Begin typing your search above and press return to search.
proflie-avatar
Login

കി​ഴ​ക്ക​ൻ കാ​റ്റ് വീ​ശു​മ്പോ​ൾ

കി​ഴ​ക്ക​ൻ കാ​റ്റ് വീ​ശു​മ്പോ​ൾ
cancel

ക്രി​സ്​മ​സ് ത​ലേ​ന്ന് ജ​നി​ച്ച​വ​രു​ടെ മൃ​ത​ശ​രീ​ര​ങ്ങ​ൾ ഒ​രി​ക്ക​ലും മ​ണ്ണി​ൽ ല​യി​ച്ചു ചേ​രു​ക​യി​ല്ല, കാ​ലാ​ന്ത്യ​ത്തോ​ളം അ​വ സം​ര​ക്ഷി​ക്ക​പ്പെ​ടു​കത​ന്നെ ചെ​യ്യും, സാ​ർ​ഡീ​നി​യ​ക്കാ​രു​ടെ പ​ര​മ്പ​രാ​ഗ​ത വി​ശ്വാ​സ​മാ​ണ​ത്. മ​ക​ളു​ടെ ഭാ​വി​വ​ര​നു​മാ​യു​ള്ള സം​സാ​ര​ത്തി​നി​ടെ, സ​മ്പ​ന്ന ക​ർ​ഷ​ക​ൻ ദി​ദി​നു ഫ്രാ​വു​വാ​ണ് ഇ​ക്കാ​ര്യം എ​ടു​ത്തി​ട്ട​ത്.‘‘എ​ന്തി​നുവേ​ണ്ടി? മ​രി​ച്ചുക​ഴി​ഞ്ഞാ​ൽ ന​മ്മു​ടെ ശ​രീ​രംകൊ​ണ്ടെ​ന്തു പ്ര​യോ​ജ​നം?’’ -ദി​ദി​നു അ​മ്മാ​വ​ൻ പ​റ​ഞ്ഞ​ത് പ്രെ​ദു ടാ​സ്ക​ക്കു ഒ​ട്ടും ദ​ഹി​ച്ചി​ല്ല. ‘‘അ​തോ’’, ക​ർ​ഷ​ക​ൻ മ​റു​പ​ടി പ​റ​ഞ്ഞു, ...

Your Subscription Supports Independent Journalism

View Plans

ക്രി​സ്​മ​സ് ത​ലേ​ന്ന് ജ​നി​ച്ച​വ​രു​ടെ മൃ​ത​ശ​രീ​ര​ങ്ങ​ൾ ഒ​രി​ക്ക​ലും മ​ണ്ണി​ൽ ല​യി​ച്ചു ചേ​രു​ക​യി​ല്ല, കാ​ലാ​ന്ത്യ​ത്തോ​ളം അ​വ സം​ര​ക്ഷി​ക്ക​പ്പെ​ടു​കത​ന്നെ ചെ​യ്യും, സാ​ർ​ഡീ​നി​യ​ക്കാ​രു​ടെ പ​ര​മ്പ​രാ​ഗ​ത വി​ശ്വാ​സ​മാ​ണ​ത്. മ​ക​ളു​ടെ ഭാ​വി​വ​ര​നു​മാ​യു​ള്ള സം​സാ​ര​ത്തി​നി​ടെ, സ​മ്പ​ന്ന ക​ർ​ഷ​ക​ൻ ദി​ദി​നു ഫ്രാ​വു​വാ​ണ് ഇ​ക്കാ​ര്യം എ​ടു​ത്തി​ട്ട​ത്.

‘‘എ​ന്തി​നുവേ​ണ്ടി? മ​രി​ച്ചുക​ഴി​ഞ്ഞാ​ൽ ന​മ്മു​ടെ ശ​രീ​രംകൊ​ണ്ടെ​ന്തു പ്ര​യോ​ജ​നം?’’ -ദി​ദി​നു അ​മ്മാ​വ​ൻ പ​റ​ഞ്ഞ​ത് പ്രെ​ദു ടാ​സ്ക​ക്കു ഒ​ട്ടും ദ​ഹി​ച്ചി​ല്ല.

‘‘അ​തോ’’, ക​ർ​ഷ​ക​ൻ മ​റു​പ​ടി പ​റ​ഞ്ഞു, ‘‘ചാ​ര​മാ​യി അ​ലി​ഞ്ഞുതീ​രാ​ത്ത​ത് ത​ന്നെ ഒ​രുത​ര​ത്തി​ൽ ദൈ​വാ​നു​ഗ്ര​ഹ​മ​ല്ലേ? നാം ​അ​ന്ത്യ​വി​ധി നാ​ളി​ൽ എ​ത്തിനി​ൽക്കെ ന​മ്മു​ടെ ശ​രീ​ര​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​യി കാ​ണു​ന്ന​ത് സ​ന്തോ​ഷ​ക​ര​മ​ല്ലേ?’’

‘‘ഹോ, ​അ​ത് അ​ത്ര​യും വ​ലി​യ കാ​ര്യ​മാ​ണോ?’’ -പ്രെ​ദു ഒ​ത്തി​രി സ​ന്ദേ​ഹ​ത്തോ​ടെ ചോ​ദി​ച്ചു.

‘‘ശ​രി​ക്കും മ​രു​മ​ക​നെ’’, ക​ർ​ഷ​ക​ൻ ഉ​റ​ക്കെ പ​റ​ഞ്ഞു, ‘‘അ​ത് വ​ള​രെ ന​ല്ല കാ​ര്യ​മാ​ണ്. ഈ ​രാ​വി​ൽ നാ​മ​തേക്കു​റി​ച്ച് പാ​ടി​യാ​ലോ?’’ സ്വ​പി​താ​വി​നെ​യും പി​താ​മ​ഹ​നെ​യുംപോ​ലെ ദി​ദി​നു അ​മ്മാ​വ​നും ജ​ന്മ​നാ ഒ​രു ക​വി​യാ​ണ്. നി​മി​ഷ​ക​വ​ന​ത്തി​നു​ള്ള ഏ​ത് അ​വ​സ​ര​വും അ​യാ​ൾ സ​ന്തോ​ഷ​പൂ​ർവം ഏ​റ്റെ​ടു​ക്കും; ത​നി​ക്കു ചു​റ്റു​മു​ള്ള ക​വി​ക​ൾ ത​ന്നേ​ക്കാ​ൾ സാ​മ​ർഥ്യം കു​റ​ഞ്ഞ​വ​രാ​യി​രി​ക്കു​മ്പോ​ൾ പ്ര​ത്യേ​കി​ച്ചും.

‘‘ഓ... ​ഈ ച​ർ​ച്ച അ​ത്ര സു​ഖ​മി​ല്ല കെ​ട്ടോ’’, പ്രാ​ണ​പ്രി​യ​ൻ ത​ന്നെ ശ്ര​ദ്ധി​ക്കു​ന്നു​ണ്ടെ​ന്ന ബോ​ധ്യ​ത്താ​ൽ പ​ര​മാ​വ​ധി സു​ന്ദ​രി​യാ​യി ച​മ​ഞ്ഞുകൊ​ണ്ട് മ​രി​യ ഫ്രാ​ൻ​സി​സ്ക പ്ര​തി​ക​രി​ച്ചു.

‘‘മി​ണ്ടാ​തെ പോ​യിക്കി​ട​ന്നോ നീ’’, ​അ​പ്പ​ൻ അ​വ​ളോ​ട് വ​ഴ​ക്കി​ട്ടു.

കാ​ര്യം ഒ​രു ക​വി​യൊ​ക്കെ​യാ​ണെ​ങ്കി​ലും സ്വ​ന്തം കു​ടും​ബ​ത്തി​ൽ, പ്ര​ത്യേ​കി​ച്ച് പെ​ൺ​മ​ക്ക​ളു​മാ​യി ഇ​ട​പെ​ടു​മ്പോ​ൾ ദി​ദി​നു കാ​ട​നും നി​ഷ്ഠു​ര​നു​മൊ​ക്കെ​യാ​യി മാ​റും. കു​ടും​ബം അ​യാ​ളെ അ​നു​സ​രി​ച്ചു, അ​ല്ല ശ​രി​ക്കും പേ​ടി​ക്കു​കത​ന്നെ​യാ​യി​രു​ന്നു.

അ​പ്പ​ൻ വീ​ട്ടി​ലു​ള്ള​പ്പോ​ൾ പ്രി​യ​പ്പെ​ട്ട പ്ര​ദു​വിന്റെ സ​മീ​പ​ത്ത് ഒ​ന്നി​രി​ക്കാ​ൻപോ​ലും മ​രി​യ ഫ്രാ​ൻ​സി​സ്ക ധൈ​ര്യ​പ്പെ​ടി​ല്ല. വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞ ഇ​ണ​ക​ൾ​ക്കി​ട​യി​ലെ നാ​ട്ടു​ന​ട​പ്പ​നു​സ​രി​ച്ച്, ഭാ​വി​വ​ര​നെ ആ​ക​ർ​ഷി​ച്ചുനി​ർ​ത്താ​ൻ എ​ന്ന​തുപോ​ലെ​യു​ള്ള ഒ​ര​ക​ലം അ​വ​ൾ പ്രെ​ദു​വു​മാ​യി പാ​ലി​ച്ചു. എ​ന്നാ​ൽ അ​തേസ​മ​യം, പൂ​ക്ക​ൾ തു​ന്നി​യ ചു​വ​ന്ന പ​തു​പ​തു​ത്ത ക​ഞ്ചു​ക​മ​ണി​ഞ്ഞ സ്വ​ശ​രീ​ര​ത്തി​ന്റെ സു​ന്ദ​ര ച​ല​ന​ങ്ങ​ളാ​ലും വൈ​ഡൂ​ര്യ​ശോ​ഭ​ക​ല​ർ​ന്ന, ബ​ദാം ബീ​ജാ​കൃ​തി​യി​ലു​ള്ള ന​യ​ന​ങ്ങ​ളു​ടെ ച​ലന​ദീ​പ്തികൊ​ണ്ടും അ​വ​നെ നി​ര​ന്ത​രം കീ​ഴ്പ്പെ​ടു​ത്തി​ക്കൊ​ണ്ടു​മി​രു​ന്നു.

ആ ​ക്രി​സ്​മ​സ് ത​ലേ​ന്ന് തെ​ളി​ച്ച​മി​ല്ലാ​ത്ത ദി​വ​സ​മാ​യി​രു​ന്നു. വെ​യി​ൽ കു​റ​വാ​ണെ​ങ്കി​ലും വി​ദൂ​ര മ​രു​ഭൂ​മി​ക​ളു​ടെ ഇ​ളം​ചൂ​ടും ക​ട​ലിന്റെ നീ​രാ​വി​ഗ​ന്ധ​വും വ​ഹി​ച്ചെ​ത്തി​യ കി​ഴ​ക്ക​ൻ കാ​റ്റ് ദി​വ​സ​ത്തി​ന് സൗ​മ്യ​ത​യേ​റ്റി.

ഗി​രി​നി​ര​ക​ളി​ലോ, ഹേ​മ​ന്ത​ത്തി​ലെ ത​ണു​ത്ത പു​ൽ​നാ​മ്പു​ക​ൾ ഹ​രി​താ​ഭ​മാ​ക്കി​യ ച​രി​വു​ക​ളി​ലോ കാ​ല​മെ​ത്തും മു​മ്പേ പു​ഷ്പി​ച്ചി​ള​കു​ന്ന ബ​ദാം മ​ര​ങ്ങ​ളു​ള്ള താ​ഴ്വ​ര​ക​ളി​ലോ കാ​റ്റി​ലേ​ക്ക് വ​ലി​ച്ചെ​റി​യ​പ്പെ​ട്ട മ​ഞ്ഞി​ന്റെ വെ​ളു​ത്ത ദ​ല​ങ്ങ​ൾ അ​ദൃ​ശ്യ​ജ്വാ​ല​ക​ളോ​ടു​കൂ​ടി​യ വ​ലി​യൊ​രു അ​ഗ്നി​കു​ണ്ഠ​ത്തെ സൃ​ഷ്ടി​ച്ച​താ​യി​രി​ക്കാം ആ ​ചൂ​ടി​ന് കാ​ര​ണം. മ​ല​മു​ക​ളി​ൽനി​ന്നും തു​ട​ങ്ങി ആ​കാ​ശ​ത്തോ​ളം മേ​ൽ​ക്കൂ​ര കെ​ട്ടി​യ മേ​ഘ​ങ്ങ​ളു​ടെ സ്ഥി​ര​സാ​ന്നി​ധ്യം കാ​ണാ​ത്ത തീ​യു​ടെ പു​ക​പ​ട​ല​ങ്ങ​ളാ​യും തോ​ന്നി​പ്പി​ച്ചു.

 

തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന്റെ മ​ണി​നാ​ദം നാ​ട്ടി​ലെ​ങ്ങും നി​റ​ഞ്ഞു. മ​ധ്യ​ധ​ര​ണ്യാ​ഴി​യു​ടെ കി​ഴ​ക്കു ഭാ​ഗ​ത്തുനി​ന്നും പ​തി​വി​ല്ലാ​തെ വീ​ശി​യ കാ​റ്റേ​റ്റ് ജ​നം തി​രു​പ്പി​റ​വി ആ​ഘോ​ഷി​ക്കു​വാ​ൻ തെ​രു​വു​ക​ളി​ലും വീ​ടു​ക​ളി​ലും കൂ​ട്ടംകൂ​ടി. കു​ഞ്ഞാ​ടു​ക​ളെ​യും മു​ഴു​വ​നാ​യി പൊ​രി​ച്ചെ​ടു​ത്ത പ​ന്നി​ക്കു​ഞ്ഞു​ങ്ങ​ളെ​യും മ​ധു​രപ​ല​ഹാ​ര​ങ്ങ​ളും കേ​ക്കു​ക​ളും ഉ​ണ​ങ്ങി​യ ഫ​ല​ങ്ങ​ളും ഇ​റ​ച്ചി​യും കു​ടും​ബ​ങ്ങ​ൾ പ​ര​സ്പ​രം സ​മ്മാ​നി​ച്ചു. ഇ​ട​യ​ന്മാ​ർ അ​വ​രു​ടെ ക​ന്നു​കാ​ലി​ക​ളു​ടെ ആ​ദ്യ​ത്തെ പാ​ൽ ജ​ന്മി​മാ​ർ​ക്ക് കൊ​ണ്ടു​പോ​യിക്കൊ​ടു​ത്തു. കാ​ലി​ക​ൾ​ക്ക് ദോ​ഷ​മേ​തും വ​രാ​തി​രി​ക്കാ​നാ​യി, യ​ജ​മാ​ന​പ​ത്നി​മാ​ർ പാ​ൽ​പ്പാ​ത്രം സ​സൂ​ക്ഷ്മം ഒ​ഴി​വാ​ക്കി അ​തി​ൽ പ​ച്ച​ക്ക​റി​ക​ളും മ​റ്റും നി​റ​ച്ച് തി​രി​കെ ന​ൽകി.

ഒ​രു പ​ന്നി​വ​ള​ർ​ത്തു​കാ​ര​നാ​യ പ്രെ​ദു ടാ​സ്ക അ​യാ​ളു​ടെ ഏ​റ്റ​വും ന​ല്ല പ​ന്നി​ക്കു​ഞ്ഞി​നെ കൊ​ന്ന് അ​തി​ന്റെ മേ​ൽ ചോ​ര പു​ര​ട്ടി, ഉ​ള്ളി​ൽ വെ​ള്ള​യാ​മ്പ​ൽ അ​രി​ഞ്ഞു നി​റ​ച്ച് ഭാ​വി വ​ധു​വി​ന് സ​മ്മാ​ന​മാ​യി കൊ​ടു​ത്ത​യ​ച്ചു. അ​വ​ളാ​ക​ട്ടെ, ഒ​രു ഹ​ണി കേ​ക്കും ബ​ദാം കു​രു​ക്ക​ളും അ​തേ കൊ​ട്ട​യി​ൽ തി​രി​കെ കൊ​ടു​ത്തു​വി​ട്ടു. കൊ​ണ്ടു വ​ന്ന സ്ത്രീ​ക്ക് അ​ഞ്ചു ലി​റ​യു​ടെ ഒ​രു വെ​ള്ളി​നാ​ണ​യ​വും നൽകി.

വൈ​കു​ന്നേ​രം ആ ​ചെ​റു​പ്പ​ക്കാ​ര​ൻ ഫ്രാ​വു​വിന്റെ വീ​ട്ടി​ലെ​ത്തി ഭാ​വി​വ​ധു​വി​ന് ഹ​സ്ത​ദാ​നം ന​ൽകി. ആ​ഹ്ലാ​ദ​കി​ര​ണ​ങ്ങ​ൾ സ്ഫു​രി​ച്ച് അ​വ​ളു​ടെ മു​ഖം അ​രു​ണാ​ഭ​മാ​യി. പ്ര​ണ​യപീ​ഡ​കൊ​ണ്ട് ത​പി​ക്ക​പ്പെ​ട്ട സ്വ​ന്തം ക​രം അ​വ​ള​വ​ന്റെ പി​ടി​യി​ൽനി​ന്നും പി​ൻ​വ​ലി​ക്ക​വേ, അ​തി​നു​ള്ളി​ൽ ഒ​രു സ്വ​ർണനാ​ണ​യം കാ​ണു​മാ​റാ​യി. അ​ടു​ത്ത നി​മി​ഷം, പ്രെ​ദു ത​ന്ന സു​ന്ദ​രസ​മ്മാ​നം മ​റ്റു​ള്ള​വ​രെ കാ​ണി​ക്കാ​നെ​ന്നോ​ണം തി​ടു​ക്ക​പ്പെ​ട്ട് അ​വ​ൾ പോ​യി.

പു​റ​ത്ത് ആ​ഹ്ലാ​ദ​പൂ​ർവം മ​ണി മു​ഴ​ങ്ങി.​ ഉ​ന്മേ​ഷ​ര​ഹി​ത​മാ​യി​രു​ന്ന ആ ​സ​ന്ധ്യ​യി​ൽ കി​ഴ​ക്ക​ൻ കാ​റ്റ് ലോ​ഹ​ശ​ബ്ദം നി​റ​ച്ചു.മ​ധ്യ​കാ​ല​ഘ​ട്ട​ത്തി​ലേ​തു പോ​ലു​ള്ള പ​കി​ട്ടാ​ർ​ന്ന ദേ​ശീ​യ വ​സ്ത്ര​മാ​ണ് പ്രെ​ദു ധ​രി​ച്ചി​രു​ന്ന​ത്. മ​നോ​ഹ​ര​മാ​യ ചി​ത്ര​ത്തു​ന്ന​ലു​ക​ളു​ള്ള ഇ​റ​ക്കം കു​റ​ഞ്ഞ ക​മ്പി​ളി​ക്കോ​ട്ട്, അ​തി​ന​ടി​യി​ൽ നീ​ല​വെ​ൽ​വെ​റ്റ് കു​പ്പാ​യം, അ​ല​ങ്കാ​ര​പ്പ​ണി​ക​ളു​ള്ള തു​ക​ൽ ബെ​ൽ​റ്റ്, ക​സ​വു പൊ​തി​ഞ്ഞ സ്വ​ർ​ണ​വ​ർണ​ക്കു​ടു​ക്കു​ക​ൾ, ​നീ​ള​മേ​റി​യ ത​ല​മു​ടി ഒ​ലി​വെ​ണ്ണ പു​ര​ട്ടി ചെ​വി​ക​ളെ മ​റ​യ്ക്കു​മാ​റ് കോ​തി​യൊ​തു​ക്കി വെ​ച്ചി​രി​ക്കു​ന്നു. അ​തി​നി​ടെ അ​ൽപം വീ​ഞ്ഞും എ​നി​സെ​റ്റും ക​ഴി​ച്ചി​രു​ന്ന​തി​നാ​ൽ അ​വന്റെ ക​റു​ത്ത ക​ണ്ണു​ക​ൾ തി​ള​ങ്ങു​ന്നു​ണ്ടാ​യി​രു​ന്നു. ക​റു​ത്ത താ​ടി​രോ​മ​ങ്ങ​ൾ​ക്ക് മ​ധ്യേ ചെ​ഞ്ചു​ണ്ടു​ക​ൾ പ്ര​കാ​ശി​ച്ചു. ഒ​രു നാ​ട്ടുദൈ​വ​ത്തെ പോ​ലെ സു​ന്ദ​ര​നും അ​രോ​ഗ​ദൃ​ഢ​ഗാ​ത്ര​നു​മാ​യി​രു​ന്നു അ​വ​ൻ.

‘ബോ​യ​നാ​സ് ടാ​ർ​ഡ​സ്’ ക​ത്തി​ക്കൊ​ണ്ടി​രു​ന്ന നെ​രി​പ്പോ​ടി​നു സ​മീ​പം, ഭാ​ര്യാ​പി​താ​വി​നോ​ടു ചേ​ർ​ന്ന് ഇ​രി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പ്രെ​ദു മ​ധ്യാ​ഹ്ന ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

‘‘ദൈ​വം താ​ങ്ക​ൾ​ക്ക് ഇ​നി​യു​മൊ​രു നൂ​റു ക്രി​സ്​മസു​ക​ൾ ന​ൽകു​മാ​റാ​ക​ട്ടെ... സു​ഖംത​ന്നെ​യ​ല്ലേ?’’

‘‘ന​ഖ​ങ്ങ​ൾ കൊ​ഴി​ഞ്ഞുപോ​യ വ​യ​സ്സ​ൻ​ ക​ഴു​ക​ന്റെ ഒ​രു ജ​ന്മം.’’പ​രു​ക്ക​നും വൃ​ദ്ധ​നു​മാ​യ ക​ർ​ഷ​ക​ൻ പ്ര​തി​ക​രി​ച്ചു. അ​ന​ന്ത​രം അ​യാ​ൾ പ്ര​സി​ദ്ധ​മാ​യ ആ ​വ​രി​ക​ൾ പാ​ടി.

‘‘മ​നു​ഷ്യ​ന് വ​യ​സ്സാ​കു​മ്പോ​ൾ അ​വ​ൻ ഒ​ന്നി​നും കൊ​ള്ള​രു​താ​ത്ത​വ​നാ​യി​ത്തീ​രു​ന്നു.’’

അ​ങ്ങ​നെ പ​റ​ഞ്ഞുതു​ട​ങ്ങി​യാ​ണ​വ​ർ ക്രി​സ്​മ​സ് ത​ലേ​ന്ന് ജ​നി​ച്ച​വ​രെ​ക്കു​റി​ച്ചു​ള്ള പ​ഴ​യ വി​ശ്വാ​സ​ത്തി​ൽ ചെ​ന്നെ​ത്തി​യ​ത്.

‘‘ന​മു​ക്ക് കു​ർ​ബാ​ന​യ്ക്കു പോ​കാം’’,

ദി​ദി​നു​വ​മ്മാ​വ​ൻ പ​റ​ഞ്ഞു,

‘‘തി​രി​ച്ചുവ​ന്നി​ട്ട് ന​മു​ക്ക് കു​ശാ​ലാ​യി അ​ത്താ​ഴം ക​ഴി​ക്കാം... അ​തു ക​ഴി​ഞ്ഞു പാ​ട്ടു പാ​ടാം.’’

‘‘താ​ങ്ക​ൾ​ക്ക് വേ​ണ​മെ​ങ്കി​ൽ ന​മു​ക്ക് അ​തി​നുമു​മ്പേ ത​ന്നെ പാ​ടാം’’,

പ്രെ​ദു പ​റ​ഞ്ഞ​ത് ഇ​ഷ്ട​മാ​യി​ല്ലെ​ന്ന മ​ട്ടി​ൽ നെ​രി​പ്പോ​ടി​ന്റെ ക​ല്ലു​ക​ളി​ൽ വ​ടികൊ​ണ്ട​ടി​ച്ച് ദി​ദി​നു അ​മ്മാ​വ​ൻ തു​ട​ർ​ന്നു,

‘‘ഇ​പ്പോ​ൾ വേ​ണ്ട, ഈ ​വി​ശു​ദ്ധ​രാ​വി​നെ ന​മ്മ​ൾ ബ​ഹു​മാ​നി​ക്ക​ണം. മാ​താ​വ് തി​രു​പ്പിറ​വി​യ്ക്കാ​യി വേ​ദ​ന​യ​നു​ഭ​വി​ക്കു​മ്പോ​ൾ നാം ​മാം​സാ​ഹാ​രം ക​ഴി​ക്ക​രു​ത്. പാ​ടു​ക​യു​മ​രു​ത്. ഓ... ശു​ഭ സാ​യ​ന്ത​നം, മ​ത്തി​യ പൊ​ർ​ത്തോ​ലു... വ​ന്നി​രു​ന്നാ​ലും... ഇ​നി​യു​മാ​രൊ​ക്കെ വ​രു​മെ​ന്ന് പ​റ​യൂ. മ​രി​യ ഫ്രാ​ൻ​സി​സ്ക, ഇ​വ​ർ​ക്ക് ന​ന്നാ​യി കു​ടി​ക്കാ​ൻ കൊ​ടു​ക്കു​ക... ഈ ​കു​ഞ്ഞാ​ട്ടി​ൻകു​ട്ടി​ക​ൾ​ക്ക് കു​ടി​ക്കാ​നെ​ന്തെ​ങ്കി​ലും കൊ​ണ്ടു​വ​രുക.’’

ചെ​റു​പ്പ​ക്കാ​രി ഭാ​വി​വ​ര​നെ സ​ൽക്ക​രി​ച്ചു. മാ​ണി​ക്യം ക​ണ​ക്കെ തി​ള​ങ്ങു​ന്ന ച​ഷ​കം നൽകു​വാ​നാ​യി അ​വ​ൾ കു​നി​ഞ്ഞ​പ്പോ​ൾ ആ ​പു​ഞ്ചി​രി​യാ​ലും നോ​ട്ട​ത്താ​ലും അ​യാ​ൾ മ​ദോ​ന്മ​ത്ത​നാ​യി. അ​തി​നി​ടെ ക​ട​ന്നുവ​ന്ന​യാ​ൾ ഇ​നി​യും വ​രാ​നു​ള്ള​വ​രെക്കു​റി​ച്ച് വി​വ​രം ന​ൽകി.

അ​ടു​ക്ക​ള​യു​ടെ മ​ധ്യ​ത്തി​ലു​ള്ള അ​ടു​പ്പി​ന​രി​കെ സ്ത്രീ​ക​ൾ അ​ത്താ​ഴ​മൊ​രു​ക്കു​ന്ന​തി​ൽ വ്യാ​പൃ​ത​രാ​യി. നാ​ല് അ​ടു​പ്പുക​ല്ലു​ക​ളി​ലൊ​ന്നി​ന​പ്പു​റം വെ​റും നി​ല​ത്ത് പു​രു​ഷ​ന്മാ​ർ ഇ​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. മ​റ്റൊ​ന്നി​ന​പ്പു​റം സ്ത്രീ​ക​ൾ പാ​ച​കം ചെ​യ്യു​ക​യും. പ്രെ​ദു സ​മ്മാ​ന​മാ​യി കൊ​ടു​ത്ത​യ​ച്ച പ​ന്നി​യി​ൽ പാ​തി ഒ​രു നീ​ള​മു​ള്ള ക​മ്പി​യി​ൽ കു​ത്തി അ​വ​ർ പൊ​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അ​ടു​ക്ക​ള​യി​ലെ​ങ്ങും ഭ​ക്ഷ​ണ​ത്തിന്റെ കൊ​തി​യേ​റ്റു​ന്ന ഗ​ന്ധം നി​റ​ഞ്ഞു.

വൃ​ദ്ധ​രാ​യ ര​ണ്ടു ബ​ന്ധു​ക്ക​ൾകൂ​ടി അ​ങ്ങോ​ട്ടുവ​ന്നു. കു​ടും​ബസ്വ​ത്തു വി​ഭ​ജി​ച്ചു പോ​കാ​നി​ഷ്ട​മി​ല്ലാ​ത്ത​തുകൊ​ണ്ട് വി​വാ​ഹ​മേ വേ​ണ്ടെ​ന്നുവെ​ച്ച സ​ഹോ​ദ​ര​ന്മാ​ർ! വ​ലി​യ വെ​ള്ള​ത്താ​ടി​ക​ൾ​ക്ക് മീ​തെ ചു​രു​ണ്ടുകി​ട​ക്കു​ന്ന നീ​ള​മേ​റി​യ ത​ല​മു​ടി​യു​മാ​യി അ​വ​ർ ര​ണ്ടു പ്ര​ജാ​പ​തി​മാ​രെ അ​നു​സ്മ​രി​പ്പി​ച്ചു. അ​ന​ന്ത​രം, അ​ര​ളിമ​ര​ത്തി​ന്റെ ത​ടി​കൊ​ണ്ടു​ള്ള നേ​ർ​ത്ത ദ​ണ്ഡുകൊ​ണ്ട് ക​ൽ​ച്ചു​മ​രു​ക​ളി​ൽ ത​പ്പി​ത്ത​ട​ഞ്ഞുകൊ​ണ്ട് ഒ​ര​ന്ധ​യു​വാ​വും വ​ന്നെ​ത്തി. വൃ​ദ്ധ സ​ഹോ​ദ​ര​ന്മാ​രി​ൽ ഒ​രാ​ൾ മ​രി​യ ഫ്രാ​ൻ​സി​സ്ക​യു​ടെ അ​ര​ക്കെ​ട്ടി​ൽ ചു​റ്റി​പ്പി​ടി​ച്ച് അ​വ​ളെ ഭാ​വി​വ​ര​നു നേ​രെ ത​ള്ളി​ക്കൊ​ണ്ട് പ​റ​ഞ്ഞു,

‘‘എ​ന്തുപ​റ്റി നി​ങ്ങ​ൾ​ക്ക്? എ​ന്റെ ഹൃ​ദ​യ​ത്തി​ന്റെ കു​ഞ്ഞാ​ടു​ക​ളെ, എ​ന്താ​ണു നി​ങ്ങ​ൾ സ്വ​ർഗ​ത്തി​ലെ ന​ക്ഷ​ത്ര​ങ്ങ​ളെ​പ്പോ​ലെ പ​ര​സ്പ​രം അ​ക​ന്നുനിൽക്കു​ന്ന​ത്. കൈ​ക​ൾ കോ​ർ​ക്കു​ക നി​ങ്ങ​ൾ, ആ​ലിം​ഗ​ന​ങ്ങ​ളി​ൽ അ​ലി​യു​ക.’’

യു​വ​മി​ഥു​ന​ങ്ങ​ൾ കാ​മ​ന​ക​ളെ​രി​യു​ന്ന ക​ണ്ണു​ക​ളോ​ടെ പ​ര​സ്പ​രം നോ​ക്കി, അ​പ്പോ​ൾ ദി​ദി​നു​വ​മ്മാ​വ​ന്റെ ശ​ബ്ദം ഇ​ടി​വെ​ട്ടുപോ​ലെ മു​ഴ​ങ്ങി.

‘‘എ​ടാ വ​യ​സ്സ​ൻ മു​ട്ട​നാ​ടെ, അ​വ​രെ സ​മാ​ധാ​ന​മാ​യി വി​ടൂ. അ​വ​ർ​ക്ക് നി​ന്റെ ഉ​പ​ദേ​ശം വേ​ണ്ട.’’

‘‘അ​ത​റി​യാ​മെ​നി​ക്ക്, അ​വ​ർ​ക്ക് നി​ന്റെ​യും ഉ​പ​ദേ​ശം വേ​ണ്ട. സ്വ​ന്തം കാ​ര്യം നോ​ക്കാ​നു​ള്ള മാ​ർഗം അ​വ​ർത​ന്നെ​ത്താ​ൻ ക​ണ്ടെ​ത്തി​ക്കൊ​ള്ളും.’’

‘‘അ​ങ്ങ​നെ​യെ​ങ്ങാ​നും ന​ട​ന്നാ​ൽ...’’ ക​ർ​ഷ​ക​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി.

‘‘വ​ണ്ടു​ക​ളെ ഓ​ടി​ക്കു​ന്ന​തുപോ​ലെ ആ ​പ​യ്യ​നെ ഞാ​നോ​ടി​ക്കും. ഒ​ഴി​ക്കൂ മ​രി​യ ഫ്രാ​ൻ​സി​സ്ക...’’

പ​റ​ഞ്ഞ​ത് ഇ​ഷ്ട​പ്പെ​ടാ​ത്ത​തുപോ​ലെ ചെ​റു​പ്പ​ക്കാ​രി വൃ​ദ്ധന്റെ കൈ​ക​ളി​ൽനി​ന്ന് വി​ടു​ത​ൽ നേ​ടി.

ക​മ്പി​ളി​ത്തൊ​പ്പി നേ​രെ​യാ​ക്കി​ക്കൊ​ണ്ട് ചെ​റു​ചി​രി​യോ​ടെ പ്രെ​ദു പ​റ​ഞ്ഞു,

‘‘അ​താ​യ​ത് ന​മ്മ​ളാ​രും ഭ​ക്ഷ​ണം ക​ഴി​ക്കി​ല്ല, പാ​ട്ടുപാ​ടി​ല്ല, മ​റ്റൊ​ന്നും ചെ​യ്യി​ല്ല. പ​ക്ഷേ, കു​ടി​ക്കാം അ​ല്ലേ...’’

‘‘നി​ങ്ങ​ൾ​ക്ക് ഇ​ഷ്ടംപോ​ലെ ചെ​യ്യാം... കാ​ര​ണം ദൈ​വം മ​ഹ​ത്ത്വ​മു​ള്ള​വ​നാ​ണ്’’, പ്ര​തി​ശ്രു​ത വ​ര​ന് പി​റ​കി​ലി​രു​ന്ന് അ​ന്ധ​ൻ പി​റു​പി​റു​ത്തു.

‘‘അ​ത്യു​ന്ന​ത​ങ്ങ​ളി​ൽ ദൈ​വ​ത്തി​ന് മ​ഹ​ത്ത്വം, ഭൂ​മി​യി​ൽ സ​ന്മ​ന​സ്സു​ള്ള​വ​ർ​ക്ക് സ​മാ​ധാ​നം.’’

അ​തു​കൊ​ണ്ട​വ​ർ അ​ത്ര​മേ​ൽ ന​ന്നാ​യി മ​ദ്യ​പി​ച്ചു.പ്രെ​ദു മാ​ത്രം ച​ഷ​ക​ത്തിന്റെ ഇ​റ​മ്പി​ൽ ചു​ണ്ടു​ക​ൾ ന​ന​ച്ചെ​ന്നു വ​രു​ത്തി. പു​റ​ത്ത് പ​ള്ളി​മ​ണി​ക​ൾ മു​ഴ​ങ്ങി​യി​രു​ന്നു. ആ​ഹ്ലാദ​ത്തിന്റെ ഗീ​ത​ങ്ങ​ളും ഗ​ദ്ഗ​ദ​ങ്ങ​ളും വ​ഹി​ച്ചു​കൊ​ണ്ട് കാ​റ്റ് വ​ന്നെ​ത്തി. സ​മ​യം പ​തി​നൊ​ന്നാ​യ​പ്പോ​ൾ എ​ല്ലാ​വ​രു​മെ​ഴു​ന്നേ​റ്റ് പാ​തി​രാ​ക്കു​ർ​ബാ​ന കൂ​ടാ​ൻ പോ​യി. വീ​ട്ടി​ൽ വ​ലി​യ മു​ത്ത​ശ്ശി മാ​ത്രം ശേ​ഷി​ച്ചു. മ​രി​ച്ച​വ​ർ അ​വ​രു​ടെ ഉ​റ്റ​വ​രെ കാ​ണാ​ൻ ക്രി​സ്മ​സ് ത​ലേ​രാ​ത്രി​യി​ൽ വ​ന്നെ​ത്തു​മെ​ന്ന് വൃ​ദ്ധ ചെ​റു​പ്പ​ത്തി​ലേ കേ​ട്ടു മ​ന​സ്സി​ലാ​ക്കി​യി​രു​ന്നു. ​

മ​രി​ച്ച​വ​ർ​ക്കുവേ​ണ്ടി ത​ളി​ക​യി​ൽ ഭ​ക്ഷ​ണ​വും മ​ൺ​കൂ​ജ​യി​ൽ വീ​ഞ്ഞും ക​രു​തിവെ​ക്കു​ന്ന പ​തി​വ് അ​വ​ർ അ​ന്നും മ​റ​ന്നി​ല്ല. എ​ല്ലാ​വ​രും പോ​യി​ക്ക​ഴി​ഞ്ഞ് ത​നി​ച്ചാ​യ​പ്പോ​ൾ വൃ​ദ്ധ എ​ഴു​ന്നേ​റ്റ് ഭ​ക്ഷ​ണ​വും വീ​ഞ്ഞു​മെ​ടു​ത്ത്, മു​റ്റ​ത്ത് നി​ന്ന് മു​ക​ൾ​നി​ല​യി​ലെ മു​റി​യി​ലേ​ക്ക് ക​യ​റി​പ്പോ​വാ​നു​ള്ള ഗോ​വ​ണിമേ​ൽ കൊ​ണ്ടു​ചെ​ന്നുവെ​ച്ചു.വൃ​ദ്ധ​യു​ടെ പ​രി​പാ​ടി കൃ​ത്യ​മാ​യി അ​റി​യാ​വു​ന്ന ദ​രി​ദ്ര​നാ​യ ഒ​രു അ​യ​ൽ​വാ​സി, അ​പ്ര​കാ​രം ക​ള​പ്പു​ര​യു​ടെ ചു​റ്റു​മ​തി​ൽ ക​യ​റി വ​ന്ന് ത​ളി​ക​യും കൂ​ജ​യും കാ​ലി​യാ​ക്കി.

കു​ർ​ബാ​ന ക​ഴി​ഞ്ഞ് തി​രി​ച്ചു വ​ന്ന​യു​ട​ൻ വൃ​ദ്ധ​രും യു​വാ​ക്ക​ളും എ​ന്നുവേ​ണ്ട എ​ല്ലാ​വ​രും അ​ത്താ​ഴ​ത്തി​നാ​യി ഒ​ത്തുചേ​ർ​ന്നു. നി​ല​ത്ത് വ​ലി​യ ചാ​ക്കു​ക​ളി​ൽ ക​മ്പി​ളി നി​റ​ച്ച് നി​ര​ത്തി, അ​വ വീ​ട്ടി​ൽ നെ​യ്തെ​ടു​ത്ത ച​ണ​ത്തു​ണി​കൊ​ണ്ട് മൂ​ടി​യി​രു​ന്നു. മ​ഞ്ഞ​യും ചു​വ​പ്പും മ​ൺ​പാ​ത്ര​ങ്ങ​ളി​ൽ, സ്ത്രീ​ക​ൾ ത​യാ​റാ​ക്കി​യ മാ​ക്രോ​ണി നി​റ​ഞ്ഞ് ആ​വി പ​ര​ത്തിക്കൊ​ണ്ടി​രു​ന്നു. ന​ന്നാ​യി പാ​ച​കംചെ​യ്ത പ​ന്നി​യെ മ​ര​ത്തിന്റെ വെ​ട്ടു​പ​ല​ക​യി​ൽ കി​ട​ത്തി പ്രെ​ദു അ​തി​വി​ദ​ഗ്ധ​മാ​യി ക​ഷ​ണ​ങ്ങ​ളാ​ക്കി... നി​ല​ത്ത് വി​രി​ച്ചി​ട്ട ചാ​ക്കു​ക​ൾ​ക്കും പാ​യ​ക​ൾ​ക്കും മീ​തെ എ​ല്ലാ​വ​രും ഇ​രു​ന്നു... മ​ദ്യം മൊ​ത്തി​ക്കു​ടി​ച്ചുകൊ​ണ്ടി​രു​ന്ന അ​തി​ഥി​ക​ളു​ടെ മു​ഖ​ത്ത്, ചു​വ​ന്ന വെ​ളി​ച്ചം പ​തി​പ്പി​ച്ചുകൊ​ണ്ട് നെ​രി​പ്പോ​ടി​ൽ തീ ​ക​ത്തി​പ്പ​ട​ർ​ന്ന് രം​ഗം ഏ​തോ ഇ​തി​ഹാ​സ ക​ഥ​യെ ഓ​ർമി​പ്പി​ച്ചു.

ഭ​ക്ഷ​ണം ക​ഴി​ഞ്ഞാ​ൽ സ്ത്രീ​ക​ൾ ഉ​റ​ങ്ങാ​ൻ പോ​വ​ണ​മെ​ന്ന് ദി​ദി​നു​വ​മ്മാ​വ​ന് നി​ർ​ബ​ന്ധ​മാ​ണ്. പു​രു​ഷ​ന്മാ​ർമാ​ത്രം നെ​രി​പ്പോ​ടി​ന​രി​കെ ഇ​രു​ന്നും കി​ട​ന്നും പാ​ടാ​ൻ തു​ട​ങ്ങി. എ​ല്ലാ​വ​രു​ടെ​യും മു​ഖ​ങ്ങ​ൾ ചു​വ​ന്നി​രു​ന്നു. ത​ള​ർ​ന്ന ക​ണ്ണു​ക​ൾമാ​ത്രം തി​ള​ങ്ങിനി​ന്നു. വൃ​ദ്ധ ക​ർ​ഷ​ക​ൻ ഒ​രു വാ​ദ​പ്ര​തി​വാ​ദ​ത്തി​ന് മു​തി​ർ​ന്നു. അ​യാ​ൾ ഓ​പറെ​യി​ലെ​ന്ന​തുപോ​ലെ പാ​ടി.

‘‘അ​തു​കൊ​ണ്ട് മ​രു​മ​ക​നേ പ​റ​യു​ക, എ​ന്താ​ണ് ഉ​ത്ത​മം, വി​ല​യേ​തു​മി​ല്ലാ​ത്ത വെ​റും ഏ​ഴു ക​ഴ​ഞ്ച് മ​ണ്ണാ​യി നാം ​ഒ​ടു​ങ്ങ​ണോ അ​ന്ത്യ​വി​ധി ദി​വ​സം അ​വ​ന​വന്റെ ശ​രീ​രം ഇ​തു​പോ​ലെ ഇ​രി​ക്കു​ന്ന​ത് കാ​ണ​ണോ?’’ പ്രെ​ദു സ്വ​ന്തം തൊ​പ്പി ശ​രി​യാ​ക്കി​യ​തി​നുശേ​ഷം പ്ര​തി​ക​രി​ച്ചു,

‘‘വി​ഷ​യം അ​തീ​വ ഗൗ​ര​വ​മു​ള്ള​തു ത​ന്നെ.’’ അ​യാ​ൾ തു​ട​ർ​ന്ന് ഇ​ങ്ങ​നെ പാ​ടി: ‘‘ന​മു​ക്ക് വേ​റെ എ​ന്തെ​ല്ലാം കാ​ര്യ​ങ്ങ​ളു​ണ്ട് ചി​ന്തി​ക്കാ​ൻ... പ്ര​ണ​യ​ത്തെ വാ​ഴ്ത്തി​പ്പാ​ടി​ക്കൂ​ടെ, ആ​ന​ന്ദ​ത്തെ ആ​ഘോ​ഷ​മാ​ക്കി​ക്കൂ​ടെ, വീ​ന​സി​നെ​പ്പോ​ലെ​യു​ള്ള സു​ന്ദ​രി​മാ​രെ​ക്കു​റി​ച്ച് പാ​ടി​ക്കൂ​ടെ, അ​തു​പോ​ലെ മ​നോ​ഹ​ര​വും സ​ന്തോ​ഷപ്ര​ദ​വു​മാ​യ എ​ന്തെ​ല്ലാം കാ​ര്യ​ങ്ങ​ൾ...’’

വൃ​ദ്ധ ഗ്രാ​മീ​ണ​നൊ​ഴി​കെ എ​ല്ലാ​വ​രും ആ ​ഗീ​തം കേ​ട്ട് കൈയ​ടി​ച്ചു. വൃ​ദ്ധ ക​വി​ക്ക് അ​തൊ​ട്ടും ര​സി​ച്ചി​ല്ല. ‘‘ഗ​ഹ​ന​മാ​യ വി​ഷ​യ​ങ്ങ​ൾ കൈ​കാ​ര്യംചെ​യ്യാ​ൻ ക​ഴി​വി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് എ​തി​രാ​ളി ഉ​ത്ത​രം നൽകാ​ത്ത​തെ​ന്ന്’’ -അ​യാ​ൾ ക​വി​ത​യി​ൽ ത​ന്നെ മ​റു​പ​ടി പ​റ​ഞ്ഞു.

 

അ​പ്പോ​ൾ പ്രെ​ദു ഒ​രി​ക്ക​ൽക്കൂ​ടി തൊ​പ്പി ശ​രി​യാ​ക്കി​ക്കൊ​ണ്ട് സാ​ർ​ഡി​നി​യ​ൻ മ​ട്ടി​ൽ പ​റ​ഞ്ഞു: ‘‘ശ​രി... താ​ങ്ക​ൾ​ക്ക് നി​ർ​ബ​ന്ധ​മാ​ണെ​ങ്കി​ൽ ഞാ​ൻ മ​റു​പ​ടി ത​രാം. ഈ ​ത​ർ​ക്കം എ​നി​ക്ക​ത്ര ര​സ​ക​ര​മാ​യി തോ​ന്നു​ന്നി​ല്ല, കാ​ര​ണം അ​ത് ദുഃഖ​ദാ​യ​ക​മാ​ണ്. പി​റ​വി​യു​ടെ​യും ആ​ന​ന്ദ​ത്തി​ന്റെ​യും ഈ ​രാ​വി​ൽ മ​ര​ണ​ത്തെക്കു​റി​ച്ച് ചി​ന്തി​ക്കു​വാ​ൻ ഞാ​നു​ദ്ദേ​ശി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ, താ​ങ്ക​ൾ ചോ​ദി​ച്ച സ്ഥി​തി​ക്ക് പ​റ​യ​ട്ടെ. മ​ര​ണശേ​ഷം ശ​രീ​രം ഭ​ദ്ര​മാ​യി ഇ​രി​ക്കു​ന്നു​വെ​ന്നോ, അ​ല്ല ജീ​ർ​ണി​ച്ചുപോ​കു​ന്നു​വെ​ന്നോ ഉ​ള്ള​ത് എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ത്ര പ്രാ​ധാ​ന്യ​മു​ള്ള കാ​ര്യ​മ​ല്ല. മ​ര​ണാ​ന​ന്ത​രം ന​മ്മ​ൾ എ​ന്താ​ണ്? ഒ​ന്നു​മ​ല്ല. ​ജീ​വി​ച്ചി​രി​ക്കു​മ്പോ​ൾ ശ​രീ​രം ആ​രോ​ഗ്യ​വും ചു​റു​ചു​റു​ക്കു​മു​ള്ള​താ​വ​ണം, അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ ന​മു​ക്ക് ജോ​ലിചെ​യ്യാം, ആ​ഹ്ലാ​ദി​ക്കാം... അ​തി​ല​പ്പു​റം യാ​തൊ​ന്നു​മി​ല്ല.’’

ക​ർ​ഷ​ക​ൻ ഒ​ട്ടും വി​ട്ടുകൊ​ടു​ത്തി​ല്ല. പ്രെ​ദു​വാ​ക​ട്ടെ, ജീ​വി​ത​ത്തി​ന്റെ സു​ഖ​ങ്ങ​ളെ​യും സ​ന്തോ​ഷ​ങ്ങ​ളെ​യും കൂ​ട്ടു​പി​ടി​ച്ച് അ​യാ​ളോ​ട് ത​ർ​ക്കി​ച്ചുകൊ​ണ്ടി​രു​ന്നു. വൃ​ദ്ധ സ​ഹോ​ദ​ര​ന്മാ​ർ അ​തി​നെ അ​നു​കൂ​ലി​ച്ച് കൈയ​ടി​ച്ചു. എ​ന്തി​ന്, അ​ന്ധ​ൻപോ​ലും പ്രെ​ദു​വി​നെ അ​നു​കൂ​ലി​ക്കു​ന്ന​താ​യി തോ​ന്നി. ക​ർ​ഷ​ക​ൻ ദേ​ഷ്യം പി​ടി​ക്കു​ന്ന​താ​യി ഭാ​വി​ച്ചെ​ങ്കി​ലും മ​രു​മ​ക​ൻ ന​ല്ലൊ​രു ക​വി​യാ​ണെ​ന്ന് സ്വ​യം തെ​ളി​യി​ച്ച​തി​ൽ ഉ​ള്ളാ​ലെ അ​യാ​ൾ സം​തൃ​പ്ത​നാ​യി​രു​ന്നു. കു​ടും​ബ​ത്തി​​ന്റെ മ​ഹ​ത്താ​യ പാ​ര​മ്പ​ര്യ​ത്തി​ന്റെ തു​ട​ർ​ച്ച​യാ​ണ് അ​ത് മു​മ്പോ​ട്ടുവെക്കു​ന്ന​ത്.

ഐ​ഹി​ക​സു​ഖ​ത്തിന്റെ വ്യ​ർ​ഥത​യെക്കു​റി​ച്ച് പ​റ​ഞ്ഞുകൊ​ണ്ടി​രു​ന്നെ​ങ്കി​ലും മ​ദ്യ​പാ​ന വി​ഷ​യ​ത്തി​ൽ ദെ​ദി​നു​വ​മ്മാ​വ​ൻ ത​രി​മ്പും പി​റ​കോ​ട്ടു പോ​യി​ല്ല, മ​റ്റു​ള്ള​വ​രെ കു​ടി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​തി​ലും! പു​ല​ർ​ച്ചെ മൂ​ന്നാ​യ​തോ​ടെ സ​ക​ല​രും കു​ടി​ച്ച് മ​ത്താ​യി​രു​ന്നു. ര​ണ്ടുപേ​രൊ​ഴി​കെ, ഭീ​ക​ര മ​ദ്യ​പാ​നി​യാ​യ അ​ന്ധ​നും അ​ൽപമാ​ത്രം ക​ഴി​ച്ച പ്രെ​ദു​വും. അ​വ​ർ സ്വ​ന്തം സു​ബോ​ധ​ത്തി​ന്റെ കാ​വ​ൽ​ക്കാ​രാ​യി നി​ല​കൊ​ണ്ടു.

പാ​ട്ടി​ന്റെ ല​ഹ​രി​യി​ലാ​യി​രു​ന്നു പ്രെ​ദു.​ നേ​ര​മേ​റെ ചെ​ന്ന​പ്പോ​ൾ, മ​രി​യ ഫ്രാ​ൻ​സി​സ്ക മു​മ്പ് ന​ൽകിയി​രു​ന്ന വാ​ഗ്ദാ​ന​ത്തെക്കു​റി​ച്ച് ഓ​ർ​ത്ത് അ​വ​ൻ ആ​ന​ന്ദ​തു​ന്ദി​ല​നാ​യി. പാ​ട്ടു​കാ​രു​ടെ സ്വ​രം പ​തി​യെ​പ്പ​തി​യെ നേ​ർ​ത്തുവ​ന്നു. വൃ​ദ്ധന്റെ സ്വ​ര​മി​ട​റാ​ൻ തു​ട​ങ്ങി. ചെ​റു​പ്പ​ക്കാ​ര​ൻ ഉ​റ​ക്കം ന​ടി​ച്ചു. ഒ​ടു​വി​ൽ എ​ല്ലാ​വ​രും ഉ​റ​ക്ക​മാ​യി. അ​ന്ധ​ൻ സ്വ​ന്തം ചൂ​ര​ൽ​വ​ടി​യു​ടെ പ​രു​ക്ക​ൻ കൈ​പ്പി​ടി​യെ പ​തു​ക്കെ ക​ര​ണ്ടുതി​ന്നു​കൊ​ണ്ടി​രു​ന്നു. പൊ​ടു​ന്ന​നെ ന​ടു​മു​റ്റ​ത്ത് പൂ​വ​ൻ​കോ​ഴി കൂ​വി. പ്രെ​ദു ക​ണ്ണുതു​റ​ന്ന് കു​രു​ട​നെ സൂ​ക്ഷി​ച്ചുനോ​ക്കി.

‘‘അ​യാ​ളെ​ന്നെ കാ​ണി​ല്ല.’’ അ​വ​നു​റ​പ്പി​ച്ചു. പി​ന്നെ അ​തീ​വ ജാ​ഗ്ര​ത​യോ​ടെ എ​ഴു​ന്നേ​റ്റ് ന​ടു​മു​റ്റ​ത്തേ​ക്ക് ചെ​ന്നു.പു​റ​മെ​യു​ള്ള ഗോ​വ​ണി വ​ഴി ഒ​ച്ച​യു​ണ്ടാ​ക്കാ​തെ ഇ​റ​ങ്ങിവ​ന്ന് മ​രി​യ ഫ്രാ​ൻ​സി​സ്ക അ​വ​ന്റെ കൈ​ക​ളി​ലേ​ക്ക് ചാ​ഞ്ഞു. ആ​രോ അ​വി​ടെനി​ന്നു​മി​റ​ങ്ങി പു​റ​ത്തു പോ​യ കാ​ര്യം അ​ന്ധ​ന് മ​ന​സ്സി​ലാ​യി​രു​ന്നു. പോ​യ​ത് പ്രെ​ദു​വാ​ണെ​ന്നും ഊ​ഹി​ച്ചു. അ​യാ​ൾ അ​ന​ങ്ങി​യി​ല്ല, ഇ​പ്ര​കാ​രം മ​ന്ത്രി​ച്ചു:

‘‘അ​ത്യു​ന്ന​ത​ങ്ങ​ളി​ൽ ദൈ​വ​ത്തി​ന് മ​ഹ​ത്ത്വം, ഭൂ​മി​യി​ൽ സ​ന്മ​ന​സ്സു​ള്ള​വ​ർ​ക്ക് സ​മാ​ധാ​നം.’’ ആ​കാ​ശ​ത്ത്, സു​താ​ര്യ മേ​ഘ​ങ്ങ​ളു​ടെ മ​റ​വി​ലൂ​ടെ ച​ന്ദ്ര​ൻ ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ, ര​ജ​താ​ഭ​മാ​യ ആ ​രാ​ത്രി​യി​ൽ ക​ട​ലിന്റെ ചൂ​രും മ​രു​ഭൂ​മി​യു​ടെ ചൂ​ടും കി​ഴ​ക്ക​ൻ കാ​റ്റ് ആ​വാ​ഹി​ച്ചു കൊ​ണ്ടുവ​ന്നു.

(മൊഴിമാറ്റം: ഉ​ണ്ണി​കൃ​ഷ്ണ​ൻ പൂ​ൽ​ക്ക​ൽ)

==========

ഗ്രാ​സ്യ ദി​ലെ​ദ

1926ലെ ​നൊ​ബേ​ൽ പു​ര​സ്കാ​രം നേ​ടി​യ ഇ​റ്റാ​ലി​യ​ൻ എ​ഴു​ത്തു​കാ​രി. 1871 സെപ്റ്റം​ബ​ർ 27ന് ​സാ​ർ​ഡീ​നി​യ​യി​ലെ ന്യൂ​റോയി​ൽ ജ​നി​ച്ചു. ​വ​ള​രെ ചെ​റു​പ്പ​ത്തി​ൽ വി​വാ​ഹി​ത​യാ​യി റോ​മി​ലേ​ക്ക് മാ​റി​യെ​ങ്കി​ലും ജ​ന്മ​ദേ​ശ​വു​മാ​യു​ള്ള ബ​ന്ധം ശ​ക്ത​മാ​യി തു​ട​ർ​ന്നു. നാ​മ​മാ​ത്ര ഔ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സം ല​ഭി​ച്ച ഗ്രാ​സ്യ പ​തി​മൂ​ന്നാം വ​യ​സ്സി​ൽ ആ​ദ്യ ക​ഥ പ്ര​സി​ദ്ധീ​ക​രി​ച്ചു. 1892ൽ ​അ​ച്ച​ടി​ച്ച ‘The Flower of Sardinia’ ആ​ണ് ആ​ദ്യ​ത്തെ നോ​വ​ൽ.​

ച​രി​ത്ര​പ​ര​മാ​യി വേ​രു​ക​ളു​ള്ള പ​ഴ​യ ച​ട​ങ്ങു​ക​ളും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​യ ദു​ര​ന്ത​ങ്ങ​ളും ദി​ലെ​ദ​യെ ബാ​ല്യം മു​ത​ൽ​ക്കേ ഒ​രു വി​ധി വി​ശ്വാ​സി​യാ​ക്കി​ത്തീ​ർ​ത്തു.​ നാ​ടോ​ടി​ക്ക​ഥ​ക​ളു​ടെ വൈ​കാ​രി​കാ​വി​ഷ്ക​ര​ണ​വും മ​നു​ഷ്യ​ന്റെ പ്രാ​കൃ​ത ചോ​ദ​ന​ക​ളി​ൽ പ്ര​ലോ​ഭ​ന​വും പാ​പ​വും സൃ​ഷ്ടി​ക്കു​ന്ന ദു​ര​ന്ത​വും ര​ച​ന​ക​ളി​ലൂ​ടെ കൊ​ണ്ടു​വ​ന്നു. സാ​ർ​ഡീ​നി​യ​യു​ടെ ഭൂ​പ്ര​കൃ​തി ദി​ലെ​ദ​യു​ടെ ര​ച​ന​ക​ളി​ലെ നി​ത്യ​രൂ​പ​ക​മാ​യി​രു​ന്നു. ‘The Old Man of the Mountain’ (1900), ‘After the Divorce’ (1902), ‘Elias Portolu’ (1903), ‘Cenere’ (1904), ‘The Mother’ (1920) എ​ന്നി​വ​യാ​ണ് പ്ര​ധാ​ന കൃ​തി​ക​ൾ. നാ​ൽപ​തി​ൽ​പ​രം നോ​വ​ലു​ക​ൾ എ​ഴു​തി​യി​ട്ടു​ണ്ട്. 1937ൽ ​പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട ‘Cosima’ ആ​ത്മ​ക​ഥാ​പ​ര​മാ​യ നോ​വ​ലാ​ണ്. 1936 ആ​ഗ​സ്റ്റ് 15ന് ​റോ​മി​ൽവെ​ച്ചു മ​രി​ച്ചു.

News Summary - weekly literature story