം പോ​ലു​മി​ല്ലാ​ത്ത ക​ടു​ത്ത നി​ശ്ശ​ബ്ദ​ത​യി​ൽ ജ​നാ​ർ​ദ​ന​ൻ ന​മ്പ്യാ​ർ ശ​വ​ത്തി​ന​രി​കി​ലേ​ക്ക് ആ​ഞ്ഞു ന​ട​ന്നു.

കൊ​മ്പി​ൽ തൂ​ങ്ങി​യാ​ടി​യ സ്വ​ന്തം മ​ക​ന്റെ ജ​ഡം ഏ​റ്റു​വാ​ങ്ങു​മ്പോ​ൾ, ഒ​ട്ടും വി​റ​കൊ​ണ്ടി​ല്ല ന​മ്പ്യാ​രു​ടെ കൈ​ക​ൾ. നാ​ളു​ക​ളേ​റെ​യാ​യി വ​ലി​ഞ്ഞു​മു​റു​കി അ​ങ്ങ​നെ ത​ന്നെ ഉ​റ​ച്ചു​പോ​യ മു​ഖം ര​ണ്ടുത​വ​ണ അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും കു​ട​ഞ്ഞു​കൊ​ണ്ട് പ്രേ​ത​ത്തി​നെ​യും തോ​ളി​ലി​ട്ട് ഒ​രു നി​മി​ഷം നി​ന്നു. പി​ന്നെ ഒ​റ്റ ന​ട​ത്ത​മാ​യി​രു​ന്നു മ​ന​യി​ലേ​ക്ക്.

വ​ലി​യ മ​ന​യു​ടെ വി​ശാ​ല​മാ​യ അ​ക​ത്ത​ള​ത്തി​ൽ കി​ട​ക്കു​ന്ന, മാ​യി​ച്ചി​ട്ടും തോ​ർ​ത്തി​യി​ട്ടും അ​ട​രാ​ത്ത ചാ​യം ക​ല​ർ​ന്ന ആ ​പു​ഞ്ചി​രിക​ണ്ട് ചു​മ​രു​ക​ളു​ടെ നെ​ടു​വീ​ർ​പ്പ് താ​ഴ്ന്നുപ​ര​ന്നു. ആ​ണും പെ​ണ്ണും അ​ല്ലാ​ത്ത​തി​നെ​യോ​ർ​ത്ത് ഒ​രു തേ​ങ്ങ​ലും ഇ​ല്ല​ത്തു​നി​ന്നും പു​റ​പ്പെ​ടേ​ണ്ട​തി​ല്ല. സ​തീ​ശന്റെ ക​ല​ങ്ങി ചെ​മ​ന്ന ക​ണ്ണി​നു നേ​രെ കോ​മ​രം കു​മാ​ര​ൻ അ​വ​ജ്ഞ​യോ​ടെ നോ​ക്കി.

“ഈ ​മ​ര​ണ​ത്തോ​ടെ ജ​നാ​ർ​ദന​ൻ ന​മ്പ്യാ​രു​ടെ മാ​ന​ക്കേ​ടി​നൊ​ര​റു​തി വ​രു​മോ ദേ​വീ....” എ​ന്ന ആ​ത്മ​ഗ​ത​ത്തോ​ടെ കു​മാ​ര​ൻ ക​ണ്ണു​ക​ൾ അ​ട​ച്ചു.

ചു​ട​ല​പ്പ​റ​മ്പി​ലേ​ക്കെ​ടു​ത്ത ‘അ​തി​ന്’ ഭാ​രം കൂ​ടു​ത​ല​ല്ലേ എ​ന്ന് ന​മ്പ്യാ​ർ​ക്ക് മാ​ത്ര​മ​ല്ല തോ​ന്നി​യ​ത്!

‘ദേ​വീ... ക​ണ്ണു​ക​ൾ അ​ട​ഞ്ഞ​പ്പോ​ൾ അ​ത് ഉ​ള്ളി​ലെ രൂ​പം പൂ​ണ്ടു​വോ’ ആ​ദ്യ​മാ​യി ന​മ്പ്യാ​രു​ടെ ശ​രീ​ര​മാ​സ​ക​ലം വി​റ​പൂ​ണ്ടു.

ഇ​രി​വേ​രി വ​യ​ലു​ക​ൾ​ക്കും അ​യ്യ​ൻ​കു​ന്നി​നും വ​ലി​യാ​റി​നും.... ആ​കാ​ശ​ത്തി​നു​മ​പ്പു​റം അ​വ​ർ ‘അ​തി​നെ’ ചി​ത​യി​ലേ​ക്കെ​ടു​ത്ത് ന​ട​ന്നു​കൊ​ണ്ടി​രു​ന്നു. തീ​യി​ൽ വെ​ന്തുകൊ​ണ്ടി​രു​ന്ന, പു​ക​യി​ൽ ന​ര​ച്ചു​കൊ​ണ്ടി​രു​ന്ന ചു​ട​ല​മ​ണ്ണ് ആ​ത്മ​വീ​ര്യം ചോ​രാ​തെ വീ​ണ്ടും വീ​ണ്ടും ചാ​യ​മി​ട്ടു.

കാ​ർ​മേ​ഘം ഒ​ഴി​ഞ്ഞു​മാ​റി. തെ​ളി​ഞ്ഞ മാ​നം വെ​ളി​ച്ചം വീ​ശി. ചു​ട​ല​പ്പ​റ​മ്പി​ന് ചു​റ്റും കൂ​ടി​യ പ​ടു​മ​ര​ങ്ങ​ൾ ശ​വ​ത്തി​ന് തീ​യി​ട്ടു. പി​ന്നെ ക​ണ്ണ​ട​ച്ച് വെ​ളി​ച്ച​ത്തെ മ​റി​ക​ട​ന്നു. ആ​ളി​ക്ക​ത്തി​യ താ​ണ്ഡ​വ​ത്തി​ൽ ആ​ണു​ട​ലി​നു​ള്ളി​ലെ പെ​ൺ​ചി​ത്തം വെ​ളി​ച്ചംകെ​ട്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ അ​വ​ർ മ​റ​ന്നി​ല്ല.

Show More expand_more
News Summary - malayalam story