പ്രളയശേഷം വിഭാഗീയത വർധിക്കുന്നതില്‍ ഉത്കണ്ഠ –മെത്രാപ്പോലീത്ത
text_fieldsചെങ്ങന്നൂര്‍: പ്രളയദുരന്തം സാഹോദര്യത്തോടെ അതിജീവിച്ച ജനത ഇന്ന് വിഭാഗീയതകള്ക് ക് അടിമപ്പെട്ടുവെന്ന് ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത.
മലങ്കര മാര്‍ത്തോമ സുറിയാ നി സഭയുടെ ചെങ്ങന്നൂര്‍-മാവേലിക്കര ഭദ്രാസനത്തിെൻറ രജതജൂബിലി സമാപനം സമ്മേളനം ആറാട്ടുപുഴ ഡോ. സഖറിയാസ് മാര്‍ തെയോഫിലസ് സഫ്രഗന്‍ മെത്രാപ്പോലീത്ത സ്മാരക തരംഗം മിഷന് ആക്ഷന്‍ സെൻററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവേകം പ്രാപിച്ച് മനുഷ്യത്വത്തോടെ പ്രവര്‍ത്തിച്ച് മാനവികതയുടെ പൂര്‍ണതയില്‍ എത്താന്‍ മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു.
ഭദ്രാസന അധ്യക്ഷന്‍ തോമസ് മാര്‍ തിമോത്തിയോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. സഭയിലെ മേല്‍പട്ടത്വ ശുശ്രൂഷയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ജോസഫ് മാര്‍ ബർണബാസ്, തോമസ് മാര്‍ തിമോത്തിയോസ്, ഡോ. ഐസക് മാര്‍ ഫീലക്സിനോസ് എന്നീ എപ്പിസ്കോപ്പമാരെ മെത്രപ്പോലീത്ത ആദരിച്ചു. ജൂബിലി സ്മാരകമായി തപാല്‍ വകുപ്പ് പുറത്തിറക്കിയ ആദ്യത്തെ കോര്‍പറേറ്റ്് ‘മൈ’ സ്റ്റാമ്പ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പ്രകാശനം ചെയ്തു. പോസ്റ്റല്‍ സര്‍വിസ് ഡയറക്ടര്‍ സയ്യിദ് റഷീദ് ‘മൈ’ സ്റ്റാമ്പിനെക്കുറിച്ച് വിശദീകരിച്ചു. ജൂബിലി സുവനീറും പ്രകാശനം ചെയ്തു. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത, ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത, യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്കോപ്പ, എബ്രഹാം മാര്‍ പൗലോസ് എപ്പിസ്കോപ്പ, കൊടിക്കുന്നില്‍ സുരേഷ് എം.പി, സജി ചെറിയാന് എം.എല്‍.എ, സഭ സെക്രട്ടറി കെ.ജി. ജോസഫ്, ഭദ്രാസന സെക്രട്ടറി തോമസ് ജോര്‍ജ് മാരമൺ, ഭദ്രാസന ട്രഷറര്‍ ജിജി മാത്യു സ്കറിയ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.