Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightChengannurchevron_rightചെങ്ങന്നൂർ...

ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഒരു കണ്ടക്ടർക്കുകൂടി കോവിഡ്

text_fields
bookmark_border
ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഒരു കണ്ടക്ടർക്കുകൂടി കോവിഡ്
cancel
camera_alt?????????? ?????.??.??.?? ??? ????????? ???????????? ?????? ???????????????? ???????? ?????? ??????? ????????? ??????? ??????????

ചെങ്ങന്നൂർ: ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ എറണാകുളം റൂട്ടിലെ കണ്ടക്ടറായിരുന്ന കൊല്ലം സ്വദേശിക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. നേരത്തേ കൊട്ടാരക്കര പുലമൺ സ്വദേശിക്ക് കഴിഞ്ഞ 25ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹവും എറണാകുളം റൂട്ടിൽ സർവീസ് നടത്തിയ ബസിലെ കണ്ടക്ടറായിരുന്നു. 

 കഴിഞ്ഞ 16ന് ഇരുവരും വിശ്രമമുറിയിൽ ഒരുമിച്ചുണ്ടായിരുന്നു. പിറ്റേദിവസം ഇരുവരും ഒരുമിച്ചായിരുന്നു കൊട്ടാരക്കര ഡിപ്പോയിലേക്ക് ബൈക്കിൽ പോയതും. പുലമൺ സ്വദേശി വീട്ടിലെത്തി രണ്ട് ദിവസത്തിനു ശേഷം ഭാര്യയ്ക്കും മറ്റ് കുടുബാംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് നടത്തിയ സ്രവ പരിശോധനയിലാണ് ഇയാൾക്കും കോവിഡ് പോസിറ്റീവായത്. 

അതേസമയം പുലമൺ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതിന്‍റെ പിറ്റേദിവസം മുതൽ വീണ്ടും ജീവനക്കാരെ വിളിച്ചു വരുത്തി സർവ്വീസ് നടത്തിയത് നാട്ടുകാരിലും ജീവനക്കാരിലും ആശങ്കയുണ്ടാക്കിയിരുന്നു. പുലമൺ സ്വദേശിയുമായി ഇടപഴകിയ മുഴുവൻ ജീവനക്കാരുടെയും സ്രവ പരിശോധന നടത്തണമെന്നും വിശ്രമമുറി അണുവിമുക്തമാക്കണമെന്നും, താല്ക്കാലികമായി  ഡിപ്പോ അടയ്ക്കണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകളും നാട്ടുകാരും രംഗത്ത് വന്നിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - chengannoor ksrtc depot covid-kerala
Next Story