Begin typing your search above and press return to search.
മൂന്ന് മിന്നൽക്കഥകൾ
Posted On date_range 25 Feb 2024 11:36 AM IST
Updated On date_range 25 Feb 2024 11:36 AM IST
ഒലിവിലകൾ
ഒലിവിലയിൽ ഒടുവിൽ ഒരു കുഞ്ഞ്
അവന്റെ പേരെഴുതിയിടുന്നു.
അവന്റെ മുതുമുത്തച്ഛന്റെ ഒലിവ് തോട്ടം അവർ കവർന്നെടുത്തതായിരുന്നു.
കവർച്ചക്കാരുടെ തോക്കുകൾ
അവനെ വട്ടമിടുന്നു.
‘ഭീകരൻ’.
കുഞ്ഞ് ആകാശത്തേക്ക് പറന്നുപോയി തോക്കുകളെയും നമ്മുടെ
വാക്കുകളെയും നോക്കിച്ചിരിക്കുന്നു.
മല
മല കയറിക്കഴിഞ്ഞപ്പോൾ മല പറഞ്ഞു:
‘‘നീ എന്നെ കീഴടക്കിയതൊന്നുമല്ല. എന്റെ തോളിലേറ്റി, നിന്നെ ഞാൻ ലോകം കാണിക്കുകയാണ്.’’
ആത്മകഥ
എല്ലാ ആത്മകഥകളിലും ആകെ രണ്ടക്ഷരം മാത്രം - ഞാ, ൻ.