കാത്തിരിക്കുന്നത് മാറ്റങ്ങളുടെ കുതിച്ചുചാട്ടം
text_fieldsഎം.കെ. നൗഫൽ (സി.ഇ.ഒ, പ്രോപ് സോൾവ് ഗ്രൂപ്)
കണ്ണൂർ: ലോക്ഡൗണിലും ശുഭാപ്തിവിശ്വാസത്തോടെയുള്ള പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ് പ്രോപ് സോൾവ് ഗ്രൂപ് സി.ഇ.ഒ എം.കെ. നൗഫലും സഹപ്രവർത്തകരും. ഭാവിയിലേക്കാവശ്യമായ പല പദ്ധതികളുടെയും വിവരണങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പങ്കുവെച്ചു. ബിസിനസ് രംഗത്ത് മാറ്റങ്ങളുടെ കുതിച്ചുചാട്ടമാണ് ഇനി വരാനിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ, മാർക്കറ്റിങ് തുടങ്ങിയ മേഖലകളിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ സംരംഭകർക്ക് ലഭിച്ച സുവർണാവസരമാണ് ലോക്ഡൗണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഭാവിയിൽ വിജയകരമായി നടപ്പാക്കാവുന്ന നിരവധി പദ്ധതികൾ കമ്പനി തയാറാക്കിയിട്ടുമുണ്ട്. നിക്ഷേപകരുടെ നിക്ഷേപങ്ങൾ അവരുടെ പേരിൽ തന്നെ രജിസ്റ്റർ ചെയ്തുകൊടുക്കുന്ന രീതിയിലാണ് പ്രോപ് സോൾവ് ഗ്രൂപ് ഈ പദ്ധതികൾ നടപ്പാക്കുന്നത്.
ചെറുകിട സംരംഭങ്ങൾ ആരംഭിക്കാനാവശ്യമായ ഭൗതിക സൗകര്യങ്ങളോടുകൂടിയ പ്ലോട്ടുകൾ വളരെ കുറവാണ്. ഇൗ കുറവ് പരിഹരിക്കാൻ റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ മേഖലകളിൽ പ്രവർത്തിക്കുന്നവർ കൂടുതൽ മുന്നോട്ടുവരേണ്ടതുണ്ട്. ഈ മുന്നേറ്റം ഭാവിയിൽ ബിസിനസ് മേഖലയെ കൂടുതൽ പുഷ്ടിപ്പെടുത്താൻ സഹായകമാവും. 25 ലക്ഷം രൂപ മുതൽ 45 ലക്ഷം രൂപ വരെ മൂല്യമുള്ള വീടുകൾക്കാണ് ഭാവിയിലെ മാർക്കറ്റ് സാധ്യത.
നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സർക്കാർ ഉന്നതതല ഇടപെടലുകൾ ഉണ്ടായാൽ കേരളം ഭാവിയിൽ വികസനത്തിെൻറ പറുദീസയാകുമെന്നും എം.കെ. നൗഫൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.