അരൂര്‍ നിവാസികള്‍ ഈ കാട്ടില്‍ കയറി വോട്ട് ചെയ്യും
text_fieldsഅരൂര്‍: അരൂര്‍ ഗ്രാമപഞ്ചായത്ത് 22ാം വാര്‍ഡിലെ രണ്ട് പോളിങ് ബൂത്തും വൈദ്യുതി ജീവനക്കാരുടെ കാട് പിടിച്ചതും ബലക്ഷയവുമുള്ള ക്വാര്‍ട്ടേഴ്സുകള്‍. ഇവിടെ വേണം അഞ്ചാം തീയതി ആയിരത്തോളം വരുന്ന വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തേണ്ടത്. ചുറ്റുപാടും മാത്രമല്ല, അകവും പുറവുമെല്ലാം നാശോന്മുഖമായ കെട്ടിടത്തിന്‍െറ മുഖമാണ് കാണുന്നത്. ഇവിടെ എങ്ങനെ പോളിങ് ബൂത്തായി തീരുമാനിച്ചു എന്നത് വ്യക്തമല്ല. ജനം സുരക്ഷിതമായി സമ്മതിദാനാവകാശം രേഖപ്പെടുത്തേണ്ട സ്ഥലം ഇത്രമാത്രം ശോച്യാവസ്ഥയിലുള്ളതാണെന്ന് മുന്‍കൂട്ടി മനസ്സിലാക്കാന്‍ എന്തുകൊണ്ട് ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ളെന്ന ചോദ്യം അവശേഷിക്കുന്നു.
22ാം വാര്‍ഡിലെ വോട്ടര്‍മാര്‍ ഇവിടെ വോട്ട്ചെയ്യാന്‍ എത്തുമ്പോള്‍ സ്വയം ശപിക്കേണ്ടിവരുന്ന അവസ്ഥയാണ്.
വാസയോഗ്യമല്ലാത്ത രണ്ട് കെട്ടിടങ്ങളാണ് ഇത്. ജനല്‍വാതിലുകള്‍ തകര്‍ന്നും ചോര്‍ന്നൊലിച്ചും നശിച്ചുതുടങ്ങിയ കെട്ടിടങ്ങള്‍. കുറച്ചെങ്കിലും വൃത്തികേട് മാറുന്നതിന് മുറി വെള്ള പൂശി. ഇവിടെയുള്ള 12 ഇരട്ട വീടുകളുള്ള ക്വാര്‍ട്ടേഴ്സില്‍ 24 കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ കഴിയും. പക്ഷേ എട്ട് കുടുംബങ്ങള്‍ മാത്രമാണ് കെട്ടിടത്തിന്‍െറ തകര്‍ച്ചമൂലം താമസിക്കുന്നത്. ബാക്കിയുള്ള ക്വാര്‍ട്ടേഴ്സുകള്‍ വാസയോഗ്യമല്ല. അത് അടച്ചിട്ടിരിക്കുകയാണ്. പരിസരമാകെ കാട് കയറികിടക്കുന്നതുമൂലം ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. കുടിവെള്ളമില്ലാത്തതാണ് താമസക്കാരെ ഏറെ ദുരിതത്തിലാക്കുന്നത്. എല്ലാ വീട്ടുകാര്‍ക്കുംകൂടി പൊതുവായി ജപ്പാന്‍ കുടിവെള്ളത്തിന്‍െറ ഒരു ടാപ്പെങ്കിലും സ്ഥാപിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. കുടിവെള്ളം വിലകൊടുത്ത് വാങ്ങുകയാണ്. 40 വര്‍ഷം പഴക്കമുള്ള ക്വാര്‍ട്ടേഴ്സിന്‍െറ അറ്റകുറ്റപ്പണി ഒരിക്കല്‍ പോലും നടത്തിയിട്ടില്ളെന്ന് ജീവനക്കാര്‍ പറയുന്നു. പരാതി പറഞ്ഞാല്‍ ഇറങ്ങിപ്പോകാന്‍ ഉത്തരവ് വരുമെന്നുള്ളതുകൊണ്ട് വാടകയും കറന്‍റ് ചാര്‍ജും നല്‍കി എല്ലാം സഹിച്ച് കഴിഞ്ഞുകൂടുകയാണ് ജീവനക്കാര്‍. ഈ സാഹചര്യത്തിലേക്കാണ് വ്യാഴാഴ്ച വോട്ടര്‍മാര്‍ എത്തേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.