ലോക്ഡൗൺ കാലത്ത് വീടുകളിൽ ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്ത് വിദ്യാർഥിനികൾ
text_fieldsആലപ്പുഴ: ലോക്ഡൗൺകാലത്ത് കൗമാരക്കാരിൽ നല്ല പങ്കും സമൂഹ മാധ്യമങ്ങളിലും മൊബൈൽ ഫോണിലെ വിഡിയോ െഗയിമുകളിലും ടിക്ടോക്കിലും മറ്റും സമയം കളയുേമ്പാൾ ഒരു സംഘം വിദ്യാർഥിനികൾ പാഠഭാഗങ്ങളിലെ ശാസ്ത്ര പരീക്ഷണങ്ങൾക്കുള്ള വേദിയായി വീടുകളെ മാറ്റുന്നു.
ആലപ്പുഴ നഗരത്തിലെ എസ്.ഡി.വി ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കുട്ടികളാണ് രസതന്ത്രത്തിലും ഉൗർജതന്ത്രത്തിലുമുള്ള പരീക്ഷണങ്ങൾ അവതരിപ്പിച്ചത്. കെമിസ്ട്രി അധ്യാപിക പ്രിയ ഹരിദാസ് രണ്ടാഴ്ച സമയം നൽകിയ ‘ചലഞ്ച്’ മിക്കവരും നേരേത്ത തന്നെ പൂർത്തിയാക്കി. ചെറിയ ക്ലാസുകൾ മുതൽ പഠിച്ച ശാസ്ത്രതത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരീക്ഷണങ്ങളിൽ 32 വിദ്യാർഥിനികൾ പങ്കെടുത്തു.
ഓരോ വിഷയങ്ങളിലുമുള്ള പരീക്ഷണങ്ങളുടെ വിഡിയോ റെക്കോഡിങ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് െചയ്യുക വഴി കൂടുതൽ പേരിൽ സന്ദേശം എത്തുന്നുണ്ട്. അന്തരീക്ഷ-ഉപരിതല മർദങ്ങൾ, സംവഹനം, വൈദ്യുതി സർക്യൂട്ട്, ജലവിതാനം, സാന്ദ്രത, ശബ്ദം, പ്രകാശം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളാണ് ഊർജതന്ത്രവുമായി ബന്ധപ്പെട്ടവ. വിവിധ തരം മിശ്രിതങ്ങളെ വേർതിരിച്ചെടുക്കുന്ന രസകരമായ മാർഗങ്ങളും ലായനികളുടെ ലേയത്വവും രസതന്ത്രത്തിലെ പരീക്ഷണങ്ങളായി.
കത്താൻ സഹായിക്കുന്ന വാതകമാണ് ഓക്സിജൻ എന്ന കാര്യം വിശദീകരിക്കുന്ന പരീക്ഷണവും അഗ്നിശമനിയുടെ നിർമാണവും കൗതുകമായി. കീർത്തന, ആദിത്യ, ഗൗരി, ആർഷ, ഗായത്രി, ഫർഹാന, പവിത്ര, അഖില, ആരതി, നഫ്രിന തുടങ്ങിവരുടെ പരീക്ഷണങ്ങൾ ശ്രദ്ധേയങ്ങളായിരുന്നു. വിഡിയോകളിൽ എഡിറ്റിങ് നിർവഹിക്കാൻ ഐ.ടി പാഠങ്ങളും ലിറ്റിൽ കൈറ്റ്സിലെ പരിശീലനവും സഹായകമായി. പ്രധാനാധ്യാപിക ജയശ്രീ ജയൻ കുട്ടികളുടെ മികവാർന്ന പ്രവർത്തനത്തിൽ അഭിമാനം കൊള്ളുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.