മാങ്ങാട്ടിടത്ത് വ്യാപക അക്രമം
text_fieldsകൂത്തുപറമ്പ്: മാങ്ങാട്ടിടം പഞ്ചായത്തിലെ കിണറ്റിന്‍റവിട, ശങ്കരനെല്ലൂര്‍ ഭാഗങ്ങളില്‍ വ്യാപക അക്രമം. ബി.ജെ.പി അനുഭാവികളുടെ അഞ്ച് വീടുകള്‍ക്കും ഫര്‍ണിച്ചര്‍ കടക്കും അക്രമത്തില്‍ നാശനഷ്ടം സംഭവിച്ചു. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്.
ശങ്കരനെല്ലൂര്‍ എല്‍.പി സ്കൂളിനു സമീപത്തെ പി.എം. പ്രഭാകരന്‍െറ വീടിന്‍െറ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന അക്രമികള്‍ ടി.വി, ഫാന്‍, ഫര്‍ണിച്ചറുകള്‍ എന്നിവ തകര്‍ത്തശേഷം വീടിന്‍െറ ജനല്‍ചില്ലുകളും അടിച്ചുതകര്‍ത്തു. പ്രഭാകരന്‍െറ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആറു പവന്‍ സ്വര്‍ണാഭരണങ്ങളും 23,000ത്തോളം രൂപയും കാണാതായതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
സമീപത്തെ അണിയേരി പുരുഷുവിന്‍െറ കുന്നുമ്പ്രത്ത് വീടിന്‍െറയും വാതില്‍ ചവിട്ടിപ്പൊളിച്ചാണ് അക്രമികള്‍ അകത്തുകയറിയത്. ജനല്‍ഗ്ളാസുകള്‍ അടിച്ചുതകര്‍ത്ത അക്രമികള്‍ ടി.വി, ഫര്‍ണിച്ചറുകള്‍ എന്നിവയും വീട്ടുപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്.
ഒ. മോഹനന്‍െറ കുടജാദ്രി വീടിനുനേരെയും അക്രമം നടന്നു. എല്‍.ഇ.ഡി ടി.വി, വാട്ടര്‍ പൈപ്പുകള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ തകര്‍ത്ത അക്രമികള്‍ വാതില്‍, ജനല്‍ഗ്ളാസുകള്‍ എന്നിവയും നശിപ്പിച്ചിട്ടുണ്ട്.
ആര്‍.എസ്.എസ് പ്രവര്‍ത്തകരായ കിണറ്റിന്‍റവിടയിലെ സത്യേഷ്, സുധി എന്നിവരുടെ വീടുകള്‍ക്കുനേരെയും അക്രമമുണ്ടായി. ഇരുവീടുകള്‍ക്കുനേരെയും ബോംബെറിഞ്ഞ ശേഷമാണ് അക്രമം നടന്നത്. ബി.ജെ.പി പ്രവര്‍ത്തകനായ വിജേഷിന്‍െറ കിണറ്റിന്‍റവിടയിലെ ഫര്‍ണിച്ചര്‍ കടക്കുനേരെയും അക്രമം നടന്നിട്ടുണ്ട്. ഒരേ സംഘമാണ് അക്രമം നടത്തിയത് എന്നാണ് കരുതുന്നത്. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. സി.പി.എം പ്രവര്‍ത്തകരുടെ കൊടി നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് കിണറ്റിന്‍റവിട പ്രകടനം നടന്നിരുന്നു. ഇതിനിടയില്‍ ആര്‍.എസ്.എസ് മണ്ഡലം കാര്യവാഹകായ സജീവനെ ഒരുസംഘം മര്‍ദിക്കുകയായിരുന്നു.
ആളുകള്‍ പിരിഞ്ഞുപോയശേഷം അതുവഴി ബസില്‍ സഞ്ചരിക്കുകയായിരുന്ന സി.പി.എം മാങ്ങാട്ടിടം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം രാഗേഷ് കിരാച്ചിയെ ബസില്‍നിന്നും വലിച്ചിറക്കി മര്‍ദിച്ചതോടെയാണ് പ്രശ്നം രൂക്ഷമായത്. വിവരമറിഞ്ഞ് സ്ഥലത്തത്തെിയ കൂത്തുപറമ്പ് പൊലീസിനുനേരെയും അക്രമം നടന്നിരുന്നു. കൈക്ക് പരിക്കേറ്റ കൂത്തുപറമ്പ് സി.ഐ കെ. പ്രേംസദനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ഓപറേഷന് വിധേയനാക്കിയിരിക്കുകയാണ്.
മാങ്ങാട്ടിടം കിണറ്റിന്‍റവിട, ശങ്കരനെല്ലൂര്‍ ഭാഗങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
തലശ്ശേരി ഡിവൈ.എസ്.പി ഷാജുപോള്‍, തലശ്ശേരി സി.ഐ വിശ്വംഭരന്‍, കൂത്തുപറമ്പ് എസ്.ഐ ശിവന്‍ ചോടോത്ത് എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
അക്രമം നടന്ന വീടുകള്‍ ബി.ജെ.പി ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ്, ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് കെ. രഞ്ജിത്ത്, ജില്ലാ വൈസ് പ്രസിഡന്‍റ് മോഹനന്‍ മനന്തേരി, ജില്ലാ സെക്രട്ടറി വിജയന്‍ വട്ടിപ്രം, കെ.ബി. പ്രജില്‍, ബിജു ഏളക്കുഴി, കെ.പി. അരുണ്‍, വിജയന്‍ മാസ്റ്റര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
സി.പി.എമ്മിന്‍െറ പാര്‍ട്ടിഗ്രാമങ്ങളില്‍ ബി.ജെ.പി സ്ഥാനാര്‍ഥികളെ നിര്‍ത്തിയതിലുള്ള അസഹിഷ്ണുതകൊണ്ടാണ് സി.പി.എം അക്രമം അഴിച്ചുവിടുന്നതെന്ന് കൃഷ്ണദാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.