കാസർകോട് എട്ടുലക്ഷം ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും
text_fieldsകാസർകോട്: ലോക പരിസ്ഥിതി ദിനാചരണത്തിെൻറ ഭാഗമായി ജില്ലയില്‍ കൃഷി-വനം വകുപ്പുകളും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ചേര്‍ന്ന് ജൂലൈ 31നകം 8,22,860 ഫലവൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കും. ഇതില്‍ കൃഷി വകുപ്പിെൻറ 352860 ഫലവൃക്ഷത്തൈകളും വനം വകുപ്പിെൻറ 410000 ഫലവൃക്ഷത്തൈകളും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 60,000 ഫലവൃക്ഷത്തൈകളുമാണ് നട്ടുപിടിപ്പിക്കുക.
വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കലക്ടറേറ്റ് വളപ്പില്‍ വൃക്ഷത്തൈനട്ട് പരിസ്ഥിതി ദിനാഘോഷം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
ജൂലൈ 31 വരെ കൃഷിവകുപ്പിെൻറ ആഭിമുഖ്യത്തിലും ജൂലൈ ഏഴുവരെ സാമൂഹിക വനവത്കരണ വിഭാഗത്തിെൻറ ആഭിമുഖ്യത്തിലും പരിസ്ഥിതി ദിനാചരണം സംഘടിപ്പിക്കും. ഫലവൃക്ഷത്തൈകള്‍ പൊതുയിടങ്ങളിലാവും നട്ടുപിടിപ്പിക്കുക. കഴിഞ്ഞവര്‍ഷം നട്ട തൈകളുടെ കാര്യത്തില്‍ കൃത്യമായ പരിപാലനം നടക്കാത്തതിനാല്‍, ഇത്തവണ ഇനം തിരിച്ചുള്ള തോട്ടം വികസിപ്പിച്ചെടുക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.