കോവിഡ് ബാധിച്ച ജീവനക്കാരനൊപ്പം ജോലിചെയ്ത വനപാലകർക്ക് നിരീക്ഷണമില്ല
text_fieldsഅടിമാലി: കോവിഡ് സ്ഥിരീകരിച്ച വനംവകുപ്പ് താൽക്കാലിക ജീവനക്കാരോടൊപ്പം ജോലിചെയ്ത വനപാലകർക്ക് നിരീക്ഷണമില്ലെന്ന് ആക്ഷേപം.
അടിമാലി റേഞ്ചിന് കീഴിൽ മുക്കുടം ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരന് കഴിഞ്ഞ 16ന് കോവിഡ് സ്ഥിരീകരിച്ചതാണ്. ഇയാൾക്കൊപ്പം ജോലിചെയ്ത സെക്ഷനിലെ അഞ്ച് വനപാലകർക്ക് നിരീക്ഷണം ഏർപ്പെടുത്തുന്നതിൽ മേലുേദ്യാഗസ്ഥർ വിലക്ക് ഏർപ്പെടുത്തിയെന്നാണ് ആക്ഷേപം.
ജൂലൈ 16നാണ് ഇയാൾക്ക് കോവിഡ് കണ്ടെത്തിയത്. ആരോഗ്യവകുപ്പിെൻറ റൂട്ട് മാപ്പ് പ്രകാരം ഇയാൾ ഏഴ്, എട്ട്, 11 തീയതികളിൽ ഓഫിസിൽ ജോലിയിലുണ്ട്. ഒമ്പതാം തീയതി രാജാക്കാട് ടൗണിൽപോയി. ജൂലൈ 10ന് മിൽമയുടെ ഇരുമ്പുപാലം യോഗത്തിൽ പങ്കെടുത്തു. അന്നാണ് അടിമാലി പൊലീസ് കാൻറീനിലടക്കം എത്തിയത്. ഇവിടെയുള്ളവരെല്ലാം നിരീക്ഷണത്തിലും െപാലീസ് കാൻറീൻ പ്രവർത്തനം താൽക്കാലികമായി നിർത്തുകയും ചെയ്തു.
എന്നാൽ, രോഗം സ്ഥിരീകരിക്കുന്നതിന് രണ്ടുദിവസം മുമ്പ് വരെ ഇയാളോടൊപ്പം ജോലിചെയ്ത വനപാലകർ ഇതുവരെ നിരീക്ഷണത്തിൽ പോയിട്ടില്ല. ഇവർ ഇതിനുശേഷം ഫോറസ്റ്റ് സെക്ഷന് കീഴിലെ വിവിധ സ്ഥലങ്ങളിൽ പോയിട്ടുണ്ട്. ഈ ജീവനക്കാർക്ക് പ്രാഥമിക പരിശോധന നടത്തിയെന്നും ഫലം നെഗറ്റിവാണെന്നും അതിനാലാണ് നിരീക്ഷണത്തിന് അയക്കാതിരുന്നതെന്നുമാണ് അടിമാലി റേഞ്ച് ഓഫിസർ നൽകുന്ന വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.