Begin typing your search above and press return to search.
proflie-avatar
Login

ക​​ണ്ണ​​ട

ക​​ണ്ണ​​ട
cancel

ബ​​സി​​റ​​ങ്ങി​​യ​​പ്പോ​​ഴാ​​ണ് ഒ​​രു ഞൊ​​ടി​​യി​​ൽ ദേ​​ഹം ത​​ള​​രു​​ന്നപോ​​ലെ അ​​യാ​​ൾ​​ക്ക് തോ​​ന്നി​​യ​​ത്. ക​​ണ്ണ​​ട​​യി​​ൽ ന​​ന​​വു പ​​ട​​ർ​​ന്നപോ​​ലെ, കാ​​ഴ്ച പൊ​​ടു​​ന്ന​​നെ മൂ​​ടി​​പ്പോ​​യി. അ​​വ​​സാ​​ന​​ത്തെ ച​​വി​​ട്ടു​​പ​​ടി വ​​രെ എ​​ല്ലാം സു​​വ്യ​​ക്ത​​മാ​​യി​​രു​​ന്നു. മ​​ണ്ണി​​ലേ​​ക്ക് കാ​​ലെ​​ടു​​ത്തുവെ​​ക്കാ​​ൻ തു​​ട​​ങ്ങു​​മ്പോ​​ഴാ​​ണ് അ​​ത് സം​​ഭ​​വി​​ച്ച​​ത്. ഊ​​ന്നു​​വ​​ടി​​യി​​ൽ ഇ​​രു കൈ​​ക​​ളും താ​​ങ്ങി, വീ​​ഴാ​​തി​​രി​​ക്കാ​​ൻ ശ്ര​​ദ്ധി​​ച്ച് അ​​യാ​​ൾ ഒ​​രുമാ​​ത്ര അ​​വി​​ടെ​​ത്ത​​ന്നെ നി​​ന്നു. ബ​​സി​​​ന്റെ വാ​​തി​​ല​​ട​​ക്കു​​മ്പോ​​ൾ...

Your Subscription Supports Independent Journalism

View Plans

ബ​​സി​​റ​​ങ്ങി​​യ​​പ്പോ​​ഴാ​​ണ് ഒ​​രു ഞൊ​​ടി​​യി​​ൽ ദേ​​ഹം ത​​ള​​രു​​ന്നപോ​​ലെ അ​​യാ​​ൾ​​ക്ക് തോ​​ന്നി​​യ​​ത്. ക​​ണ്ണ​​ട​​യി​​ൽ ന​​ന​​വു പ​​ട​​ർ​​ന്നപോ​​ലെ, കാ​​ഴ്ച പൊ​​ടു​​ന്ന​​നെ മൂ​​ടി​​പ്പോ​​യി. അ​​വ​​സാ​​ന​​ത്തെ ച​​വി​​ട്ടു​​പ​​ടി വ​​രെ എ​​ല്ലാം സു​​വ്യ​​ക്ത​​മാ​​യി​​രു​​ന്നു. മ​​ണ്ണി​​ലേ​​ക്ക് കാ​​ലെ​​ടു​​ത്തുവെ​​ക്കാ​​ൻ തു​​ട​​ങ്ങു​​മ്പോ​​ഴാ​​ണ് അ​​ത് സം​​ഭ​​വി​​ച്ച​​ത്. ഊ​​ന്നു​​വ​​ടി​​യി​​ൽ ഇ​​രു കൈ​​ക​​ളും താ​​ങ്ങി, വീ​​ഴാ​​തി​​രി​​ക്കാ​​ൻ ശ്ര​​ദ്ധി​​ച്ച് അ​​യാ​​ൾ ഒ​​രുമാ​​ത്ര അ​​വി​​ടെ​​ത്ത​​ന്നെ നി​​ന്നു. ബ​​സി​​​ന്റെ വാ​​തി​​ല​​ട​​ക്കു​​മ്പോ​​ൾ അ​​ത് ദേ​​ഹ​​ത്ത് വ​​ന്നി​​ടി​​ക്കു​​മോ എ​​ന്ന് തി​​രി​​ഞ്ഞു നോ​​ക്കു​​മ്പോ​​ഴാ​​ണ് ആ ​​കാ​​ഴ്ച ക​​ണ്ട​​ത്; ത​​​ന്റെ ക​​ണ്ണ​​ട, അ​​പ്പോ​​ൾ ബ​​സിൽ ക​​യ​​റി​​യ സ്ത്രീ​​ക​​ളി​​ലൊ​​രാ​​ളു​​ടെ മു​​ടി​​യി​​ൽ കു​​രു​​ങ്ങി​​യി​​രി​​ക്കു​​ന്നു!

ക​​യ​​റ്റി​​റ​​ക്ക​​ങ്ങ​​ളു​​ടെ തി​​ക്കി​​ത്തി​​ര​​ക്കി​​നി​​ട​​യി​​ൽ അ​​റി​​യാ​​തെ സം​​ഭ​​വി​​ച്ച​​താ​​ണ്. ആ ​​സ്ത്രീ ച​​വി​​ട്ടു​​പ​​ടി​​ക​​ൾ ക​​യ​​റി ബ​​സി​​നു​​ള്ളി​​ലെ ആ​​ൾ​​ക്കൂ​​ട്ട​​ത്തി​​ൽ അ​​ക​​പ്പെ​​ടു​​ന്ന​​ത് ക​​ണ്ട​​പ്പോ​​ൾ, വാ​​തി​​ല​​ട​​ക്കു​​ക​​യാ​​യി​​രു​​ന്ന ‘കി​​ളി’​​യു​​ടെ ശ്ര​​ദ്ധ​​യാ​​ക​​ർ​​ഷി​​ക്കാ​​നാ​​യി അ​​യാ​​ൾ കൈ​​വീ​​ശി​​ക്കാ​​ണി​​ച്ചു. എ​​ന്തോ വി​​ളി​​ച്ചു പ​​റ​​യാ​​നൊ​​രു​​മ്പെ​​ട്ടെ​​ങ്കി​​ലും, ശ​​ബ്ദം പൊ​​ങ്ങാ​​ൻ കു​​റ​​ച്ച് താ​​മ​​സി​​ക്കു​​ക​​യും അ​​പ്പോ​​ഴേ​​ക്കും ബ​​സ് വി​​ട്ടുപോ​​വു​​ക​​യും ചെ​​യ്തു. ആ ​​ആ​​വേ​​ഗ​​ത്തി​​ൽ ഒ​​ന്നു​​ല​​ഞ്ഞെ​​ങ്കി​​ലും ഊ​​ന്നു​​വ​​ടി​​യു​​ടെ താ​​ങ്ങി​​ൽ അ​​യാ​​ൾ​​ക്ക് വീ​​ഴാ​​തെ നിൽക്കാ​​ൻ സാ​​ധി​​ച്ചു. എ​​ന്തുചെ​​യ്യ​​ണ​​മെ​​ന്ന​​റി​​യാ​​തെ ചു​​റ്റി​​ലും ഇ​​ട​​റി നോ​​ക്കി അ​​യാ​​ൾ അ​​വി​​ടെ​​ത്ത​​ന്നെ നി​​ൽപാ​​യി.

അ​​പ്പോ​​ൾ അ​​തു​​വ​​ഴി വ​​ന്ന ഒ​​രു റി​​ക്ഷാ​​വ​​ണ്ടി അ​​യാ​​ൾ​​ക്ക​​രി​​കി​​ലാ​​യി നി​​ർ​​ത്തി ‘‘പോ​​രു​​ന്നോ?’’ എ​​ന്നു ചോ​​ദി​​ച്ചു. ഒ​​ന്നു​​മാ​​ലോ​​ചി​​ക്കാ​​തെ, അ​​തി​​ൽ ക​​യ​​റി അ​​യാ​​ൾ ബ​​സിനു പിറ​​കെ വി​​ടാ​​ൻ നി​​ർ​​ദേ​​ശം ന​​ൽ​​കി. മൂ​​ന്നാ​​മ​​ത്തെ​​യോ നാ​​ലാ​​മ​​ത്തെ​​യോ സ്റ്റോ​​പ്പി​​ൽവെ​​ച്ച് റി​​ക്ഷാ ബ​​സുമാ​​യി ക​​ണ്ടു​​മു​​ട്ടു​​ക​​യും അ​​യാ​​ൾ അ​​വി​​ടെ​​യി​​റ​​ങ്ങി ഒ​​രുവി​​ധ​​ത്തി​​ൽ ബ​​സി​​ൽ ക​​യ​​റി​​പ്പ​​റ്റു​​ക​​യും ചെ​​യ്തു.

ബ​​സി​​നു​​ള്ളിലെ തി​​ര​​ക്കു​​വ​​ക​​ഞ്ഞ്, അ​​യാ​​ൾ ആ ​​സ്ത്രീ​​യെ തി​​ര​​ഞ്ഞ് മു​​ന്നി​​ലേ​​ക്ക് ന​​ട​​ക്കാ​​ൻ തു​​ട​​ങ്ങി. ബ​​സിനു മു​​ൻ​​വ​​ശ​​ത്ത്, സ്ത്രീ​​ക​​ൾ നി​​ൽ​​ക്കു​​ന്ന​​തി​​നു തൊ​​ട്ടുപു​​റ​​കി​​ൽ നി​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്ന ചി​​ല കോ​​ളേ​​ജു​​ പ​​യ്യ​​ന്മാ​​ർ അ​​യാ​​ളു​​ടെ വ​​ര​​വ് ശ്ര​​ദ്ധി​​ച്ച്, മ​​ന​​പ്പൂ​​ർ​​വം അ​​യാ​​ൾ​​ക്ക് ത​​ട​​സ്സം നി​​ന്നു. അ​​തി​​ൽ ചി​​ല​​ർ ‘‘മു​​ന്നി​​ലെ​​ത്താ​​ൻ അ​​പ്പാ​​പ്പ​​ന്റെയൊ​​രു തി​​ടു​​ക്കം ക​​ണ്ടോ!’’, ‘‘മ​​ന​​സ്സി​​പ്പോ​​ഴും മ​​ണി​​യ​​റ​​യി​​ലാ ഇ​​ല്യോ!’’ എ​​ന്നി​​ങ്ങ​​നെ പ​​രി​​ഹ​​സി​​ക്കു​​ക​​യും, കൂ​​ട്ട​​ത്തി​​ൽ മൊ​​ട കൂ​​ടി​​യ ഒ​​രു​​വ​​ൻ അ​​യാ​​ളു​​ടെ എ​​ളി​​യി​​ൽ ഇ​​ക്കി​​ളി​​യി​​ടു​​ക​​യും ചെ​​യ്തു! അ​​പ്പോ​​ൾ ക​​ണ്ട​​ക്ട​​ർ അ​​ങ്ങോ​​ട്ട് വ​​ന്ന്, മു​​തി​​ർ​​ന്ന പൗ​​ര​​ന്മാ​​ർ​​ക്കാ​​യു​​ള്ള സീ​​റ്റി​​ലി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്ന ഒ​​രു വി​​ദ്യാ​​ർ​​ഥി​​യെ എ​​ഴു​​ന്നേ​​ൽ​​പിച്ച്, അ​​യാ​​ളെ അ​​വി​​ടെ​​യി​​രു​​ത്തി.

മു​​ണ്ടി​​​ന്റെ കോ​​ന്ത​​ല വി​​ട​​ർ​​ത്തി പ​​ണ​​മെ​​ടു​​ത്ത്, അ​​യാ​​ൾ ടൗ​​ണി​​ലേ​​ക്ക് ഒ​​രു ടി​​ക്ക​​റ്റെ​​ടു​​ത്തു. മു​​ടി​​യി​​ലു​​ട​​ക്കി​​യ ക​​ണ്ണ​​ട​​യെ​​ക്കു​​റി​​ച്ച് സം​​സാ​​രി​​ക്കാ​​നൊ​​രു​​ങ്ങി​​യെ​​ങ്കി​​ലും വാ​​ക്കു​​ക​​ൾ കി​​ട്ടി​​യി​​ല്ല. സീ​​റ്റി​​ലി​​രു​​ന്ന് മു​​ന്നി​​ലേ​​ക്ക് നോ​​ക്കി​​യ​​പ്പോ​​ൾ, സ്ത്രീ​​ക​​ളെ ആ​​രെ​​യും വ്യ​​ക്ത​​മാ​​യി കാ​​ണാ​​ൻ സാ​​ധി​​ച്ചി​​ല്ല. ആ ​​സ്ത്രീ​​യു​​ടെ വേ​​ഷം ചു​​രി​​ദാ​​റാ​​ണ് എ​​ന്ന് ഓ​​ർമ​​യി​​ൽ വ​​ന്നു, എ​​ന്നാ​​ൽ അ​​തി​​​ന്റെ നി​​റ​​ത്തെ​​ക്കു​​റി​​ച്ച് ധാ​​ര​​ണ​​യു​​ണ്ടാ​​യി​​ല്ല. പെ​​ട്ടെ​​ന്ന് എ​​ന്തോ ഓ​​ർ​​മി​​ച്ചി​​ട്ടെ​​ന്നപോ​​ലെ അ​​യാ​​ൾ ഒ​​ന്ന് ഞെ​​ട്ടി, കൈയിലു​​ണ്ടാ​​യി​​രു​​ന്ന നേ​​ർ​​ത്ത തു​​ണിസ​​ഞ്ചി വി​​ട​​ർ​​ത്തി, അ​​തി​​ന​​ക​​ത്തെ ക​​ട​​ലാ​​സു ചു​​രു​​ളു​​ക​​ൾ അ​​വി​​ടെ​​ത്ത​​ന്നെ​​യു​​ണ്ടെ​​ന്ന് ഉ​​റ​​പ്പുവ​​രു​​ത്തി.

അ​​യാ​​ൾ​​ക്ക് ഒ​​ര​​ൽപം ആ​​ശ്വാ​​സംതോ​​ന്നി. ഒ​​രാ​​വ​​ശ്യ​​ത്തി​​നാ​​യി, ത​​ലേ​​ന്ന് ജി​​ല്ലാ ആ​​സ്ഥാ​​നം വ​​രെ ഒ​​ന്ന് പോ​​യി മ​​ട​​ങ്ങിവ​​രുക​​യാ​​യി​​രു​​ന്നു അ​​യാ​​ൾ. അ​​വി​​ടെ ബ​​സു ക​​യ​​റാ​​ൻ നി​​ൽ​​ക്കു​​മ്പോ​​ഴാ​​ണ് ത്രേ​​സ്യേ​​ടെ പ്ര​​ഷ​​റി​​നു​​ള്ള മ​​രു​​ന്ന് കു​​റ​​ച്ചുദി​​വ​​സം മു​​മ്പ് തീ​​ർ​​ന്നുപോ​​യ കാ​​ര്യം ഓ​​ർ​​മ​​യി​​ൽ വ​​ന്ന​​ത്. ഇ​​നം മാ​​റി​​യാ​​ണെ​​ങ്കി​​ലും, അ​​യാ​​ളു​​ടെ ഗു​​ളി​​ക​​യി​​ൽനി​​ന്നും ഒ​​ാരോ തു​​ണ്ട് പൊ​​ട്ടി​​ച്ചെ​​ടു​​ത്താ​​ണ്, ത്രേ​​സ്യ ഇ​​പ്പോ​​ൾ ക​​ഴി​​ച്ചുകൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. മ​​രു​​ന്നു വാ​​ങ്ങാ​​നാ​​യി ബ​​സ് സ്റ്റാ​​ൻഡി​​ലെ ക​​ട​​യി​​ലേ​​ക്ക് ക​​യ​​റാ​​ൻ ശ്ര​​മി​​ക്കു​​മ്പോ​​ൾ ക​​ണ്ണി​​ൽ ഇ​​രു​​ട്ടുക​​യ​​റി​​യ​​ത് ഓ​​ർ​​മ​​യു​​ണ്ട്. സ​​ന്ധ്യ​​യാ​​യി​​രു​​ന്നു അ​​പ്പോ​​ൾ.

പി​​ന്നെ, ജി​​ല്ലാ​​ശു​​പ​​ത്രി​​യി​​ൽവെ​​ച്ചാ​​ണ് ക​​ണ്ണ് തു​​റ​​ക്കു​​ന്ന​​ത്. വീ​​ണുകി​​ട​​ക്കു​​ക​​യാ​​യി​​രു​​ന്ന അ​​യാ​​ളെ ചു​​മ​​ട്ടു​​തൊ​​ഴി​​ലാ​​ളി​​ക​​ളോ മ​​റ്റോ ഒ​​രു റി​​ക്ഷ​​യി​​ൽ ക​​യ​​റ്റി ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വ​​ത്രേ. ന​​ല്ലകാ​​ലം, കൈയിലു​​ണ്ടാ​​യി​​രു​​ന്ന സ​​ഞ്ചി​​യും അ​​വ​​ർ​​ക്കുത​​ന്നെ കി​​ട്ടി​​യ​​ത്! അ​​യാ​​ളു​​ടെ ഇ​​ട​​തു​​കൈ ഞ​​ര​​മ്പി​​ലൂ​​ടെ, രാ​​ത്രി മു​​ഴു​​ക്കെ ഡ്രി​​പ് ക​​യ​​റ്റി​​ക്കൊ​​ണ്ടി​​രു​​ന്നു. ക്ഷീ​​ണം കാ​​ര​​ണം അ​​യാ​​ൾ പെ​​ട്ടെ​​ന്ന് ഉ​​റ​​ങ്ങി​​പ്പോ​​യി. നേ​​രം വെ​​ളു​​ത്ത​​തും, ആ​​രും കാ​​ണാ​​തെ ആ​​രോ​​ടും മി​​ണ്ടാ​​തെ ആ​​ശു​​പ​​ത്രി​​യി​​ൽനി​​ന്ന് ഇ​​റ​​ങ്ങി​​പ്പോ​​രു​​ക​​യാ​​ണ് ചെ​​യ്ത​​ത്. വീ​​ട്ടി​​ൽ ത്രേ​​സ്യ ത​​നി​​ച്ചേ​​യു​​ള്ളൂ. ത​​ന്നെ കാ​​ണാ​​ഞ്ഞ് അ​​വ​​ൾ വ​​ല്ലാ​​തെ പ​​രി​​ഭ്ര​​മി​​ച്ചി​​രി​​ക്കു​​മെ​​ന്നും, ത​​ന്നെ തി​​ര​​ക്കിവി​​ടാ​​ൻ അ​​വി​​ടെ ആ​​രു​​മി​​ല്ലെ​​ന്നും ഓ​​ർ​​ത്ത​​പ്പോ​​ൾ അ​​യാ​​ൾ​​ക്ക് അ​​ങ്ങ​​നെ ചെ​​യ്യാ​​നാ​​ണ് തോ​​ന്നി​​യ​​ത്. രാ​​വി​​ലെ ഡ്യൂ​​ട്ടി മാ​​റു​​ന്ന​​തി​​​ന്റെ വെ​​പ്രാ​​ള​​ത്തി​​ൽ ന​​ഴ്സു​​മാ​​രാ​​രും അ​​യാ​​ളെ ശ്ര​​ദ്ധി​​ച്ചി​​രു​​ന്ന​​തു​​മി​​ല്ല.

ഏ​​തൊ​​ക്കെ​​യോ വെ​​റി വി​​ഷ​​യ​​ങ്ങ​​ളി​​ലൂ​​ടെ പ​​ട​​ർ​​ന്നുക​​യ​​റി ഉ​​ച്ച​​ത്തി​​ൽ ചി​​രി​​ക്കു​​ന്ന കോ​​ളജ് പ​​യ്യ​​ന്മാ​​രു​​ടെ ബ​​ഹ​​ളം ചെ​​വി​​യി​​ൽ മു​​ഴ​​ങ്ങി​​യ​​പ്പോ​​ൾ, ത​​ന്നെ​​ക്കു​​റി​​ച്ച് വീ​​ണ്ടും എ​​ന്തൊ​​ക്കെ​​യോ പ​​റ​​ഞ്ഞ് പ​​രി​​ഹ​​സി​​ക്കു​​ക​​യാ​​ണെ​​ന്ന് തോ​​ന്നി, അ​​യാ​​ൾ​​ക്ക്‌ സ്വ​​ന്തം മ​​ക​​നെ​​യും അ​​വ​​ൻ ചി​​രി​​ക്കു​​മ്പോ​​ൾ മു​​ൻ​​വ​​രി​​യി​​ലെ പ​​ല്ലു​​ക​​ൾ​​ക്കി​​ട​​യി​​ൽ തെ​​ളി​​യാ​​റു​​ള്ള വി​​ട​​വും ഓ​​ർ​​മ​​യി​​ൽ വ​​ന്നു. ഇ​​വ​​രു​​ടെ പ്രാ​​യ​​മാ​​യി​​രു​​ന്നു അ​​വ​​നും, രൂ​​പ​​വും ഏ​​താ​​ണ്ടൊ​​ക്കെ ഇ​​തു​​പോ​​ലെ​​ത്ത​​ന്നെ, ഇ​​ത്ത​​രം കൂ​​ട്ടു​​കെ​​ട്ടി​​ൽ​​പെ​​ട്ടാ​​ണ് അ​​വ​​ൻ...

–മ​​ക്ക​​ളേ, നി​​ങ്ങ​​ൾ സൂ​​ക്ഷി​​ച്ചുകൊ​​ൾ​​ക! മ​​രു​​പ്പ​​റ​​മ്പാ​​ണ്, ഉ​​ത്സ​​വ​​പ്പ​​റ​​മ്പ​​ല്ല ജീ​​വി​​തം!..

അ​​യാ​​ൾ കൈയിലെ തു​​ണിസ​​ഞ്ചി ഒ​​ന്നു​​കൂ​​ടി വി​​ട​​ർ​​ത്തി നോ​​ക്കി എ​​ന്തി​​നോ വ്യ​​ക്ത​​ത വ​​രു​​ത്തി. പ​​ട്ട​​ണ​​മെ​​ത്തു​​ന്ന​​തി​​നു മു​​മ്പുത​​ന്നെ അ​​യാ​​ൾ എ​​ഴു​​ന്നേ​​റ്റ്, പ​​യ്യ​​ന്മാ​​രെ ഭ​​യ​​ന്നാ​​വ​​ണം പി​​ൻ​​വാ​​തി​​ലി​​ന​​രി​​കി​​ൽ ചെ​​ന്നുനി​​ന്നു. എ​​ന്നി​​ട്ട്, ബ​​സ് നി​​ർ​​ത്തി​​യ ഉ​​ട​​നെ പു​​റ​​ത്തി​​റ​​ങ്ങി മു​​ൻ​​വാ​​തി​​ലി​​ന​​ടു​​ത്തെ​​ത്തി ബ​​സിറ​​ങ്ങു​​ന്ന സ്ത്രീ​​ക​​ളെ​​യാ​​കെ ഒ​​ന്ന് ശ്ര​​ദ്ധി​​ച്ചു. വൃ​​ദ്ധ​​ക​​ളും കു​​ട്ടി​​ക​​ളു​​മു​​ണ്ട്. യു​​വ​​തി​​ക​​ളി​​ൽ മൂ​​ന്നു​​നാ​​ലു​​ പേ​​ർ ശി​​രോ​​വ​​സ്ത്ര​​മ​​ണി​​ഞ്ഞ​​വ​​രാ​​ണ്. അ​​ല്ലാ​​ത്ത​​വ​​രി​​ലാ​​വ​​ട്ടെ, മു​​ടി​​യി​​ൽ ക​​ണ്ണ​​ട​​യു​​ള്ള ആ​​രെ​​യും ക​​ണ്ട​​തു​​മി​​ല്ല.

മു​​ൻ​​വാ​​തി​​ലി​​ലൂ​​ടെ ബ​​സിറ​​ങ്ങി​​യ കോ​​ള​​ജ് പ​​യ്യ​​ന്മാ​​ർ അ​​യാ​​ളു​​ടെ നി​​ൽ​​പു ക​​ണ്ട്, വീ​​ണ്ടും അ​​യാ​​ൾ​​ക്ക​​ടു​​ത്തെ​​ത്തി ‘‘അ​​പ്പാ​​പ്പ​​നാ​​ളു കൊ​​ള്ളാല്ലോ!’’, ‘‘വാ​​യി​​ൽ വെ​​ള്ള​​മൂ​​റു​​ന്ന​​ത് ക​​ണ്ടി​​ല്ലേ?’’ എ​​ന്നെ​​ല്ലാം പ​​റ​​യാ​​ൻ തു​​ട​​ങ്ങി. അ​​യാ​​ൾ വ​​ടി​​യും കു​​ത്തി, വേ​​ഗ​​ത്തി​​ൽ, എ​​ങ്ങോ​​ട്ടെ​​ന്നി​​ല്ലാ​​തെ അ​​വി​​ടെനി​​ന്ന് ന​​ട​​ന്നുപോ​​യി. പു​​റ​​കി​​ൽ ഒ​​രു കൂ​​വ​​ൽ കേ​​ട്ടു. വ​​ലി​​യ ശ​​ബ്ദ​​ത്തി​​ൽ പൊ​​ട്ടി​​ച്ചി​​രി​​യും ബ​​ഹ​​ള​​വും. ന​​ട​​പ്പു തു​​ട​​ർ​​ന്ന​​പ്പോ​​ഴും കൂ​​വ​​ൽ അ​​യാ​​ളെ പി​​ന്തുട​​ർ​​ന്നു.

വാ​​തോ​​രാ​​തെ സം​​സാ​​രി​​ച്ചു​​കൊ​​ണ്ട് മു​​ന്നി​​ൽ ന​​ട​​ക്കു​​ക​​യാ​​യി​​രു​​ന്ന ര​​ണ്ടു സ്ത്രീ​​ക​​ൾ, പ​​യ്യ​​ന്മാ​​രു​​ടെ ബ​​ഹ​​ളംകേ​​ട്ട് തി​​രി​​ഞ്ഞ്, അ​​യാ​​ളെ അ​​വ​​ജ്ഞ​​യോ​​ടെ നോ​​ക്കി. ആ ​​നോ​​ട്ടം പ​​ക്ഷേ, അ​​യാ​​ളു​​ടെ ശ്ര​​ദ്ധ​​യി​​ൽപെ​​ട്ട​​തേ​​യി​​ല്ല. ഓ​​രോ ചു​​വ​​ട് മു​​ന്നോ​​ട്ടുവെ​​ക്കു​​മ്പോ​​ഴും, വേ​​ദ​​ന പു​​റ​​പ്പെ​​ടു​​വി​​ക്കു​​ന്ന കാ​​ലു​​ക​​ളെ​​ക്കു​​റി​​ച്ചു​​ള്ള ചി​​ന്ത​​യി​​ലാ​​യി​​രു​​ന്നു അ​​യാ​​ൾ.

കു​​റ​​ച്ചുദൂ​​രം ചെ​​ന്ന​​പ്പോ​​ൾ, സ്ത്രീ​​ക​​ളി​​ലൊ​​രാ​​ളു​​ടെ പു​​റ​​കു​​വ​​ശം ക​​ണ്ട്, ആ ​​സ്ത്രീ​​യാ​​ണോ എ​​ന്നൊ​​രു സം​​ശ​​യം തോ​​ന്നി. സ്ത്രീ​​ക​​ൾ ന​​ട​​ന്ന് ചു​​റ്റു​​മ​​തി​​ലി​​ന​​ക​​ത്തു​​ള്ള ഒ​​രു കെ​​ട്ടി​​ട​​ത്തി​​ലേ​​ക്ക് ക​​യ​​റി​​യ​​പ്പോ​​ൾ, അ​​യാ​​ളും പു​​റ​​കെ ചെ​​ന്നു. സ്ത്രീ​​ക​​ൾ ഒ​​രു ഓ​​ഫീ​​സി​​നു​​ള്ളി​​ലേ​​ക്ക് ക​​യ​​റി​​പ്പോ​​യി. അ​​വി​​ടെ സ്ഥാ​​പി​​ച്ചി​​രു​​ന്ന പ​​ഴ​​ക്ക​​മു​​ള്ള പ​​ല​​ക​​യി​​ൽനി​​ന്ന് അ​​തൊ​​രു സ​​ർ​​ക്കാ​​രാ​​പ്പീ​​സാ​​ണെ​​ന്ന് അ​​യാ​​ൾ​​ക്ക് മ​​ന​​സ്സി​​ലാ​​യി. സ്ത്രീ​​ക​​ൾ ബാ​​ഗി​​ന​​ക​​ത്തു​​നി​​ന്ന് ചോ​​റ്റു​​പാ​​ത്ര​​മെ​​ടു​​ത്ത് അ​​ല​​മാ​​ര​​യി​​ൽ വെ​​ക്കു​​ന്ന​​തും, ര​​സ​​ച്ച​​ര​​ടു മു​​റി​​യാ​​തെ അ​​വി​​ടെ​​ത്ത​​ന്നെ നി​​ന്ന് പി​​ന്നെ​​യും എ​​ന്തൊ​​ക്കെ​​യോ വി​​ശേ​​ഷ​​ങ്ങ​​ൾ കൈ​​മാ​​റു​​ന്ന​​തും, ഒ​​ടു​​വി​​ൽ മ​​ടു​​പ്പോ​​ടെ ത​​ങ്ങ​​ളു​​ടെ മേ​​ശ​​ക​​ൾ​​ക്ക് പി​​ന്നി​​ൽ ചെ​​ന്നി​​രു​​ന്ന് മൊ​​ബൈ​​ൽ ഫോ​​ണെ​​ടു​​ത്ത് തോ​​ണ്ടു​​ന്ന​​തു​​മൊ​​ക്കെ ജ​​നാ​​ല​​യി​​ലൂ​​ടെ നോ​​ക്കി അ​​യാ​​ൾ പു​​റ​​ത്ത് കാ​​ത്തു​​നി​​ന്നു.

‘‘എ​​ന്ന​​താ അ​​പ്പാ​​പ്പാ കാ​​ല​​ത്തുത​​ന്നെ?’’ ആ ​​ഓ​​ഫീ​​സി​​ലെ ശി​​പാ​​യി​​യാ​​ണെ​​ന്നു തോ​​ന്നു​​ന്നു, റോ​​ഡി​​ൽനി​​ന്ന് ക​​യ​​റിവ​​രു​​ന്ന വ​​ഴി അ​​യാ​​ളോ​​ട് ചോ​​ദി​​ച്ചു.

‘‘ക​​ണ്ണ​​ട’’, ഏ​​തോ ഓ​​ർ​​മയി​​ൽനി​​ന്നെ​​ന്നോ​​ണം അ​​യാ​​ൾ ഉ​​ത്ത​​രം ന​​ൽകി, പ​​ക്ഷേ തു​​ട​​ർ​​ന്നു പ​​റ​​യാ​​ൻ സാ​​ധി​​ച്ചി​​ല്ല.

 

‘‘ന​​ല്ല ക​​ഥ! ഇ​​ത് ക​​ണ്ണ​​ട കൊ​​ടു​​ക്കു​​ന്ന ആ​​പ്പീ​​സ​​ല്ല,’’ ശി​​പാ​​യി​​യു​​ടെ പ​​രി​​ഹാ​​സ​​സ്വ​​രം ഉ​​ച്ച​​ത്തി​​ലാ​​യി, ‘‘അ​​പ്പാ​​പ്പ​​ൻ വ​​ല്ല മു​​നി​​സി​​പ്പാ​​ലി​​റ്റീ​​ലോ, ആ​​ശൂ​​ത്രീ​​ലോ മ​​റ്റോ ചെ​​ന്നാ​​ട്ടെ...’’ അ​​യാ​​ളെ ചു​​ഴി​​ഞ്ഞൊ​​ന്നു നോ​​ക്കി, ശി​​പാ​​യി ധൃ​​തി​​യി​​ൽ അ​​ക​​ത്തു​​ചെ​​ന്ന് സ്ത്രീ​​ക​​ളോ​​ട് എ​​ന്തോ പ​​റ​​യു​​ന്ന​​തും അ​​വ​​രെ​​ല്ലാം പൊ​​ട്ടി​​ച്ചി​​രി​​ക്കു​​ന്ന​​തും കേ​​ട്ടു.

അ​​യാ​​ൾ പ​​തി​​യെ പു​​റ​​ത്തേ​​ക്ക് ന​​ട​​ന്നു. ചി​​രി​​യു​​ടെ മു​​ഴ​​ക്കം ചെ​​വി​​യി​​ൽ മു​​ര​​ളു​​ന്നപോ​​ലെ. ഒ​​രു കൊ​​ച്ചു കു​​ഞ്ഞി​​നെ​​പ്പോ​​ലെ താ​​ൻ നി​​സ്സ​​ഹാ​​യ​​നാ​​യ​​താ​​യി അ​​യാ​​ൾ​​ക്ക് തോ​​ന്നി. എ​​ന്തു​​കൊ​​ണ്ടോ, പ​​ട്ട​​ണ​​ത്തി​​ലെ പു​​ഴ​​ക്ക​​ട​​വി​​ൽ ചീ​​ർ​​ത്തു​​പൊ​​ങ്ങി​​യ ഒ​​രു ജ​​ഡത്തി​​ന്റെ അ​​ഴു​​കി​​യ മു​​ഖ​​ത്തു​​ണ്ടാ​​യി​​രു​​ന്ന ദ്വാ​​ര​​ത്തി​​ലൂ​​ടെ പു​​റ​​ത്തേ​​ക്ക് വ​​മി​​ച്ച ചെ​​റു​​ഞ​​ണ്ടു​​ക​​ളെ ഓ​​ർ​​മ വ​​ന്ന്, അ​​യാ​​ൾ ശ​​ബ്ദ​​മി​​ല്ലാ​​തെ ക​​ര​​ഞ്ഞു: മോ​​നേ, ജോ​​ണി​​ക്കു​​ട്ടീ...

ഗേ​​റ്റി​​ന​​ടു​​ത്തെ​​ത്താ​​റാ​​യ​​തും ചു​​വ​​ടി​​ട​​റി, ഉ​​ന്തി​​നി​​ന്നി​​രു​​ന്ന ഒ​​രു ക​​രി​​ങ്ക​​ല്ലി​​ൽ കാ​​ല് ത​​ട്ടി, അ​​യാ​​ൾ​​ക്ക് നി​​ല​​തെ​​റ്റി. നി​​യ​​ന്ത്ര​​ണ​​മി​​ല്ലാ​​തെ ര​​ണ്ടു​​മൂ​​ന്നു ചു​​വ​​ട് മു​​ന്നോ​​ട്ടു വീ​​ഴാ​​നാ​​ഞ്ഞ്, എ​​ങ്ങ​​നെ​​യോ മ​​തി​​ലി​​ൽ പി​​ടിത്തം കി​​ട്ടി. വീ​​ണി​​ല്ല. പ​​ക്ഷേ, കൈ ​​നു​​റു​​ങ്ങി​​യപോ​​ലെ വേ​​ദ​​ന തോ​​ന്നി. ത​​ല​​യി​​ൽ ഇ​​രു​​ട്ട് ക​​യ​​റി​​യെ​​ങ്കി​​ലും, എ​​ങ്ങ​​നെ​​യൊ​​ക്കെ​​യോ മ​​തി​​ലി​​ൽ പി​​ടി​​ച്ച് ഒ​​ന്ന് ക​​ൺ​​തെ​​ളി​​യു​​വോ​​ളം അ​​വി​​ടെ​​ത്ത​​ന്നെ നി​​ന്നു. ശ്വാ​​സ​​ത്തി​​ൽ എ​​ക്കി​​ൾ കു​​ടു​​ങ്ങി​​യപോ​​ലെ അ​​യാ​​ൾ നി​​ന്നു കി​​ത​​ച്ചു. ആ​​രൊ​​ക്കെ​​യോ ഗേ​​റ്റു ക​​ട​​ന്ന് കെ​​ട്ടി​​ട​​ത്തി​​നു നേ​​രെ ന​​ട​​ക്കു​​ന്നു​​ണ്ടാ​​യി​​രു​​ന്നു. ആ​​രും അ​​യാ​​ളെ ശ്ര​​ദ്ധി​​ച്ച​​തേ​​യി​​ല്ല. ചി​​കി​​ത്സ മു​​ഴു​​മി​​പ്പി​​ക്കാ​​തെ ആ​​ശു​​പ​​ത്രി​​യി​​ൽനി​​ന്ന് ഇ​​റ​​ങ്ങി​​പ്പോ​​രാ​​ൻ തോ​​ന്നി​​യ നി​​മി​​ഷ​​ത്തെ അ​​യാ​​ൾ ശ​​പി​​ച്ചു.

ശ്വാ​​സം നേ​​രെ വീ​​ണു തു​​ട​​ങ്ങി​​യ​​പ്പോ​​ൾ, അ​​യാ​​ൾ നി​​ല​​ത്ത് ചി​​ത​​റി​​വീ​​ണി​​രു​​ന്ന ക​​ട​​ലാ​​സ് ചു​​രു​​ളു​​ക​​ളും മ​​റ്റും പെ​​റു​​ക്കി​​യെ​​ടു​​ത്ത് വീ​​ണ്ടും ത​​​ന്റെ സ​​ഞ്ചി​​യി​​ലി​​ട്ടു. ഓ​​ർ​​മക്കു​​റ​​വ് പ​​റ്റി​​യപോ​​ലെ എ​​ന്തോ ശ​​ങ്ക​​യി​​ൽ അ​​ൽപനേ​​രംകൂ​​ടി അ​​വി​​ടെ​​ത്ത​​ന്നെ നി​​ന്നശേ​​ഷം, അ​​യാ​​ൾ ആ ​​ആ​​പ്പീ​​സി​​ലേ​​ക്കുത​​ന്നെ തി​​രി​​ച്ച് ന​​ട​​ന്നു. വേ​​ദ​​നി​​ച്ചു വി​​റ​​ക്കുന്ന കൈ​​യി​​ൽ ത​​ട​​വി​​ക്കൊ​​ണ്ട് വീ​​ണ്ടും വ​​രാ​​ന്ത​​യി​​ൽ ചെ​​ന്ന് നി​​ൽപായി.

എ​​ന്തൊ​​ക്കെ​​യോ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി എ​​ത്തി​​യ ഒ​​ന്നു​​ര​​ണ്ടു പേ​​ർ ആ ​​സ്ത്രീ​​യു​​ടെ മേ​​ശ​​ക്ക് മു​​ന്നി​​ൽ ഭ​​വ്യ​​ത​​യോ​​ടെ നി​​ൽ​​ക്കു​​ന്ന​​താ​​യി ക​​ണ്ട് അ​​യാ​​ള​​വ​​രെ അ​​നു​​ക​​മ്പ​​യോ​​ടെ നോ​​ക്കി. സ്ത്രീ​​ക​​ൾ ര​​ണ്ടുപേ​​രും ചേ​​ർ​​ന്നാ​​ണ് ആ​​ഗ​​ത​​രെ നേ​​രി​​ടു​​ന്ന​​ത്. ജി​​ല്ലാ​​പ്പീ​​സി​​ൽ ത​​ന്നോ​​ട് സം​​സാ​​രി​​ച്ച ഓ​​ഫീ​​സ​​റു​​ടെ മ​​യ​​മി​​ല്ലാ​​ത്ത സ​​മീ​​പ​​ന​​ത്തി​​ലേ​​ക്കു​​ള്ള സ്ത്രീ​​ക​​ളു​​ടെ അ​​നാ​​യാ​​സ​​മാ​​യ ഭാ​​വ​​പ്പ​​ക​​ർ​​ച്ച, ഈ​​യി​​ടെ പ​​ള്ളി​​പ്പെ​​രു​​ന്നാ​​ളി​​ന് ക​​ളി​​ച്ച ച​​വി​​ട്ടു​​നാ​​ട​​ക​​ത്തി​​ലെ ദൃ​​ശ്യ​​ങ്ങ​​ളു​​ടെ ത​​നി​​യാ​​വ​​ർ​​ത്ത​​നംപോ​​ലെ തോ​​ന്നി​​പ്പി​​ച്ചു.

സ്ത്രീ​​ക​​ൾ അ​​വ​​രു​​മാ​​യി എ​​ന്തോ ത​​ർ​​ക്ക​​ത്തി​​ലേ​​ർ​​പ്പെ​​ടു​​ന്നപോ​​ലെ അ​​യാ​​ൾ​​ക്ക് തോ​​ന്നി. ഏ​​തെ​​ങ്കി​​ലു​​മൊ​​ക്കെ വ​​കു​​പ്പു​​ക​​ളി​​ൽനി​​ന്നു​​ള്ള സാ​​ക്ഷ്യ​​പ​​ത്ര​​ങ്ങ​​ൾ ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യാ​​യി​​രി​​ക്കും. ഒ​​രാ​​വ​​ർ​​ത്തി​​കൂ​​ടി എ​​ന്തോ പ​​റ​​യാ​​ൻ ശ്ര​​മം ന​​ട​​ത്തി​​യ ഒ​​രാ​​ളെ ഇ​​പ്പോ​​ൾ ശി​​പാ​​യി​​യാ​​ണ് നേ​​രി​​ടു​​ന്ന​​ത്. വി​​ട്ടു​​വീ​​ഴ്ച​​യി​​ല്ലാ​​ത്ത മ​​ട്ടി​​ൽ ക​​യ​​ർ​​ത്തു​​കൊ​​ണ്ട്, അ​​വ​​രെ പു​​റ​​ത്തേ​​ക്ക് വി​​ര​​ൽചൂ​​ണ്ടി​​യി​​റ​​ക്കു​​ന്ന​​ത് ക​​ണ്ട​​പ്പോ​​ൾ അ​​യാ​​ൾ​​ക്ക് അ​​റ​​പ്പാ​​ണ് തോ​​ന്നി​​യ​​ത്; ജി​​ല്ലാ​​പ്പീ​​സി​​ൽ ത​​നി​​ക്കു​​ണ്ടാ​​യ അ​​തേ അ​​നു​​ഭ​​വം!

ഒ​​രൊ​​റ്റ നി​​മി​​ഷ​​ത്തേ​​ക്ക്, താ​​ൻ ഏ​​തു​​ ലോ​​ക​​ത്തി​​ലാ​​ണ് നി​​ൽ​​ക്കു​​ന്ന​​തെ​​ന്ന​​റി​​യാ​​ത്ത ഒ​​രാ​​ന്ത​​ൽ ഉ​​ള്ളി​​ൽ തു​​ളു​​മ്പി, ബോ​​ധം ചി​​ത​​റു​​ന്നപോ​​ലെ തോ​​ന്നി, ചാ​​രിനി​​ന്നി​​രു​​ന്ന ചു​​മ​​രി​​ലൂ​​ടെ ഊ​​ർ​​ന്ന് അ​​യാ​​ൾ വെ​​റും നി​​ല​​ത്ത് കു​​ത്തി​​യി​​രു​​ന്നു. ബ​​ലൂ​​ൺ വ​​ലി​​പ്പ​​ത്തി​​ൽ ചു​​റ്റും പ​​ര​​ക്കു​​ന്ന സോ​​പ്പു കു​​മി​​ള​​ക​​ൾ​​ക്കി​​ട​​യി​​ലാ​​ണ് താ​​ൻ നിൽക്കുന്ന​​തെ​​ന്നും, അ​​വ​​യി​​ൽ പൊ​​ട്ടാ​​ൻ നി​​ൽ​​ക്കു​​ന്ന ഒ​​രു കു​​മി​​ള​​ക്ക് ത​​ലേ​​ന്ന് ജി​​ല്ലാ​​പ്പീ​​സി​​ൽ ക​​ണ്ട ഒ​​രു മു​​ഖ​​ച്ഛാ​​യ​​യാ​​ണെ​​ന്നും അ​​യാ​​ൾ​​ക്ക് തോ​​ന്നി. കു​​മി​​ള​​ക​​ൾ വാ ​​തു​​റ​​ന്ന​​പ്പോ​​ൾ ഒ​​രു ഗു​​ഹ​​യി​​ലൂ​​ടെ​​യെ​​ന്ന​​വ​​ണ്ണം അ​​വ്യ​​ക്ത​​മാ​​യി ശ​​ബ്ദം മു​​ഴ​​ങ്ങി:

‘‘ഇ​​ത് ഫ​​ണ്ട് മാ​​റ​​ണ കേ​​സാ, കാ​​ർ​​ന്നോ​​രേ! നി​​ങ്ങ​​ൾ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കൊ​​ണ്ട് വ​​രൂ! മ​​ക​​നെ പൊ​​ലീ​​സു കൊ​​ണ്ടു​​പോ​​യ​​താ​​ന്ന് പ​​ത്ര​​ക്കാ​​രു പ​​റ​​യു​​ന്നു, ആ​​ൾ​​ക്കൂ​​ട്ടം ആ​​ക്ര​​മി​​ച്ച​​താ​​ണെ​​ന്ന് പൊ​​ലീ​​സും! അ​​തേ​​ലൊ​​രു ക്ലാ​​രി​​റ്റി കി​​ട്ടാ​​തെ ഞാ​​നെ​​ങ്ങ​​നെ നോ​​ട്ടെ​​ഴു​​തും?’’

ആ​​കു​​ല​​നാ​​യി, ഈ​​യൊ​​രു ചോ​​ദ്യ​​ത്തി​​ന്റെ ഉ​​ത്ത​​രം തേ​​ടി ക​​ഴി​​ഞ്ഞ നാ​​ല് വ​​ർ​​ഷ​​ങ്ങ​​ളാ​​യി ന​​ട​​ന്നു തീ​​ർ​​ത്ത മ​​രു​​ദൂ​​ര​​ങ്ങ​​ളു​​ടെ ഉ​​ഷ്ണം, ഇ​​പ്പോ​​ൾ വി​​യ​​ർ​​പ്പാ​​യി പൊ​​ടി​​ഞ്ഞ് ഒ​​രു മ​​ഴ​​യി​​ലെ​​ന്ന​​പോ​​ലെ അ​​യാ​​ൾ ന​​ന​​ഞ്ഞു കു​​തി​​ർ​​ന്നു. കൈ ​​വേ​​ദ​​നി​​ക്കു​​ന്ന​​യി​​ട​​ത്ത് വീ​​ക്കം വ​​ന്നി​​രി​​ക്കു​​ന്നു. എ​​ല്ലി​​ന് പൊ​​ട്ട​​ലു​​ണ്ടോ, ആ​​വോ? വേ​​ദ​​ന, ക​​ട​​ന്ന​​ൽ​​ക്കു​​ത്തു​​പോ​​ലെ അ​​സ​​ഹ്യ​​മാ​​യി...

പു​​റ​​ത്തി​​റ​​ങ്ങി​​യ ശി​​പാ​​യി അ​​യാ​​ൾ അ​​വി​​ടെ​​ത്ത​​ന്നെ തി​​രി​​ച്ചെ​​ത്തി​​യ​​ത് ക​​ണ്ട്, വീ​​ണ്ടും അ​​വി​​ടേ​​ക്കു വ​​ന്ന് ശ​​ബ്ദ​​മു​​യ​​ർ​​ത്തി:

‘‘അ​​പ്പാ​​പ്പ​​ന് പി​​ന്നേം സ്ഥ​​ലം മാ​​റി! നേ​​ര​​ത്തെ കേ​​റി​​യേ​​ട​​ത്തു ത​​ന്നെ​​യാ ഇ​​പ്പോ​​ഴും എ​​ത്തി​​യ​​ത്. വെ​​ളി​​യി​​ലി​​റ​​ങ്ങി തെ​​ക്കോ​​ട്ടു ന​​ട​​ന്നാ​​ൽ മ​​തി, ചെ​​ന്നാ​​ട്ടെ...’’ പി​​ന്നെ ആ​​ത്മ​​ഗ​​തംപോ​​ലെ ഇ​​ങ്ങ​​നെ​​യും, ‘‘ത​​ല​​യ്ക്ക് ന​​ല്ല വെ​​ളി​​വി​​ല്ലേ​​ൽ എ​​ന്താ ചെ​​യ്ക!’’

എ​​ന്നി​​ട്ടും അ​​യാ​​ൾ പോ​​കാ​​ൻ കൂ​​ട്ടാ​​ക്കു​​ന്നി​​ല്ലെ​​ന്ന് ക​​ണ്ട് അ​​ടു​​ത്തേ​​ക്ക് ചെ​​ന്ന് അ​​യാ​​ളെ എ​​ഴു​​ന്നേ​​ൽ​​പി​​ച്ച്, വ​​ടി​​യി​​ൽ പി​​ടി​​ച്ച് പ​​തി​​യെ മു​​ന്നോ​​ട്ടു ത​​ള്ളി​​ക്കൊ​​ണ്ട് ശി​​പാ​​യി വീ​​ണ്ടും പ​​റ​​ഞ്ഞു:

‘‘കാ​​ല​​ത്തേ മ​​നു​​ഷേ​​നെ മെ​​ന​​ക്കെ​​ടു​​ത്താ​​തെ, ചെ​​ന്നാ​​ട്ടെ അ​​പ്പാ​​പ്പാ...’’

ഇ​​ത്ത​​വ​​ണ അ​​യാ​​ൾ അ​​വി​​ടെനി​​ന്ന് തെ​​ല്ലും മാ​​റാ​​നൊ​​രു​​മ്പെ​​ട്ടി​​ല്ല. ജ​​നാ​​ല​​യി​​ലൂ​​ടെ നേ​​ര​​ത്തേ ക​​ണ്ട സ്ത്രീ​​യു​​ടെ നേ​​രെ അ​​യാ​​ൾ കൈചൂ​​ണ്ടി കാ​​ണി​​ച്ചു. ഇ​​പ്പോ​​ൾ അ​​യാ​​ൾ​​ക്ക് ശ​​ബ്ദം കി​​ട്ടി:

‘‘അ​​വ​​രെ കാ​​ണാ​​നാ വ​​ന്നെ...’’

ആ ​​ഭാ​​വ​​പ്പ​​ക​​ർ​​ച്ച ക​​ണ്ട​​തോ​​ടെ അ​​മ്പ​​ര​​ന്നി​​ട്ടാ​​വ​​ണം, ശി​​പാ​​യി വേ​​ഗം ആ ​​സ്ത്രീ​​ക്ക​​ടു​​ത്തു ചെ​​ന്ന് ഒ​​രു ര​​ഹ​​സ്യം വെ​​ളി​​പ്പെ​​ടു​​ത്തു​​മ്പോ​​ലെ ഇ​​ങ്ങ​​നെ പ​​റ​​ഞ്ഞു:

‘‘കാ​​ണ​​ണ​​മെ​​ന്ന് ശ​​ഠി​​ച്ച് പൊ​​റ​​ത്തൊ​​രു കെ​​ള​​വ​​ൻ നി​​പ്പൊ​​ണ്ട്, ത​​ല​​യ്ക്ക് ന​​ല്ല വെ​​ളി​​വി​​ല്ലെ​​ന്നാ തോ​​ന്നു​​ന്നെ! ഇ​​ങ്ങോ​​ട്ട് വി​​ളി​​ച്ചാ​​ൽ മെ​​ന​​ക്കേ​​ടാ​​വും, അ​​ങ്ങോ​​ട്ട് ചെ​​ന്ന് എ​​ന്തേ​​ലും പ​​റ​​ഞ്ഞാ അ​​ങ്ങ് പൊ​​ക്കോ​​ളും! ഇ​​ല്ലേ​​ൽ വ​​രാ​​ന്തേ​​ക്കെ​​ട​​ന്ന് അ​​യ്യാ​​ക്ക് വ​​ല്ലോം പ​​റ്റി​​യാ ഇ​​വി​​ടെ സോ​​ഷ്യ​​ൽ​​മീ​​ഡി​​യ കേ​​റി​​മേ​​യും!’’

നി​​ർ​​ബ​​ന്ധ​​ത്തി​​നു വ​​ഴ​​ങ്ങി, മ​​ടി​​ച്ചു മ​​ടി​​ച്ച് ആ ​​സ്ത്രീ വ​​രാ​​ന്ത​​യി​​ലേ​​ക്ക് ന​​ട​​ക്കു​​മ്പോ​​ൾ, ഒ​​രു ത​​മാ​​ശ ആ​​സ്വ​​ദി​​ക്കാ​​നെ​​ന്ന മ​​ട്ടി​​ൽ കൂ​​ട്ടു​​കാ​​രി​​യും കൂ​​ടെക്കൂടി:

‘‘എ​​ന്ന​​താ അ​​പ്പാ​​പ്പാ?’’

‘‘നി​​ങ്ങ​​ടെ മു​​ടി​​യേ​​ക്കെ​​ട​​ന്ന എ​​ന്റെ ക​​ണ്ണ​​ട​​യെ​​ന്ത്യേ?’’

ആ ​​സ്ത്രീ​​ക്ക് ഒ​​ന്നും മ​​ന​​സ്സി​​ലാ​​യി​​ല്ല. വാ​​തി​​ലി​​ൽ ചാ​​രിനി​​ന്നു​​കൊ​​ണ്ട് രം​​ഗം വീ​​ക്ഷി​​ക്കു​​ക​​യാ​​യി​​രു​​ന്ന ശി​​പാ​​യി​​യു​​ടെ മു​​ഖ​​ത്തേ​​ക്ക് സ്ത്രീ​​ക​​ൾ പാ​​ളി​​നോ​​ക്കി. ആ​​ളെ വേ​​ഗം ഒ​​ഴി​​വാ​​ക്കി​​വി​​ട്ടോ​​ളാ​​ൻ ശി​​പാ​​യി അ​​വ​​രോ​​ട് ആം​​ഗ്യം കാ​​ണി​​ക്കു​​ന്നു​​ണ്ടാ​​യി​​രു​​ന്നു.

അ​​യാ​​ൾ വീ​​ണ്ടും പ​​റ​​ഞ്ഞു: ‘‘ബ​​സ്സേ​​ക്കേ​​റി​​യ​​പ്പോ മു​​ടി​​യേ​​ക്കു​​ടു​​ങ്ങി​​യ​​താ, ക​​ണ്ണ​​ട...’’

അ​​വ​​ളു​​ടെ കൂ​​ട്ടു​​കാ​​രി​​ക്ക് പെ​​ട്ടെ​​ന്ന് എ​​ന്തോ ഓ​​ർ​​മ വ​​ന്നു: ‘‘ബ​​സ്സി​​ൽ വീ​​ണു​​കി​​ട​​ന്ന ഒ​​രു ക​​ണ്ണ​​ട ക​​ണ്ട​​ക്ട​​ർ പൊ​​ക്കി​​ക്കാ​​ണി​​ച്ചി​​രു​​ന്ന​​ല്ലോ! ആ​​രോ ച​​വി​​ട്ടി​​യെ​​ന്ന് തോ​​ന്നു​​ന്നു, അ​​തു​​ട​​ഞ്ഞു പോ​​യി. അ​​പ്പാ​​പ്പ​​​ന്റെയാ​​ണോ അ​​ത്?’’

ഇ​​പ്പോ​​ൾ ആ ​​സ്ത്രീ​​ക്കും അ​​ത് ഓ​​ർ​​മയി​​ൽ വ​​ന്നു: ‘‘ഓ! ​​അ​​തോ! ക​​ഷ്ട​​മാ​​യി​​പ്പോ​​യി, ക​​ണ്ട​​ക്ട​​ർ അ​​ത് പു​​റ​​ത്തേ​​ക്ക് എ​​റി​​ഞ്ഞു ക​​ള​​ഞ്ഞ​​ല്ലോ!’’

‘‘പോ​​ട്ടെ മോ​​ളേ, സാ​​ര​​മി​​ല്ല!’’ അ​​യാ​​ളു​​ടെ ക​​ണ്ഠ​​മി​​ട​​റി, ‘‘എ​​ന്റേ​​ത് കാ​​ണാ​​താ​​യേ​​പ്പി​​ന്നെ ത്രേ​​സ്യേ​​ടെ ക​​ണ്ണ​​ട​​യെ​​ടു​​ത്താ പൊ​​റ​​ത്തോ​​ട്ടെ​​റ​​ങ്ങു​​ന്നേ, അ​​താ ഇ​​ത്രേം ദൂ​​രം തെ​​ര​​ഞ്ഞു വ​​ന്നേ...’’

ക​​ണ്ണി​​ൽ ന​​ന​​വ് പ​​ട​​ർ​​ന്ന് കാ​​ഴ്ച പി​​ന്നെ​​യും മ​​ങ്ങി, വ​​ടി​​യും കു​​ത്തി​​പ്പി​​ടി​​ച്ച്, ഇ​​ട​​റി​​യി​​ട​​റി ആ ​​വൃ​​ദ്ധ​​ൻ ന​​ട​​ന്ന​​ക​​ന്ന​​പ്പോ​​ൾ, അ​​യാ​​ളു​​ടെ കൈയി​​ലു​​ണ്ടാ​​യി​​രു​​ന്ന കീ​​റി​​യ തു​​ണിസ​​ഞ്ചി വീ​​ണു​​പോ​​യ​​ത് ആ​​രും ക​​ണ്ടി​​ല്ല.

വ​​ര​​ണ്ട ചി​​രി​​യോ​​ടെ പ​​ര​​സ്പ​​രം നോ​​ക്കി, സ്ത്രീ​​ക​​ൾ തി​​രി​​ഞ്ഞ് ശി​​പാ​​യി​​ക്ക​​രി​​കി​​ൽനി​​ന്ന് മാ​​റി കാ​​ന്റീനി​​​ന്റെ ഭാ​​ഗ​​ത്തേ​​ക്ക് ന​​ട​​ന്നു. നി​​ല​​ത്തു വീ​​ണുകി​​ട​​ക്കു​​ക​​യാ​​യി​​രു​​ന്ന അ​​യാ​​ളു​​ടെ മു​​ഷി​​ഞ്ഞു കീ​​റി​​യ തു​​ണിസ​​ഞ്ചി, അ​​തു​​വ​​ഴി വ​​ന്ന ഒ​​രാ​​ൾ അ​​റ​​പ്പോ​​ടെ കാ​​ലു​​കൊ​​ണ്ട് തോ​​ണ്ടി​​യെ​​റി​​ഞ്ഞു. എ​​ന്നി​​ട്ട് സ​​ർ​​ക്കാ​​റാ​​പ്പീ​​സു​​ക​​ളു​​ടെ വൃ​​ത്തി​​യി​​ല്ലാ​​ത്ത അ​​വ​​സ്ഥ​​യെ പ്രാ​​കി​​ക്കൊ​​ണ്ട്, അ​​തി​​ലേ​​ക്ക് കാ​​റി​​ത്തു​​പ്പി. സ​​ർ​​ക്കാ​​ർ കാ​​ന്റീ​​നി​​ൽ ചാ​​യ പ​​റ​​ഞ്ഞ്, സ്ത്രീ​​ക​​ൾ ആ​​ളൊ​​ഴി​​ഞ്ഞ ഒ​​രു മൂ​​ല​​യി​​ൽ ചെ​​ന്നി​​രു​​ന്നു.

അ​​യാ​​ളു​​ടെ തു​​ണിസ​​ഞ്ചി, വ​​ഴി​​യ​​രി​​കി​​ലെ കു​​റ്റി​​ച്ചെ​​ടി​​ക​​ളു​​ടെ മു​​ക​​ളി​​ലാ​​ണ് ചെ​​ന്ന് വീ​​ണ​​ത്. അ​​തി​​ൽനി​​ന്ന് ഒ​​രു ക​​ട​​ലാ​​സു പൊ​​തി​​യും ഏ​​തൊ​​ക്കെ​​യോ രേ​​ഖ​​ക​​ളും ഊ​​ർ​​ന്ന് നി​​ല​​ത്ത് മ​​ണ്ണി​​ൽ വീ​​ണു. ചാ​​യ വി​​ള​​മ്പു​​ന്ന​​തി​​നു​​ള്ള കാ​​ത്തി​​രി​​പ്പി​​നി​​ട​​യി​​ൽ, പ​​ര​​സ്പ​​രം നോ​​ക്കി ക​​ണ്ണി​​റു​​ക്കി​​ക്കൊ​​ണ്ട് സ്ത്രീ​​ക​​ളി​​ലൊ​​രാ​​ൾ അ​​ടു​​ത്ത​​യാ​​ളോ​​ട് അ​​ട​​ക്കംപ​​റ​​ഞ്ഞു: ‘‘ഇ​​ല്ലേ​​ൽ കാ​​ണാ​​രു​​ന്നു, പ്യൂ​​ൺ​​ പു​​ഷ്പ​​നാ തൊ​​ട്ട​​ടു​​ത്ത്! ക​​ണ്ണ​​ട മു​​ടി​​യേ​​ക്കു​​ടു​​ക്കി​​യെ​​ന്നും പ​​റ​​ഞ്ഞ്, ഇ​​പ്പോ ഓ​​ഫീ​​സ് മു​​ഴു​​ക്കെ നി​​ന​​ക്ക് ന​​ല്ലൊ​​രു വ​​ട്ട​​പ്പേ​​രി​​ട്ടേ​​നേ!’’

ഇ​​പ്പോ​​ൾ ആ ​​സ്ത്രീ​​ക്കും തെ​​ല്ല് ആ​​ശ്വാ​​സ​​മാ​​യി. തെ​​ന്നിമാ​​റി​​യ മേ​​ൽ​​മു​​ണ്ടി​​നി​​ട​​യി​​ലൂ​​ടെ അ​​യാ​​ളു​​ടെ മേ​​ൽ​​ക്കു​​പ്പാ​​യ​​മി​​ടാ​​ത്ത ദേ​​ഹ​​ത്ത് തെ​​ളി​​ഞ്ഞു ക​​ണ്ട വാ​​രി​​യെ​​ല്ലു​​ക​​ളെ ഓ​​ർ​​മിച്ച് അ​​വ​​ൾ പ​​റ​​ഞ്ഞു: ‘‘അ​​താ പി​​ള്ളാ​​ർ കൂ​​വി​​യോ​​ടി​​ച്ച വ​​ട്ട​​ന​​ല്ലേ, അ​​യാ​​ള് ബ​​ഹ​​ളം വ​​ല്ലോം വെ​​ച്ചാ​​ൽ ‘ലൈ​​വു’കാ​​രു വ​​ന്ന് സീ​​നാ​​ക്കു​​വോ​​ന്ന് പേ​​ടി​​ച്ചാ ഞാ​​ൻ...’’

‘‘അ​​ത​​ല്ലേ ന​​ന്നാ​​യേ! ദോ​​ണ്ടി​​രി​​ക്ക്ണ് ആ ​​യൂ​​ട്യൂ​​ബ​​റ്, കു​​ട്ടി​​ക്കാ​​ന​​ൻ! നീ ​​അ​​ങ്ങോ​​ട്ടു നോ​​ക്ക​​ല്ലേ, അ​​വ​​ൻ വെ​​റു​​തേ ന​​മ്മ​​ളെ ശ്ര​​ദ്ധി​​ക്കും!’’

കൂ​​ട്ടു​​കാ​​രി വി​​ല​​ക്കി​​യെ​​ങ്കി​​ലും, അ​​ട​​ക്കാ​​നാ​​വാ​​തെ അ​​വ​​ൾ ത​​ല ചെ​​രി​​ച്ച് അ​​ങ്ങോ​​ട്ടുത​​ന്നെ നോ​​ക്കി. ഭ​​ക്ഷ​​ണ​​ത്തി​​ലാ​​ണ് കു​​ട്ടി​​ക്കാ​​ന​​​ന്റെ ശ്ര​​ദ്ധ​​യെ​​ന്നു ക​​ണ്ട്, അ​​വ​​ളി​​ൽനി​​ന്ന് ആ​​ശ്വാ​​സ​​ത്തി​​​ന്റെ ഒ​​രു നി​​ശ്വാ​​സ​​മു​​തി​​ർ​​ന്നു. വ​​ഴി​​യ​​രി​​കി​​ൽനി​​ന്ന് ആ​​രോ മൂ​​ക്കു ചീ​​റ്റി തു​​ട​​ച്ചെ​​റി​​ഞ്ഞ​​ത് തെ​​റി​​ച്ചെ​​ത്തി​​യ​​പ്പോ​​ൾ, കാ​​ട്ടു​​ചെ​​ടി​​ക​​ൾ​​ക്കി​​ട​​യി​​ൽ നി​​ല​​ത്തുവീ​​ണ് കാ​​ഴ്ച​​യി​​ൽനി​​ന്നു മ​​റ​​ഞ്ഞ ക​​ട​​ലാ​​സു പൊ​​തി​​യി​​ൽ കി​​ട​​ന്ന്, അ​​യാ​​ളു​​ടെ ത്രേ​​സ്യ​​ക്ക് ആ​​കെ​​യു​​ണ്ടാ​​യി​​രു​​ന്ന കെ​​ട്ടു​​താ​​ലി പ​​ണ​​യംവെ​​ച്ചു കി​​ട്ടി​​യ നോ​​ട്ടു​​ക​​ൾ വി​​ങ്ങി. തി​​രി​​ച്ച് സീ​​റ്റി​​ലെ​​ത്തി​​യ ഉ​​ട​​നെ അ​​വ​​ൾ ബാ​​ഗി​​ന്റെ സി​​പ്പ് തു​​റ​​ന്ന്, പ്രാ​​യാ​​ധി​​ക്യംകൊ​​ണ്ട് അ​​യാ​​ളെ​​പ്പോ​​ലെ കാ​​ലു​​ക​​ൾ വ​​ള​​ഞ്ഞുപോ​​യി​​രു​​ന്ന ആ ​​ക​​ണ്ണ​​ട​​യെ​​ടു​​ത്ത് ഒ​​ന്നു നോ​​ക്കി. ‘സ്വ​​ച്ഛ് ഭാ​​ര​​ത് അ​​ഭി​​യാ’ന്റെ പ​​ര​​സ്യ​​ത്തി​​ൽ ക​​ണ്ട് പ​​രി​​ചി​​ത​​മാ​​യ പോ​​ലെ​​യു​​ള്ള ഒ​​രു വ​​ട്ട​​ക്ക​​ണ്ണ​​ട!

ത​​​ന്റെ ആ​​വ​​ശ്യം ന​​ട​​ന്നാ​​ൽ വി​​വി​​ധ ആ​​പ്പീ​​സു​​ക​​ളി​​ൽ പാ​​രി​​തോ​​ഷി​​കം കൊ​​ടു​​ക്കാ​​ൻ അ​​യാ​​ൾ ക​​രു​​തിവെ​​ച്ചി​​രു​​ന്ന, മ​​ണ്ണി​​ൽ വീ​​ണു കി​​ട​​ന്ന ക​​ട​​ലാ​​സു പൊ​​തി​​യി​​ലെ നോ​​ട്ടു​​ക​​ളി​​ലും കാ​​ഴ്ചകി​​ട്ടാ​​തെ വി​​ല​​ങ്ങി, അ​​തേ വ​​ട്ട​​ക്ക​​ണ്ണ​​ട! പെ​​ട്ടെ​​ന്ന് പി​​ന്നി​​ൽനി​​ന്ന് ശി​​പാ​​യി ത​​ന്നെ വി​​ളി​​ക്കു​​ന്ന​​ത് കേ​​ട്ട് അ​​വ​​ളൊ​​ന്നു ഞെ​​ട്ടി. കൈയി​​ലി​​രു​​ന്ന് വി​​റ​​ച്ച ക​​ണ്ണ​​ട അ​​വ​​ൾ പെ​​ട്ടെ​​ന്ന് ബാ​​ഗി​​ലേ​​ക്കി​​ട്ടു. അ​​പ്പോ​​ഴേ​​ക്കും പു​​ഷ്പ​​ൻ തൊ​​ട്ടു മു​​ന്നി​​ലെ​​ത്തി​​യി​​രു​​ന്നു:

 

‘‘ഓ! ​​ആ കെ​​ള​​വ​​​ന്റെയൊ​​രു കാ​​ര്യം! അ​​യാ​​ക്കി​​നി ഒ​​രു ക​​ണ്ണ​​ടേം കൂ​​ടെ കി​​ട്ടി​​യാ​​ലു​​ണ്ട​​ല്ലോ, ദാ ​​ആ ത​​ല​​യ്ക്കു​​മ്പൊ​​റ​​ത്തെ ഫോ​​ട്ടോ അ​​ച്ച​​ട്ടാ!’’

അ​​വ​​ൾ പെ​​ട്ടെ​​ന്ന് ത​​ല​​യു​​യ​​ർ​​ത്തി ഓ​​ഫീ​​സ​​റു​​ടെ മേ​​ശ​​ക്കു പി​​ന്നി​​ലെ ചു​​മ​​രി​​ൽ പ്രൗ​​ഢി​​യോ​​ടെ തൂ​​ക്കി​​യി​​ട്ടി​​രു​​ന്ന മ​​ഹാ​​ത്മാ​​വി​​​ന്റെ ഫോ​​ട്ടോ​​യി​​ലേ​​ക്ക് ഒ​​ന്നു നോ​​ക്കി. ശി​​പാ​​യി പ​​റ​​ഞ്ഞ​​ത് ശ​​രി​​വെ​​ച്ച മ​​ട്ടി​​ൽ, കൂ​​ട്ടു​​കാ​​രി​​യും അ​​വ​​ളെ നോ​​ക്കി ഒ​​ന്ന് ത​​ല​​യി​​ള​​ക്കി. അ​​യാ​​ളു​​ടെ മെ​​ലി​​ഞ്ഞു നീ​​ണ്ട ക​​ഷ​​ണ്ടി​​ത്ത​​ല അ​​വ​​ളു​​ടെ മ​​ന​​സ്സി​​ലും ഒ​​ന്നു മി​​ന്നി. എ​​ന്തോ ആ​​വ​​ശ്യ​​ത്തി​​ന് ശി​​പാ​​യി പു​​റ​​ത്തി​​റ​​ങ്ങി​​യ ഉ​​ട​​നെ അ​​വ​​ൾ ബാ​​ഗി​​നു​​ള്ളി​​ൽ കൈയിട്ട് ആ ​​ക​​ണ്ണ​​ട ത​​പ്പി​​യെ​​ടു​​ത്ത്, ഒ​​രു ച​​ത്ത പാ​​റ്റ​​യെ കൈയിലെ​​ടു​​ത്ത അ​​റ​​പ്പോ​​ടെ, അ​​തി​​ലേ​​ക്ക് ഒ​​ട്ടും നോ​​ട്ടം കൊ​​ടു​​ക്കാ​​തെ, പു​​റ​​കു​​വ​​ശ​​ത്തെ ജ​​ന​​വാ​​തി​​ലി​​ലൂ​​ടെ ധൃ​​തി​​യി​​ൽ പു​​റ​​ത്തേ​​ക്കെ​​റി​​ഞ്ഞു.

News Summary - weekly literature story