Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2017 9:23 AM GMT Updated On
date_range 8 Aug 2017 9:23 AM GMTനിർധനർക്ക് പ്രതിമാസ പെൻഷനുമായി റിയാദ് കെ.എം.സി.സി
text_fieldsbookmark_border
തളിപ്പറമ്പ്: നിർധനരും നിരാലംബരുമായവർക്ക് കാരുണ്യഹസ്തവുമായി റിയാദ് കെ.എം.സി.സി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി. 101 പേർക്ക് പ്രതിമാസ പെൻഷൻ നൽകുന്ന പദ്ധതിക്ക് തുടക്കമായി. ആയിരം രൂപ വീതമാണ് മാസം പെൻഷൻ നൽകുക. കൂടാതെ 10 നിർധന വിദ്യാർഥികളെ ദത്തെടുത്ത് ഉന്നതപഠനത്തിനുള്ള സാഹചര്യവുമൊരുക്കും. പദ്ധതികൾ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് മെംബർ കെ.വി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി ഇബ്രാഹീം കുട്ടി തിരുവട്ടൂർ അധ്യക്ഷത വഹിച്ചു. റിയാദ് കെ.എം.സി.സി മണ്ഡലം ട്രഷറർ ഹുസൈൻ കുപ്പം പെൻഷൻ വിതരണം നിർവഹിച്ചു. ഡി.വൈ.എഫ്.ഐ മുൻ നേതാവ് അബ്ദുറഹ്മാൻ പുൽപ്പറ്റ മുഖ്യപ്രഭാഷണം നടത്തി. പി.കെ. സുബൈർ, സി.പി.വി. അബ്ദുല്ല, പി. മുഹമ്മദ് ഇഖ്ബാൽ, ഒ.പി. ഇബ്രാഹീം കുട്ടി, ഫൈസൽ ചെറുകുന്നോൻ, കോയി മുസ്തഫ ഹാജി, വി.കെ. മുഹമ്മദ്, സമദ് കടമ്പേരി, പി.പി. മുഹമ്മദ് നിസാർ, പി.സി. നസീർ, അലി മംഗര, ആസിഫ് ചപ്പാരപ്പടവ്, എം. സിറാജ്, റാസിഖ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story