എന്‍റെ ഗിത്താർ എനിക്ക് ശ്രുതി ചേർക്കാൻ കഴിയുന്നില്ല
മറ്റുള്ളവർ വെറുതെ ശബ്ദസാന്ദ്രത തുടർന്നുകൊണ്ടേയിരുന്നു. കമ്പി പൊട്ടിപ്പോയെന്ന് എന്റെ മുടിയിഴകൾ പിന്നോട്ടു വലിച്ചിട്ടുകൊണ്ട് ഞാനലറി. അപ്പോഴും ശബ്ദം ഉയർന്നുകേട്ടുകൊണ്ടിരുന്നു.എനിക്കെന്റെ ഗിത്താർ വേണ്ട പോലെ ട്യൂൺ ചെയ്യാനാവുന്നില്ല. നൃത്തം ഏതാണ്ട് തുടങ്ങാൻ പോവുകയാണ്. മുറിയിൽ അവിടെ ഇപ്പോൾതന്നെ ഒരു വലിയ ജനക്കൂട്ടമുണ്ട്. അവരിൽ കൂടുതൽപേരും ആ പരിപാടിയുമായി ബന്ധപ്പെട്ടവരും അവരുടെ സുഹൃത്തുക്കളും പെൺസുഹൃത്തുക്കളുമാണ്. പക്ഷേ, അപ്പോഴും അവരവിടെ ഒരു വലിയ കൂട്ടംതന്നെയുണ്ട്. എന്റെ കണ്ണുകൾക്കു മീതെക്കൂടി വീണുകിടക്കുന്ന നീണ്ട മുടിയിഴകളുടെ സുരക്ഷിതത്വത്തിനുള്ളിൽനിന്നും ഞാൻ...
Your Subscription Supports Independent Journalism
View Plansമറ്റുള്ളവർ വെറുതെ ശബ്ദസാന്ദ്രത തുടർന്നുകൊണ്ടേയിരുന്നു. കമ്പി പൊട്ടിപ്പോയെന്ന് എന്റെ മുടിയിഴകൾ പിന്നോട്ടു വലിച്ചിട്ടുകൊണ്ട് ഞാനലറി. അപ്പോഴും ശബ്ദം ഉയർന്നുകേട്ടുകൊണ്ടിരുന്നു.
എനിക്കെന്റെ ഗിത്താർ വേണ്ട പോലെ ട്യൂൺ ചെയ്യാനാവുന്നില്ല. നൃത്തം ഏതാണ്ട് തുടങ്ങാൻ പോവുകയാണ്. മുറിയിൽ അവിടെ ഇപ്പോൾതന്നെ ഒരു വലിയ ജനക്കൂട്ടമുണ്ട്. അവരിൽ കൂടുതൽപേരും ആ പരിപാടിയുമായി ബന്ധപ്പെട്ടവരും അവരുടെ സുഹൃത്തുക്കളും പെൺസുഹൃത്തുക്കളുമാണ്. പക്ഷേ, അപ്പോഴും അവരവിടെ ഒരു വലിയ കൂട്ടംതന്നെയുണ്ട്. എന്റെ കണ്ണുകൾക്കു മീതെക്കൂടി വീണുകിടക്കുന്ന നീണ്ട മുടിയിഴകളുടെ സുരക്ഷിതത്വത്തിനുള്ളിൽനിന്നും ഞാൻ മുകളിലേക്ക് നോക്കുമ്പോൾ അവർ ഹാളിലൂടെ ചുറ്റിത്തിരിയുന്നത് ഞാൻ കാണുന്നുണ്ട്.
ഞാനെന്റെ ഗിത്താറിന്റെ മുകളിലേക്ക് കുനിഞ്ഞിരിക്കുകയാണ്. ഗിത്താറിന്റെ നോബ് അപ്പോഴൊക്കെയും ഞാൻ തിരിച്ചുകൊണ്ടേയിരുന്നു. ഞാനത് ഏറ്റവും താഴേക്ക് തിരിച്ചുവെച്ചു. അപ്പോൾ ഗിത്താറിന്റെ സ്ട്രിങ്ങുകൾ ഫ്രെറ്റ്ബോർഡിൽനിന്ന് തൂങ്ങി അയഞ്ഞനിലയിലായിരുന്നു. അതോടെ ആകെ അനാഥമായതുപോലെ തോന്നി. പിന്നീട് നോബ് മുകളിലേക്കു വീണ്ടും വീണ്ടും തിരിച്ചുകൊണ്ട് ഞാനതിൽ മീട്ടുവാനും തുടങ്ങി. ഗിത്താറിന്റെ ശബ്ദം അപ്പോൾ പതിയെ ഉയർന്നുവരുന്നതായി അനുഭവപ്പെട്ടു. രണ്ട് സ്ട്രിങ്ങുകളിലൂടെ ഞാനൊന്നുകൂടി മീട്ടുവാൻ തുടങ്ങി. ഇപ്പോൾ എല്ലാം ശരിയായിരിക്കുമോ?
ഇല്ല. അത് ഇപ്പോഴും അൽപം കുറഞ്ഞതായിട്ടാണ് കാണുന്നത് അല്ലേ? ഒരിക്കൽകൂടി ഞാനത് മുകളിലേക്ക് തിരിച്ചുെവച്ചു. മുകളിലേക്കും താഴേക്കുമുള്ള ഒരു വല്ലാത്ത യാത്രയായിരുന്നു അത്. തൊട്ടടുത്തായി ഡ്രമ്മർ അയാളുടെ എല്ലാ കഴിവുകളുമുപയോഗിച്ച് വായിക്കുവാൻ ആരംഭിച്ചു. തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു ഗിത്താറിസ്റ്റ് സ്ട്രിങ്ങുകളുടെ സ്പർശത്തിനുള്ളിൽ കോർഡുകൾ ഒന്നൊന്നായി ഉണർത്തുവാൻ തുടങ്ങി. അപ്പോഴും ശപിക്കപ്പെട്ട ഈ ഗിത്താർ എനിക്കു ശരിക്കും ട്യൂൺ ചെയ്യാൻ കഴിയുന്നുണ്ടായിരുന്നില്ല. ഞാൻ നോബ് ഒരിക്കൽകൂടി തിരിച്ചുെവച്ചു. അതോടെ കമ്പി പൊട്ടുകയുംചെയ്തു.
മറ്റുള്ളവർ വെറുതെ ശബ്ദസാന്ദ്രത തുടർന്നുകൊണ്ടേയിരുന്നു. കമ്പി പൊട്ടിപ്പോയെന്ന് എന്റെ മുടിയിഴകൾ പിന്നോട്ടു വലിച്ചിട്ടുകൊണ്ട് ഞാനലറി. അപ്പോഴും ശബ്ദം ഉയർന്നുകേട്ടുകൊണ്ടിരുന്നു.
ഞാൻ ഗിത്താറിന്റെ ബന്ധം വേർപെടുത്തി സ്റ്റേജിന്റെ പിൻഭാഗത്തേക്ക് പോവുകയായി. എന്റെ ഗിത്താർകേസിൽ ഗിത്താർ കമ്പികൾ കരുതിവെച്ചിരുന്നു. ഞാനൊരു മൂന്നാമത്തെ തന്തു കണ്ടെത്തി. അത് ഞാൻ ഗിത്താറിൽ മാറ്റിയെടുത്തുകൊണ്ട് തന്തു തിരിച്ച് ലൈനിലാകുന്നതുവരെ നോബ് തിരിച്ചു. ഞാൻ തിരിച്ച് സ്റ്റേജിലേക്ക് നടക്കുകയാണ്. വീണ്ടും ഗിത്താറിന്റെ ബന്ധം വീണ്ടെടുത്തുകൊണ്ട് ഞാൻ അത് ട്യൂൺ ചെയ്യുവാൻ തുടങ്ങി. എനിക്കൊന്നും കേൾക്കാൻ കഴിയുമായിരുന്നില്ല. മറ്റുള്ളവരോട് വായിക്കൽ നിറുത്തുവാൻ ഞാൻ അലറിവിളിച്ചു. അവരുടനെ അതനുസരിച്ചു.
ഞാൻ വീണ്ടും ഗിത്താർ ട്യൂൺ ചെയ്യാൻ ശ്രമിച്ചു. എനിക്കത് ചെയ്യാനായില്ല. മറ്റേ ഗിത്താറിസ്റ്റിനോട് അതിനായി വേണ്ട സൂചന തരുവാനായി ചോദിച്ചു. അയാൾ ഒരു ‘ജി’ വായിക്കുകയാണ്. അതും മൂന്നാമത്തെ തന്തുവിൽ. ഞാൻ വീണ്ടും നോബ് തിരിച്ചു, കുറച്ചുകൂടി. അയാൾ പറയുകയാണ് ഞാനത് വീണ്ടും ഒന്നുകൂടി വർധിപ്പിച്ചു. ഞാൻ മറ്റേ ഗിത്താറിസ്റ്റിന്റെ നേർക്ക് നോക്കിയപ്പോൾ അയാൾ തന്റെ ശിരസ്സ് ഒന്നുകൂടി കുലുക്കി കാട്ടി.
ഞാൻ അതിനെ ഒന്നുകൂടി തിരിച്ചുെവച്ചു, തന്തുക്കൾ അതോടെ ഊർജസ്വലമായി. അയാൾ മുകളിലേക്കു നോക്കി, പെട്ടെന്ന് നിർത്തി, ശ്രദ്ധിക്കുകയായി. കുറച്ചുകൂടി ഉയരത്തിലേക്ക്... അയാൾ പറയുകയായി. ഞാനത് ഒന്നുകൂടി തിരിച്ചുെവച്ചു, കുറച്ചുകൂടി, അയാൾ സൂചന തന്നു. അതോടെ അത് വേണ്ടരീതിയിൽ നാദം പൊഴിക്കുവാൻ തുടങ്ങി.
മിക്കവാറും അവിടെയെത്തിയിരിക്കുന്നു, കുറച്ചുകൂടിയാകട്ടെ. ഞാനതിനെ ഒന്നുകൂടി ഉയർത്തിനിർത്തി വായിക്കുകയായി. കുറച്ചു താഴേക്ക്, അയാൾ പറയുന്നു. ഞാനത് കുറച്ചു താഴ്ത്തിക്കൊണ്ടു വായിച്ചു. പോയിത്തുലയട്ടെ, അയാൾ പറയുകയാണ്. അത് വീണ്ടും പൂർണമായി താഴേക്കുകൊണ്ടു വരൂ, നമുക്കത് ഒന്നുകൂടി ശ്രമിച്ചുനോക്കാം. അയാൾ പറയുന്നു.
ഞാൻ നോബ് വീണ്ടും താഴേക്ക് കൊണ്ടുവന്നു. അയാൾ തന്റെ ഗിത്താറിലെ തുറന്ന മൂന്നാമത്തെ തന്തുവിൽ വായിച്ചു. ഞാൻ അതോടെ നോബ് വീണ്ടും മുകളിലേക്ക് കൊണ്ടുവരാനാരംഭിച്ചു. അത് കൂടുതൽ അടുത്തുവരുന്നതായെനിക്ക് കേൾക്കുവാനായി. അത് അടുത്തേക്ക് എത്തിച്ചേരുകയാണ്. മറ്റേ ഗിത്താറിസ്റ്റിന്റെ സമ്മതം ഞാൻ തിരിച്ചറിയുകയായി. ഞാൻ അത് ഒന്നുകൂടി ഉയർത്തിെവച്ചു. ഇപ്പോൾ അതിന്റെ സ്വരം ശരിയായിരിക്കുന്നു. മിക്കവാറും പൂർണതയിലേക്കെത്തിച്ചേരുന്നപോലെ.
മിക്കവാറും ശരിയായിരിക്കുന്നു. മറ്റേ ഗിത്താറിസ്റ്റ് പറയുകയായി. ഞാൻ അതൊന്നുകൂടി തിരിച്ചുെവച്ചു. അതോടെ തന്ത്രി പൊട്ടിയിരിക്കുന്നു എന്നെനിക്കറിയാനായി. ശ്രദ്ധിക്കണം എന്ന മറ്റേ ഗിത്താറിസ്റ്റിന്റെ സൂചനയും വൃഥാവിലായി.
പോയി തുലയട്ടെ... ഞാൻ പറയുകയായി.പോയി വേറൊന്നു കൊണ്ടുവരൂ, മറ്റേ ഗിത്താറിസ്റ്റ് പറഞ്ഞു. ഞാൻ വീണ്ടും സ്റ്റേജിന്റെ പിന്നിലേക്ക് വലിഞ്ഞുകൊണ്ട് ഗിത്താർകേസിൽ മറ്റൊരു തന്തുവുേണ്ടാ എന്ന് തിരഞ്ഞു. പക്ഷേ, എന്റെ കൈയിൽ മറ്റൊരു മൂന്നാം തന്തുവുണ്ടായിരുന്നില്ല. എനിക്കൊന്ന് കടമെടുക്കേണ്ടിയിരിക്കുന്നുവെന്ന് കേട്ട് മറ്റേ ഗിത്താറിസ്റ്റ് തന്റെ ഗിത്താർ കേസിനുള്ളിൽ തിരയുകയായി. അയാൾ തന്റെ ഒരു മുട്ട് നിലത്തുറപ്പിച്ചുകൊണ്ട് ഗിത്താർ കേസിൽ തിരയുന്നത് ഞാൻ കാണുകയായി. അയാൾ എന്റെ നേർക്ക് നോക്കുകയാണ്.
എന്റെ കൈയിൽ ഒരെണ്ണമുണ്ടെന്ന് ഞാൻ വിചാരിച്ചിരുന്നില്ല, അയാൾ പറയുന്നു. അയാൾ തന്റെ ഗിത്താർകേസിനുള്ളിൽ ഒന്നുകൂടി സൂക്ഷ്മപരിശോധന ചെയ്യുകയാണ്. ഒന്നുകൂടി തന്റെ ഗിത്താർ കേസിനുള്ളിൽ ശ്രദ്ധയോടെ തിരഞ്ഞശേഷം അയാൾ സൂചന തന്നു. ശിരസ്സ് കുലുക്കി അയാൾ തന്റെ നിസ്സഹായത കാണിക്കുകയായി. ഇതിനുള്ളിലില്ല, അയാൾ പറയുന്നു. ഒരു ‘ജി’ തന്തുപോലും ഇതിനുള്ളിലില്ല.
അപ്പോൾ എനിക്കൊരു കാര്യം ബോധ്യമായി, എനിക്ക് അഞ്ച് തന്തുക്കൾകൊണ്ട് വായിക്കേണ്ടിയിരിക്കുന്നു. അത് മിക്കവാറും നടക്കാനുള്ള സാധ്യത ഞാൻ കാണുന്നു, അയാൾ പറയുകയായി. ജനങ്ങൾ ഹാളിൽ ഇതിനകംതന്നെ നിറഞ്ഞിരിക്കുന്നു -ഞാൻ പറയുന്നു. അത് ശരിക്കും നടക്കുകതന്നെ ചെയ്യും, അയാളുടെ ശബ്ദം ഉയർന്നു കേൾക്കുകയായി.
മൊഴിമാറ്റം: വൈക്കം മുരളി
ചിത്രീകരണം: െക.എൻ. അനിൽ