Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightMannancherrychevron_rightമത്സ്യബന്ധനത്തിന് പോയ...

മത്സ്യബന്ധനത്തിന് പോയ യുവാവ് കായലിൽ മുങ്ങിമരിച്ചു

text_fields
bookmark_border
മത്സ്യബന്ധനത്തിന് പോയ യുവാവ് കായലിൽ മുങ്ങിമരിച്ചു
cancel

മണ്ണഞ്ചേരി: ബന്ധുവിനൊപ്പം വേമ്പനാട് കായലിൽ മത്സ്യബന്ധനത്തിന് പോയ ശാന്തിക്കാരനായ യുവാവ് മുങ്ങിമരിച്ചു. തെക്കനാര്യാട് തലക്കെട്ട് വീട്ടിൽ മനോഹരന്‍റെ മകൻ സുജിത്ത് (39) ആണ് മരിച്ചത്. ശക്തമായ കാറ്റിലും കോളിലും വള്ളം മറിഞ്ഞ് കായലിൽ മുങ്ങുകയായിരുന്നു. സഹോദരി ഭർത്താവിനൊപ്പമാണ് സുജിത്ത് മത്സ്യബന്ധനത്തിന് പോയത്.

ചരംപറമ്പിൽ നിന്ന് ശനിയാഴ്ച രാത്രിയാണ് ഇരുവരും മത്സ്യബന്ധനത്തിന് പോയത്. സായി കേന്ദ്രത്തിന് സമീപം വെച്ചാണ് വള്ളം മറിഞ്ഞത്. ഇരുവരും കുറച്ചകലം വരെ നീന്തിയെങ്കിലും അവശനായ സുജിത്തിനോട് കായലിലെ കുറ്റിയിൽ പിടിച്ച് നിൽക്കാൻ പറഞ്ഞ ശേഷം സഹോദരി ഭർത്താവ് നീന്തി കരയിലെത്തി. എന്നാൽ മറ്റുള്ളവരെയും കൂട്ടി തിരികെയെത്തിയെങ്കിലും സുജിത്തിനെ കാണാതാവുകയായിരുന്നു.

തുടർന്ന് ഫയർഫോഴ്‌സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്. മുങ്ങിയ സ്ഥലത്ത് നിന്നും കരയിലേക്ക് നീന്താൻ ശ്രമിക്കുന്നതിനിടെ താഴ്ന്നതാകാമെന്ന് ഫയർഫോഴ്സ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drowning
News Summary - young drowning in vembanattu kayal
Next Story