Begin typing your search above and press return to search.
proflie-avatar
Login

അ​മ്മ​ക്ക​പ്പ​ല്‍

Malayalam story
cancel
camera_alt

ചിത്രീകരണം- 

നാ​സ​ർ ബ​ഷീ​ർ

അ​മ്മേ, ഞാ​നി​പ്പോ​ള്‍ ക​ഴു​ത്തോ​ളം താ​ണു​പോ​യ​ല്ലോ. ഇ​ത്ര നേ​ര​വും നെ​ഞ്ചി​നൊ​പ്പം മു​ങ്ങി​ക്കി​ട​പ്പാ​യി​രു​ന്നു ഈ ​ച​ളി​ക്കു​ഴ​മ്പി​ല്‍. ചീ​ഞ്ഞ​ളി​ഞ്ഞ മാ​ലി​ന്യ​ങ്ങ​ള്‍ക്ക് മു​ക​ളി​ലെ ദു​ര്‍ഗ​ന്ധ​ത്തി​ലൂ​ടെ ര​ക്ഷ​യു​ടെ ഒ​രു ക​യ​ര്‍ നീ​ണ്ട് നീ​ണ്ട് വ​രു​മെ​ന്ന് ഇ​തു​വ​രെ ക​രു​തി. ഇ​പ്പോ​ഴെ​നി​ക്ക് ആ ​പ്ര​തീ​ക്ഷ​യു​മി​ല്ലാ​താ​യി അ​മ്മേ. അ​ഴു​ക്കു​കൂ​മ്പാ​ര​ത്തി​ന്റെ ത​ള്ള​ലി​ല്‍ ഒ​ര​ടി​പോ​ലും പി​ന്തി​രി​യാ​നാ​വു​ന്നി​ല്ല. ത​ടു​ക്കാ​നാ​വാ​ത്ത​വി​ധം ഇ​ഞ്ചി​ഞ്ചാ​യി ഞാ​നെ​ങ്ങോ നീ​ങ്ങി​പ്പോ​കു​ന്നു. ഏ​തോ തു​ര​ങ്ക​ത്തി​ല​ക​പ്പെ​ട്ട​തു​പോ​ലെ ചു​റ്റും ഇ​രു​ട്ട് വ്യാ​പി​ച്ചി​രി​ക്കു​ന്നു. പു​റ​ത്തു​നി​ന്നും അ​ൽ​പാ​ൽ​പ​മാ​യി കേ​ള്‍ക്കാ​മാ​യി​രു​ന്ന മ​നു​ഷ്യ​ബ​ഹ​ള​ങ്ങ​ളും അ​വ​സാ​നി​ച്ചി​രി​ക്കു​ന്നു. ഇ​നി ഒ​രു ക​യ​റും നീ​ണ്ടു​വ​രാ​നി​ല്ല.

ഏ​താ​നും നി​മി​ഷ​ങ്ങ​ള്‍ മാ​ത്ര​മേ ബാ​ക്കി​യു​ള്ളൂ​വെ​ന്ന് മ​ന​സ്സ് വി​ള​റു​ന്നു. തു​ള്ളി​തു​ള്ളി​യാ​യി ഞാ​ന്‍ താ​ണു​പോ​കു​ന്നു​ണ്ട്. അ​ന്ത്യ​ശ്വാ​സ​ത്തി​ന് മു​മ്പ് എ​നി​ക്ക​മ്മ​യോ​ട് കു​റ​ച്ചുകാ​ര്യ​ങ്ങ​ള്‍ പ​റ​യാ​നു​ണ്ട്. ആ​ദ്യം അ​മ്മ എ​നി​ക്ക് മാ​പ്പ് ത​ര​ണം. രാ​വി​ലെ വീ​ട്ടി​ല്‍നി​ന്നി​റ​ങ്ങു​മ്പോ​ള്‍ ക​ള​വ് പ​റ​ഞ്ഞ​തി​ന്. ഈ ​അ​ഴു​ക്കു​ചാ​ല്‍ ശു​ചി​യാ​ക്കാ​നാ​ണെ​ന്ന് പ​റ​ഞ്ഞാ​ല്‍ അ​മ്മ വി​ടി​ല്ല​ല്ലോ. സാ​ദാ​പ​ണി​യു​ടെ മൂ​ന്നി​ര​ട്ടി കൂ​ലി എ​ന്ന പ്ര​ലോ​ഭ​ന​ത്തി​ന് വ​ഴ​ങ്ങി​യാ​ണ് ഈ ​ദു​ര്‍ഗ​ന്ധ​ കൂ​മ്പാ​ര​ത്തി​ലി​റ​ങ്ങി​യ​ത്.

ദു​ര്‍ഗ​ന്ധ​മെ​ന്നൊ​ക്കെ പ​റ​ഞ്ഞാ​ല്‍ എ​ന്തൊ​രു ദു​ര്‍ഗ​ന്ധ​മാ​ണ്! പ​ണ്ടൊ​രി​ക്ക​ല്‍ മു​ന്നാ​മ്പു​റ​ത്തെ വീ​ടി​ന്റെ സെ​പ്റ്റി​ക് ടാ​ങ്ക് പൊ​ട്ടി എ​ല്ലാം​കൂ​ടി ന​മ്മു​ടെ കു​ഞ്ഞു മു​റ്റ​ത്തേ​ക്ക് ഒ​ഴു​കി​വ​ന്ന​പ്പോ​ള്‍ ന​മ്മ​ള്‍ മൂ​ക്ക് പൊ​ത്തി വീ​ട്ടി​ല്‍നി​ന്നും ഇ​റ​ങ്ങി​യോ​ടി​യി​ല്ലേ?.. അ​തൊ​ന്നും ഒ​രു നാ​റ്റ​മ​ല്ല അ​മ്മേ. അ​തി​ന്റെ ഒ​രു ആ​യി​രം ഇ​ര​ട്ടി സ​ങ്ക​ൽ​പി​ക്കാ​നാ​വു​മോ? ഹോ! ​അ​ത്ര​ക്കു​ണ്ട് ഈ ​നാ​റ്റം.

അ​മ്മ​ക്ക് വി​ശ്വാ​സം വ​രു​ന്നു​ണ്ടാ​വി​ല്ല. വ​ലി​യ വൃ​ത്തി​ക്കാ​ര​നാ​യ ഞാ​നെ​ങ്ങ​നെ ഇ​തി​ല​ക​പ്പെ​ട്ടു​വെ​ന്ന്! കു​ട്ടി​ക്കാ​ല​ത്ത് ക​ഞ്ഞി വി​ള​മ്പി​യ പി​ഞ്ഞാ​ണ​ത്തി​ന്റെ വ​ക്കി​ലെ​ങ്ങാ​നും ഒ​രു പൊ​ടി അ​ഴു​ക്ക് ക​ണ്ടാ​ല്‍ മ​തി. വൃ​ത്തി​യാ​യി ക​ഴു​കാ​ത്ത​തി​ന് ഞാ​ന​മ്മ​യോ​ട് ദേ​ഷ്യ​പ്പെ​ട്ടു. എ​ങ്ങാ​നു​മൊ​രു പു​ഴു​വി​നെ ക​ണ്ടാ​ല്‍ കു​ളി​ര്‌ കോ​രി​യ​പോ​ലെ ഉ​ട​ല്‍ വി​റ​യ്ക്കു​മാ​യി​രു​ന്നു. കാ​ലി​ലോ ഉ​ടു​പ്പി​ലോ ഒ​രു തു​ള്ളി ച​ളി തെ​റി​ച്ചാ​ല്‍ ക​ഴു​കി​ക്ക​ള​യു​ന്ന​തു​വ​രെ ഉ​ള്ളം പു​ക​ഞ്ഞു​കൊ​ണ്ടി​രി​ക്കും. ആ ​ഞാ​നാ​ണ്... നി​വൃ​ത്തി​യി​ല്ലാ​ഞ്ഞി​ട്ടാ​ണ്.

അ​മ്മ​ക്ക​റി​യാ​മ​ല്ലോ, ഒ​രു മാ​സ​മേ​യു​ള്ളൂ സു​മി​ത്ര ഈ ​വീ​ട്ടി​ലേ​ക്ക് ക​യ​റി​വ​രാ​ന്‍. വീ​ടൊ​ന്ന് വൈ​റ്റ് വാ​ഷ് ചെ​യ്യ​ണ്ടേ? അ​മ്മാ​ന​മാ​ടു​ന്ന ചൂ​ടി​ക്ക​ട്ടി​ല്‍ മാ​റ്റി ന​ല്ലൊ​രു ക​ട്ടി​ലും കി​ട​ക്ക​യും വേ​ണ്ടേ? ഒ​രു കു​ളി​മു​റി കെ​ട്ട​ണ്ടേ? നാ​ലു ക​സേ​ര​ക​ള്‍ വാ​ങ്ങി​യി​ട​ണ്ടേ? തേ​ങ്ങ വീ​ണ് പൊ​ട്ടി​ത്തെ​റി​ച്ച ഓ​ടു​ക​ളൊ​ക്കെ മാ​റ്റി​യി​ട​ണ്ടേ? താ​ലി​മാ​ല​ക്ക് ഒ​രു നു​ള്ള് പൊ​ന്നു വേ​ണ്ടേ? അ​താ അ​മ്മേ ക​ണ്ണും​പൂ​ട്ടി ഈ ​പ​ണി​ക്കി​റ​ങ്ങി​യ​ത്. ഞ​ങ്ങ​ള്‍ അ​ഞ്ചെ​ട്ടു​പേ​രു​ണ്ടാ​യി​രു​ന്നു. പെ​ട്ടെ​ന്നു​ണ്ടാ​യ ഒ​ഴു​ക്കി​ല്‍ ഞാ​നാ പെ​ട്ടു​പോ​യ​ത്. മ​റ്റു​ള്ള​വ​ര്‍ എ​ന്തി​ലൊ​ക്കെ​യോ പി​ടി​ച്ചു​ക​യ​റി. എ​നി​ക്ക് എ​ങ്ങും പി​ടി കി​ട്ടി​യി​ല്ല. നി​മി​ഷ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ അ​വ​രെ​ല്ലാം കാ​ണാ​മ​റ​യ​ത്താ​യി.

നി​ല​വി​ളി​ക​ളും ബ​ഹ​ള​ങ്ങ​ളും മാ​ത്രം കേ​ള്‍ക്കാമാ​യി​രു​ന്നു. സു​മി​ത്ര​യെ അ​മ്മ ഒ​രു​ദി​വ​സം കാ​ണ​ണം. അ​വ​ളോ​ടും ഞാ​നൊ​രു ക​ള​വ് പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​തി​ന് മാ​പ്പ് ചോ​ദി​ച്ചൂ​ന്ന് പ​റ​യ​ണം. ഇ​പ്പ​ണി​ക്കി​റ​ങ്ങു​ക​യാ​ണെ​ന്ന് ക​ല്യാ​ണ​പ്പെ​ണ്ണി​നോ​ട് പ​റ​യാ​ന്‍ കൊ​ള്ളു​മോ? പ​റ​ഞ്ഞാ​ല്‍ അ​വ​ള്‍ സ​മ്മ​തി​ക്കു​മോ? ഇ​ന്ന് പ​ണി​ക്കൊ​ന്നും പോ​കു​ന്നി​ല്ല, വി​ഴി​ഞ്ഞ​ത്തേ​ക്ക് മ​ദ​ര്‍ഷി​പ്പ് കാ​ണാ​ന്‍ പോ​വു​ക​യാ​ണെ​ന്നാ പ​റ​ഞ്ഞ​ത്. ര​ണ്ട് നാ​ള്‍ മു​മ്പ് ന​ങ്കൂ​ര​മി​ട്ട ‘സാ​ന്‍ ഫെ​ര്‍ണാ​ണ്ടോ’ എ​ന്ന ക​പ്പ​ലി​നെ വാ​ട്ട​ര്‍ സ​ല്യൂ​ട്ട് ന​ല്‍കി ബ​ഹു​മാ​ന​ത്തോ​ടെ ന​മ്മു​ടെ രാ​ജ്യം സ്വീ​ക​രി​ച്ച​ത​ല്ലേ? ഓ​ർ​മ​യി​ല്ലേ അ​മ്മ​ക്ക്, മി​നി​ഞ്ഞാ​ന്ന് ഒ​രു കൂ​റ്റ​ന്‍ ചു​വ​ന്ന ക​പ്പ​ലി​നെ മൊ​ബൈ​ലി​ല്‍ കാ​ട്ടി​ത്ത​ന്ന​ത്? അ​ദാ​നി​യു​ടെ തു​റ​മു​ഖം വ​ന്ന​തോ​ടെ ന​മ്മു​ടെ രാ​ജ്യം പു​രോ​ഗ​തി​യി​ല്‍ റോ​ക്ക​റ്റ് പോ​ലെ കു​തി​ച്ചു​യ​ര്‍ന്നി​ല്ലേ. എ​ന്താ, ല്ലേ?

ഞാ​ന​വ​ളോ​ട് വെ​റു​തേ ചോ​ദി​ച്ച​മ്മേ, വി​ഴി​ഞ്ഞ​ത്തേ​ക്ക് വ​രു​ന്നോ​ന്ന്. ഇ​ന്നോ നാ​ളെ​യോ അ​മ്മ​ക്ക​പ്പ​ല്‍ കൊ​ളം​ബോ​വി​ലേ​ക്ക് വി​ട്ടാ​ല്‍ പി​ന്നെ കാ​ണാ​നൊ​ക്കി​ല്ല​ല്ലോ. അ​ന്നേ​രം സു​മി​ത്ര പ​റ​യു​ക​യാ​ണ്, അ​വ​ളും കൂ​ട്ടു​കാ​രി​ക​ളും ഉ​ച്ച​ക്കു ശേ​ഷം ‘സി​ല്‍ക്ക് വേ​ള്‍ഡി’​ല്‍നി​ന്നും ലീ​വെ​ടു​ത്ത് അം​ബാ​നി​യു​ടെ മ​ക​ന്റെ ക​ല്യാ​ണം കാ​ണു​മ​ത്രെ. ഏ​തോ ചാ​ന​ലി​ല്‍ ലൈ​വ് ഉ​ണ്ട​ത്രെ. എ​നി​ക്ക് സം​ശ​യം തോ​ന്നി. ഞാ​ന്‍ അ​ദാ​നി​യെ പൊ​ക്കി​പ്പ​റ​ഞ്ഞ​പ്പോ​ള്‍ അ​വ​ള്‍ അം​ബാ​നി​ച്ചു​രി​ക​യെ​ടു​ത്ത​താ​ണോ? അ​യ്യാ​യി​രം കോ​ടി രൂ​പ​യൊ​ക്കെ മു​ട​ക്കി ഒ​രു ക​ല്യാ​ണം ന​ട​ത്തു​ന്ന​ത് മ​ഹാ​ധൂ​ര്‍ത്തും അ​ഹ​ങ്കാ​ര​വു​മ​ല്ലേ​യെ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ അ​വ​ള്‍ പ​റ​യു​ക​യാ​ണ്, എ​ന്ത് ധൂ​ര്‍ത്ത്? ശ​രാ​ശ​രി ഇ​ന്ത്യ​ന്‍ കു​ടും​ബം ആ​സ്തി​യു​ടെ പ​ത്തു ശ​ത​മാ​നം വ​രെ ഒ​രു ക​ല്യാ​ണ​ത്തി​ന് മു​ട​ക്കു​ന്നു​ണ്ട്.

അം​ബാ​നി​യാ​ക​ട്ടെ സ​മ്പ​ത്തി​ന്റെ അ​ര​ശ​ത​മാ​ന​മേ ചെ​ല​വി​ടു​ന്നു​ള്ളൂ. അ​തി​ലെ​ന്താ തെ​റ്റ്? സു​മി​ത്ര​യു​ടെ ആ ​ക​ണ്ടു​പി​ടി​ത്ത​ത്തി​ന് ഞാ​ന്‍ ത​ല​കു​ലു​ക്കി. അ​ര​ശ​ത​മാ​നം അ​യ്യാ​യി​രം കോ​ടി​യെ​ങ്കി​ല്‍ അം​ബാ​നി​യു​ടെ ആ​കെ സ്വ​ത്ത് എ​ത്ര​യു​ണ്ടാ​കും? ആ​ലോ​ചി​ച്ച​പ്പോ​ള്‍ എ​നി​ക്ക് ത​ല​ചു​റ്റി. തൊ​ണ്ട വ​ര​ണ്ടു. തു​ട​ര്‍ന്ന് അ​വ​ള്‍ ക​ല്യാ​ണ​ച്ചെ​ക്ക​നും പെ​ണ്ണും ബ​ന്ധു​ക്ക​ളും അ​ണി​യു​ന്ന വ​സ്ത്ര​ങ്ങ​ളു​ടെ ബ്രാ​ന്‍ഡു​ക​ളും വി​ല​ക​ളും പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്നു. ഓ​രോ​ന്നി​നും കോ​ടി​ക​ള്‍ വി​ല​മ​തി​ക്കും. സെ​യി​ല്‍സ് ഗേ​ളാ​യ​തു​കൊ​ണ്ടാ​യി​രി​ക്കാം സു​മി​ത്ര​ക്ക് എ​ല്ലാം അ​റി​യാ​മാ​യി​രു​ന്നു. എ​നി​ക്ക് ശു​ചീ​ക​ര​ണ​ത്തി​നി​റ​ങ്ങാ​ന്‍ സ​മ​യ​മാ​യി​രു​ന്നു. വി​ഴി​ഞ്ഞ​ത്തേ​ക്കു​ള്ള ബ​സ് വ​രു​ന്നു​ണ്ട് എ​ന്നു പ​റ​ഞ്ഞ് ഞാ​ന്‍ ഫോ​ണ്‍ ക​ട്ടാ​ക്കി ച​ളി​ത്തോ​ട്ടി​ലേ​ക്കി​റ​ങ്ങി.

അ​മ്മേ, ഇ​ങ്ങ​നെ ഓ​രോ ചി​ന്ത​യി​ലേ​ക്ക് മു​ങ്ങു​മ്പോ​ള്‍ എ​നി​ക്കെ​ന്റെ വേ​വ​ലാ​തി​ക​ള്‍ കു​റേ​ശ്ശ മ​റ​ക്കാ​നാ​വു​ന്നു​ണ്ട്. എ​ന്താ​യാ​ലും അ​ദാ​നി, അം​ബാ​നി​മാ​രെ​ക്കൊ​ണ്ട് ന​മ്മു​ടെ രാ​ജ്യം അ​നു​ദി​നം ശ്രേ​യ​സ്സി​ലേ​ക്ക് കു​തി​ക്കു​ക​യ​ല്ലേ? ഇ​ത്ര സൗ​ക​ര്യ​മു​ള്ള പോ​ര്‍ട്ട് ഏ​ത് രാ​ജ്യ​ത്താ​ണു​ള്ള​ത്? അം​ബാ​നി​ക്ക​ല്യാ​ണം​പോ​ലെ ഒ​രു മാ​മാ​ങ്കം ലോ​ക​ത്തി​ല്‍ മ​റ്റാ​ര്‍ക്കെ​ങ്കി​ലും സാ​ധി​ക്കു​മോ?

അ​യ്യോ, അ​മ്മേ, എ​ന്റെ പി​ന്‍ക​ഴു​ത്തി​ലെ​ന്തോ ന​ക്കി. കൈ ​ഉ​യ​ര്‍ത്തി ത​ട്ടി​ക്ക​ള​യാ​നും പ​റ്റു​ന്നി​ല്ല. അ​ന​ക്കാ​നാ​വാ​ത്ത വി​ധം കൈ​ക​ള്‍ ച​ളി​യി​ല്‍ ഉ​റ​ച്ചു​പോ​യി​ട്ടു​ണ്ട്. അ​താ വീ​ണ്ടും ആ ​ജീ​വി ന​ക്കു​ന്നു! പാ​മ്പാ​യി​രി​ക്കു​മോ? എ​നി​ക്ക് പേ​ടി​വി​റ വ​ന്നു. ത​ല ശ​ക്തി​യാ​യി കു​ട​ഞ്ഞ​പ്പോ​ള്‍ ന​ക്ക​ല്‍ നി​ന്നു. ഏ​താ​യി​രി​ക്കും ആ ​ജീ​വി? അ​ത് ക​ഴു​ത്തി​ല്‍ ചു​റ​ഞ്ഞ് ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല്ലു​മോ? ഏ​യ്, തോ​ന്ന​ലാ​യി​രി​ക്കും, ഈ ​മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ല്‍ ജീ​വ​നു​ള്ള എ​ന്തെ​ങ്കി​ലും ബാ​ക്കി​യു​ണ്ടാ​കു​മോ? ഒ​രി​ക്ക​ലും ഉ​ണ്ടാ​വി​ല്ല. ഞാ​ന്‍ സ​മാ​ധാ​നി​ച്ചു.

അ​മ്മേ, ഇ​താ ഒ​ന്നു​കൂ​ടി ആ​ഴ​ത്തി​ലേ​ക്ക് ഞാ​ന്‍ നീ​ങ്ങി​പ്പോ​കു​ന്നു. അ​ര​ക്ക് താ​ഴെ എ​നി​ക്ക് അ​ന​ക്കാ​ന്‍ പ​റ്റു​ന്നി​ല്ല. നെ​ഞ്ചി​ന് താ​ഴോ​ട്ട് ജീ​വ​നു​ണ്ടോ എ​ന്നു​ത​ന്നെ സം​ശ​യ​മു​ണ്ട്. ക​ഴു​ത്ത് ക​ഴി​ഞ്ഞ് കീ​ഴ്ത്താ​ടി​വ​രെ​യെ​ത്തി ച​ളി. കു​റ​ച്ചു നി​മി​ഷ​ങ്ങ​ള്‍കൂ​ടി ക​ഴി​ഞ്ഞാ​ല്‍... ഞാ​നി​ല്ലെ​ങ്കി​ല്‍ അ​മ്മ എ​ങ്ങ​നെ സ​ഹി​ക്കും? അ​മ്മ​ക്ക് വേ​റെ ആ​രു​ണ്ട്. കി​ട​പ്പി​ലാ​യ അ​മ്മ​യെ എ​ടു​ത്ത് ആ​ര് കു​ളി​പ്പി​ക്കും? ആ​ര് വാ​യി​ല്‍ ഭ​ക്ഷ​ണം വെ​ച്ചു ത​രും? പ​ത്ര​ങ്ങ​ളും ചാ​ന​ലു​ക​ളും ര​ണ്ടു​ദി​വ​സം ബ​ഹ​ള​മു​ണ്ടാ​ക്കും. പി​ന്നെ ആ​രു​മു​ണ്ടാ​വി​ല്ല. എ​ല്ലാ​വ​രും മ​റ​ക്കും. പ​ക്ഷേ അ​മ്മ​ക്ക് എ​ന്നെ മ​റ​ക്കാ​നാ​വു​മോ? മ​ര​ണം​വ​രെ എ​ന്നെ​യോ​ര്‍ത്ത് അ​മ്മ ഉ​രു​കി​ക്കൊ​ണ്ടി​രി​ക്കി​ല്ലേ?

ആ​രാ​ണ​മ്മേ എ​നി​ക്കീ ദു​ര്‍ഗ​തി ഉ​ണ്ടാ​ക്കി​യ​ത്? എ​ന്റെ ജീ​വ​നെ ഇ​ങ്ങ​നെ കു​ടു​ക്കി​യ​ത്? പ​ണ്ട് ഇ​ത് ന​ല്ല തെ​ളി​ഞ്ഞ വെ​ള്ളം ഒ​ഴു​കി​യി​രു​ന്ന തോ​ടാ​യി​രു​ന്നി​ല്ലേ? ചു​റ്റും ന​ഗ​രം വ​ള​ര്‍ന്ന​പ്പോ​ള്‍ ക​ഷ്ട​കാ​ലം തു​ട​ങ്ങി. എ​നി​ക്ക് ന​ല്ല ഓ​ർ​മ​യു​ണ്ട്. അ​മ്മ കു​ട്ടി​ക്കാ​ല​ത്ത് ഈ ​തോ​ട്ടി​ല്‍ കു​ളി​ക്കു​ക​യും ന​ന​ക്കു​ക​യും​ചെ​യ്ത ക​ഥ​ക​ള്‍ പ​റ​ഞ്ഞ​ത്. ക​ണ്ണാ​ടി​പോ​ലെ അ​ടി​ത്ത​ട്ട് കാ​ണാ​വു​ന്ന ചാ​ല്. പ​ല​ത​രം മീ​നു​ക​ള്‍ യ​ഥേ​ഷ്ടം പാ​ഞ്ഞുന​ട​ന്നു. ത​വ​ള​ക​ളും നീ​ര്‍ക്കോ​ലി​ക​ളും ത​ക്കം പാ​ര്‍ത്തി​രു​ന്നു. ക​ര​യി​ലും വെ​ള്ള​ത്തി​ലും ധാ​രാ​ളം ആ​മ​ക​ള്‍. മെ​ല്ലെ മെ​ല്ലെ ഇ​ഴ​യു​ന്ന, കാ​രി​രു​മ്പി​ന്റെ പു​റ​ന്തോ​ടു​ള്ള പാ​വം ജീ​വി​ക​ള്‍. അ​തു​കൊ​ണ്ടാ​യി​രി​ക്കും അ​ല്ലേ ഈ ​ചാ​ലി​ന് ആ​മ​യി​ഴ​ഞ്ചാ​ന്‍ തോ​ട് എ​ന്ന പേ​രു​ണ്ടാ​യ​തും. ന​ല്ല പേ​ര്. പ​ക്ഷേ ഇ​ന്ന​ത്തെ കാ​ല​ത്ത് ആ​മ​യെ​പ്പോ​ലെ ഇ​ഴ​ഞ്ഞാ​ല്‍ എ​വി​ടെ​യെ​ങ്കി​ലും ആ​രെ​ങ്കി​ലും എ​ത്തു​മോ? റോ​ക്ക​റ്റ് പോ​ലെ കു​തി​ക്ക​ണ്ടേ?

എ​ന്റെ ചെ​റു​പ്പ​കാ​ല​മാ​യ​പ്പോ​ഴേ​ക്കും ആ​ളു​ക​ള്‍ തോ​ട്ടി​ലി​റ​ങ്ങാ​താ​യി. അ​ത് വേ​സ്റ്റ് വ​ലി​ച്ചെ​റി​യാ​നു​ള്ള കു​പ്പ​ത്തൊ​ട്ടി​യാ​യി. ക​ക്കൂ​സ് മാ​ലി​ന്യം തു​റ​ന്ന് വി​ടാ​നു​ള്ള ചാ​ലാ​യി. വീ​ടു​ക​ളി​ലൊ​ക്കെ പൈ​പ്പ് വെ​ള്ളം വ​ന്ന​തി​നാ​ല്‍ ആ​ര്‍ക്കും തോ​ട് വേ​ണ്ടാ​താ​യി​രു​ന്നു. ഏ​ഴാം ക്ലാ​സി​ല്‍ പ​ത്മ​നാ​ഭ​ന്‍ പി​ള്ള സാ​ര്‍ ക​വി​ത പ​ഠി​പ്പി​ക്കു​മ്പോ​ള്‍ പ​റ​ഞ്ഞ​തി​പ്പ​ഴും എ​നി​ക്കോ​ർ​മ​യു​ണ്ട്. ഭൂ​മി​യു​ടെ ചോ​ര​ഞ​ര​മ്പു​ക​ളാ​ണ​ത്രേ ന​ദി​ക​ളും ചാ​ലു​ക​ളു​മെ​ല്ലാം. മ​നു​ഷ്യ​ന്റെ ചോ​ര​ക്കു​ഴ​ലു​ക​ള്‍പോ​ലെ പ​വി​ത്ര​മാ​യി സൂ​ക്ഷി​ക്കേ​ണ്ട​വ​യാ​ണ്. മാ​ഷ് ന​ന്നാ​യി ക​വി​ത ചൊ​ല്ലു​മാ​യി​രു​ന്നു. ‘‘ഇ​നി വ​രു​ന്നൊ​രു ത​ല​മു​റ​യ്ക്ക് ഇ​വി​ടെ വാ​സം സാ​ധ്യ​മോ’’ എ​ന്ന പാ​ട്ട് മു​ഴ​ക്ക​മു​ള്ള ശ​ബ്ദ​ത്തി​ല്‍ മ​ന​സ്സി​ല്‍ ത​ട്ടി മാ​ഷ് പാ​ടു​മ്പോ​ള്‍ എ​നി​ക്ക് സ​ങ്ക​ട​വും പേ​ടി​യും ഒ​ന്നി​ച്ചു​ണ്ടാ​കു​മാ​യി​രു​ന്നു. വ​ര്‍ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞ് ഒ​രു സ​ന്ധ്യ​ക്ക് പി​ള്ള​സാ​ര്‍ ഒ​രു വ​ലി​യ പ്ലാ​സ്റ്റി​ക് പൊ​തി തോ​ട്ടി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന​ത് ഞാ​നെ​ന്റെ ക​ണ്ണു​കൊ​ണ്ട് ക​ണ്ടു.

അ​മ്മേ, ഇ​പ്പോ​ഴെ​നി​ക്ക് പു​തി​യൊ​രാ​ശ​യം തോ​ന്നു​ന്നു​ണ്ട്. ജീ​വ​പ​ര്യ​ന്ത​ത്തി​നും തൂ​ക്കു​ക​യ​റി​നു​മൊ​ക്കെ വി​ധി​ക്കു​ന്ന​വ​രെ ഒ​രു​ദി​വ​സം മു​ഴു​വ​ന്‍ ഈ ​മാ​ലി​ന്യ​ച്ച​ളി​യി​ല്‍ ക​ഴു​ത്തോ​ളം മു​ക്കി നി​ര്‍ത്ത​ണം. അ​തി​ല്‍ കൂ​ടി​യ ശി​ക്ഷ വേ​റെ എ​ന്ത്? ശി​ക്ഷ ക​ഴി​ഞ്ഞാ​ല്‍ അ​വ​ര്‍ ന​ല്ല മ​നു​ഷ്യ​രാ​യി​ക്കോ​ളും. എ​നി​ക്കു​റ​പ്പു​ണ്ട്. അ​തു​പോ​ലെ അ​ഴി​മ​തി​ക്കാ​രാ​യ നേ​താ​ക്ക​ളെ​യും കൈ​ക്കൂ​ലി​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ​യും ക​ള്ള​ന്മാ​രെ​യും കൊ​ള്ള​ക്കാ​രെ​യും നി​ല​പാ​ടി​ല്ലാ​ത്ത ക​ലാ​കാ​ര​ന്മാ​രെ​യു​മൊ​ക്കെ ഇ​ങ്ങ​നെ ന​ര​കം കാ​ണി​ച്ചു​കൊ​ടു​ക്ക​ണം.

അ​യ്യോ, അ​മ്മേ, ഞാ​നി​താ വീ​ണ്ടും താ​ണു​പോ​കു​ന്നു. ഭാ​ഗ്യ​ത്തി​ന് വാ​യ പൂ​ട്ടി​യ​തു​കൊ​ണ്ട് ച​ളി ഉ​ള്ളി​ല്‍ കേ​റി​യി​ല്ല. ഈ ​നി​മി​ഷം അ​മ്മ​യെ ഒ​ന്ന് കെ​ട്ടി​പ്പു​ണ​ര​ണ​മെ​ന്ന് സ​ത്യ​മാ​യി​ട്ടും എ​നി​ക്ക് തോ​ന്നു​ന്നു​ണ്ട്. സു​മി​ത്ര​യെ സ​മാ​ധാ​നി​പ്പി​ക്കാ​ന്‍ അ​മ്മ മ​റ​ക്ക​ല്ലേ. അ​വ​ള്‍ക്ക് ന​ല്ല​ത് വ​രു​മെ​ന്ന് അ​നു​ഗ്ര​ഹി​ക്ക​ണേ. ച​ളി​യി​ല്‍ മൂ​ക്ക് മു​ട്ട​ലാ​യി അ​മ്മേ. ഹാ, ​പ​ഴു​താ​ര​പോ​ലെ എ​ന്തോ ഒ​ന്ന് വി​റ​ച്ചി​ലോ​ടെ എ​ന്റെ മൂ​ക്കി​നു​ള്ളി​ലേ​ക്ക് ക​യ​റു​ന്നു! തൊ​ണ്ട​യി​ലൂ​ടെ പ​തു​ക്കെ അ​ത് താ​ഴോ​ട്ടി​റ​ങ്ങു​ന്നു. ച​ളി ക​യ​റാ​തി​രി​ക്കാ​ന്‍ ക​ണ്ണു​ക​ള്‍ ഇ​റു​ക്കി​യ​ട​ച്ചു. ദൈ​വ​മേ, എ​നി​ക്ക് ശ്വാ​സം​മു​ട്ടു​ക​യാ​ണ​ല്ലോ... ഹാ​വൂ! ആ​രോ എ​ന്നെ ഇ​രു​ളി​ല്‍ മൃ​ദു​വാ​യി സ്പ​ര്‍ശി​ക്കു​ന്നു​ണ്ട്. ‘‘ദി​ന​ക​രാ, ദി​ന​ക​രാ, പേ​ടി​ക്കേ​ണ്ട’’ എ​ന്ന് സ്‌​നേ​ഹ​ത്തോ​ടെ ആ​ശ്വ​സി​പ്പി​ക്കു​ന്നു​ണ്ട്. ക​രു​ത്തു​ള്ള ര​ണ്ട് കൈ​ക​ള്‍ ച​ളി​യി​ല്‍നി​ന്നും പൊ​ക്കി​യു​യ​ര്‍ത്തു​ന്നു​ണ്ട്.

ദൈ​വ​മാ​ണ​മ്മേ. ദൈ​വ​മ​ല്ലാ​തെ മ​റ്റാ​രാ​ണ് ഇ​വി​ടെ ര​ക്ഷ​ക്കെ​ത്തു​ക? ക​ണ്ണി​ല്‍ ച​ളി പു​ത​ഞ്ഞ​തി​നാ​ല്‍ എ​നി​ക്ക് കാ​ഴ്ച​ക​ള്‍ ഒ​ന്നും തെ​ളി​യു​ന്നി​ല്ല. ദൈ​വ​ത്തി​ന്റെ കൈ​ക​ളി​ല്‍ ചു​റ്റി ഞാ​ന്‍ ആ​കാ​ശ​ത്തി​ലൂ​ടെ പ​റ​ക്കു​ക​യാ​ണ്. ചു​റ്റും വീ​ശി​യ​ടി​ക്കു​ന്ന കാ​റ്റി​ന്റെ ഇ​ര​മ്പ​ലും ക​ര​യി​ലേ​ക്ക് ത​ള്ളി​ക്ക​യ​റു​ന്ന തി​ര​മാ​ല​ക​ളു​ടെ ഊ​റ്റ​വും കേ​ള്‍ക്കാം. ദൈ​വ​ത്തി​ന്റെ കൈ​ക​ള്‍ എ​ന്നെ ഏ​തോ പ്ര​ത​ല​ത്തി​ല്‍ നി​ര്‍ത്തി. ‘‘ദി​ന​ക​രാ, ഇ​നി ക​ണ്ണ് തു​റ​ന്നോ​ളൂ’’ എ​ന്ന് മൊ​ഴി​ഞ്ഞു.

അ​നാ​യാ​സം എ​നി​ക്ക് ക​ണ്ണ് തു​റ​ക്കാ​നാ​യി. ഞാ​ന്‍ ചു​റ്റും ക​ണ്ണോ​ടി​ച്ചു. അ​മ്പ​ര​ന്നു​പോ​യി. കൂ​റ്റ​ന്‍ മ​ദ​ര്‍ഷി​പ്പി​ന്റെ മു​ക​ളി​ലെ വി​ശാ​ല​മാ​യ ഡ​ക്കി​ലാ​ണ്. ചു​റ്റി​ലും സു​ന്ദ​രി​ക​ളും സു​ന്ദ​ര​ന്മാ​രും. അ​ക്കൂ​ട്ട​ത്തി​ല്‍ അ​മി​താ​ബ​ച്ച​നെ​യും ഷാ​രൂ​ഖാ​നെയു​മൊ​ക്കെ ഒ​റ്റ​നോ​ട്ട​ത്തി​ല്‍ത​ന്നെ തി​രി​ച്ച​റി​യാ​നാ​യി. പ​ല​രു​ടെയും കൈ​ക​ളി​ല്‍ നു​ര ചീ​റ്റു​ന്ന ഷാം​പെ​യ്ന്‍ കു​പ്പി​ക​ള്‍, വൈ​ന്‍ ഗ്ലാ​സു​ക​ള്‍. ഒ​രു​വ​ശ​ത്ത് കൊ​തി​പ്പി​ക്കും​വി​ധം നി​ര​ത്തി​വെ​ച്ച നൂ​റു​ക​ണ​ക്കി​ന് വി​ഭ​വ​ങ്ങ​ള്‍. പ​ല​ത​രം പൊ​രി​ച്ച മീ​നി​ന്റെ​യും ഇ​റ​ച്ചി​യു​ടെ​യും മ​ണം മൂ​ക്കി​ല​ടി​ച്ചു ക​യ​റു​ന്നു. ജാ​ള്യ​ത​യോ​ടെ ഞാ​നെ​ന്റെ ഉ​ട​ലി​ലേ​ക്ക് നോ​ക്കി. അ​ത്ഭു​തം! ച​ളി​യൊ​ന്നു​മി​ല്ല. അ​ല​ക്കി​ത്തേ​ച്ച വ​സ്ത്രം ധ​രി​ച്ച് മീ​തെ ടൈ​യും കെ​ട്ടി നി​ൽ​പാ​ണ് ഞാ​ന്‍. അ​ന്നേ​രം, എ​ന്റെ കൈ​ക​ള്‍ ക​വ​ര്‍ന്നു നി​ല്‍ക്കു​ന്ന ദൈ​വ​ങ്ങ​ളെ നോ​ക്കി. ഞാ​ന്‍ അ​ന്തി​ച്ചു​പോ​യി. ഇ​ട​ത് വ​ശ​ത്ത് അ​ദാ​നി​യും വ​ല​ത് വ​ശ​ത്ത് അം​ബാ​നി​യും! സ്‌​നേ​ഹ​പാ​ര​വ​ശ്യ​ത്തോ​ടെ എ​ന്റെ ക​വി​ളു​ക​ളി​ല്‍ ഒ​രു​മി​ച്ച് ചും​ബി​ച്ചു​കൊ​ണ്ട് അ​വ​ര്‍ ഒ​രേ ഈ​ണ​ത്തി​ല്‍ ഉ​രു​വി​ട്ടു.

‘‘ഭ​യം വേ​ണ്ട ദി​ന​ക​രാ, ഞ​ങ്ങ​ള്‍ കൂ​ടെ​യി​ല്ലേ? തി​ന്നാ​നും കു​ടി​ക്കാ​നും ആ​ന​ന്ദി​ക്കാ​നും ക​ണ്ടി​ല്ലേ, വേ​ണ്ടു​വോ​ളം ഇ​വി​ടെ​യു​ണ്ട്.’’

ആ​ന​ന്ദാ​തി​രേ​ക​ത്താ​ല്‍ മൂ​ട്ടി​ല്‍ തീ ​കൊ​ടു​ത്ത റോ​ക്ക​റ്റ് പോ​ലെ ഞാ​ന്‍ ആ​കാ​ശ​ത്തി​ലേ​ക്ക് കു​തി​ച്ചു പൊ​ങ്ങി​യേ​നെ, ദൈ​വ​ങ്ങ​ളി​രു​വ​രും എ​ന്റെ കൈ​ക​ള്‍ മു​റു​ക്കി​പ്പി​ടി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍! അ​മ്മേ, നി​ര്‍വൃ​തി​ദാ​യ​ക​മാ​യ ഈ ​ദൃ​ശ്യം കാ​ണാ​ന്‍ അ​മ്മകൂ​ടി ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍! ചോ​ര​നി​റ​മു​ള്ള വൈ​ന്‍ നി​റ​ച്ച ചി​ല്ല് ഗ്ലാ​സ് ആ​രോ എ​ന്റെ ക​യ്യി​ല്‍ വെ​ച്ചു​ത​ന്നു. ആ​ര്‍ത്തി​യോ​ടെ ഞാ​ന​ത് ഒ​റ്റ​യ​ടി​ക്ക് വ​ലി​ച്ചു​കേ​റ്റി. അ​പ്പോ​ള്‍ ഒ​രു​കൂ​ട്ടം അ​ൽ​പ​വ​സ്ത്ര​ധാ​രി​ണി​ക​ളാ​യ സു​ന്ദ​രി​ക​ള്‍ മു​ന്നി​ലേ​ക്ക് വ​ന്ന് നൃ​ത്ത​ച്ചു​വ​ടു​ക​ള്‍ തു​ട​ങ്ങി. മ​റ്റു​ള്ള​വ​രും താ​ളം ച​വി​ട്ടാ​ന്‍ തു​ട​ങ്ങി. പ​ട​പ​ടാ ര​ണ്ട് ഗ്ലാ​സു​ക​ള്‍കൂ​ടി കാ​ലി​യാ​ക്കി​യ​ശേ​ഷം വെ​ളു​ര്‍ക്കെ ചി​രി​ച്ചു​കൊ​ണ്ട് ഞാ​നും അ​വ​ര്‍ക്കൊ​പ്പം ആ​ട്ടം തു​ട​ങ്ങി.

Show More expand_more
News Summary - weekly literature story