കാസർകോട്ട് എയിംസിനായി വിളംബര കാമ്പയിൻ
text_fieldsചെറുവത്തൂർ: ജില്ലയിൽ എയിംസ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ചെറുവത്തൂർ വി.വി സ്മാരക കലാവേദിയുടെ നേതൃത്വത്തിൽ വിളംബര കാമ്പയിൻ നടത്തി. വി.വി നഗറിൽ നടന്ന പ്രതിഷേധ പരിപാടി ചെറുവത്തൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. ടി. രാജൻ, ഉണ്ണിരാജ്, എം.പി. ജയരാമൻ, എം. കുഞ്ഞിരാമൻ, കെ. പ്രകാശൻ എന്നിവർ സംസാരിച്ചു.
ചെറുവത്തൂർ ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടിയിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം എ.എം. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗോവിന്ദൻ കയ്യൂർ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ വിനോദ് ആലന്തട്ട, രാജൻ കയനി തുടങ്ങിയവർ സംസാരിച്ചു. കെ.വി. മുകുന്ദ കുമാർ സ്വാഗതം പറഞ്ഞു.
അമ്പലത്തറ: പാറപ്പള്ളി ക്യാപ്റ്റൻസ് എയിംസ് കാമ്പയിൻ സംഘടിപ്പിച്ചു. ഹാജി കെ. അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നാസർ െഎമാക്സ് അധ്യക്ഷത വഹിച്ചു. ലത്തീഫ് കാട്ടിപ്പാറ, എസ്.കെ. ഷാഫി പാറപ്പള്ളി, പി.എച്ച്. ബഷീർ പാറപ്പള്ളി, മുസ്തഫ പാറപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. ട്രഷറർ അബ്ബാസ് പാറപ്പള്ളി നന്ദി പറഞ്ഞു.
ദേലംപാടി: വോയ്സ് ഓഫ് അടൂർ അടൂരിൽ എയിംസ് ഐക്യദാർഢ്യ വിളംബരം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് മുസ്തഫ ഹാജി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് അബ്ദുല്ല നസീർ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.കെ. ദാമോദരൻ, ബി. പ്രദീപ്, എ. ചന്ദ്രശേഖരൻ, ബഷീർ പള്ളങ്കോട്, വാർഡ് മെംബർ കമലാക്ഷി, വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികൾ എന്നിവർ സംസാരിച്ചു. പുരുഷോത്തമൻ ജയ്ഹിന്ദ് വിളംബര പ്രഭാഷണം നടത്തി. ക്ലബ് സെക്രട്ടറി കിഷൻ ടിൻറു സ്വാഗതവും എം.പി. ഷെരീഫ് നന്ദിയും പറഞ്ഞു.
ചെർക്കള: കോപ്പ അൽ ഇമറാത്ത് ക്ലബ് അംഗങ്ങൾ വിദ്യാനഗർ പരിസരത്ത് കാമ്പയിൻ സംഘടിപ്പിച്ചു. ചെങ്കള പഞ്ചായത്ത് വാർഡ് മെംബർ താഹിർ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകൻ കമാൽ കോപ്പ, ജമാൽ ഹുസൈൻ, വിദ്യാനഗർ ഓട്ടോതൊഴിലാളി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
മൊഗ്രാൽ: മൊഗ്രാലിൽ ദേശീയവേദി സംഘടിപ്പിച്ച എയിംസ് വിളംബര പരിപാടി കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പുണ്ഡരീകാക്ഷ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു.
കുമ്പള സി.എച്ച്.സി ഹെൽത്ത് സൂപ്പർവൈസർ ബി. അഷ്റഫ് മുഖ്യാതിഥിയായി. കുമ്പള ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബി.എൻ. മുഹമ്മദ് അലി, ഹമീദ് കാവിൽ, ടി.എം. ശുഹൈബ്, മുഹമ്മദ് ശിഹാബ് മാസ്റ്റർ, ദേശീയവേദി ഭാരവാഹികളായ എം.എം. റഹ്മാൻ, ടി.കെ. ജാഫർ, വിജയകുമാർ എക്സിക്യൂട്ടിവ് അംഗങ്ങളായ എ.എം. സിദ്ദീഖ് റഹ്മാൻ, റിയാസ് മൊഗ്രാൽ, സി.എം. ഹംസ, മുഹമ്മദ് സ്മാർട്ട്, അഷ്‌റഫ് പെർവാഡ്, എച്ച്.എം. കരീം എന്നിവർ സംസാരിച്ചു. ഇബ്രാഹിം ഖലീൽ, പി.എം. മുഹമ്മദ് കുഞ്ഞി, അബ്ദുൽ ഖാദർ മാസ്റ്റർ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, യു.എം. നൂറുൽ അമീൻ, ബച്ചി കൊപ്പളം, ബി.കെ. മുനീർ, അബ്ദുള്ളക്കുഞ്ഞി നടപ്പളം, എം.എസ്. മുഹമ്മദ് കുഞ്ഞി, റസാഖ് കൊപ്പളം, അർഫാദ് മൊഗ്രാൽ, അബ്ബാസ് നാങ്കി, എസ്.കെ. ഷറഫുദ്ദീൻ, നിസാം നാങ്കി, എൻ.എം. ലത്തീഫ്, ഗൾഫ് പ്രതിനിധികളായ ജിജി സിദ്ദീഖ്, എം.എ. ഇഖ്ബാൽ, ബി.എം. സുബൈർ എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി എം.എ. മൂസ സ്വാഗതം പറഞ്ഞു.
ഉദുമ: ജില്ലയിൽ എയിംസ് സ്ഥാപിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാറുകൾ നടപടി കൈക്കൊള്ളണമെന്ന് പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് പി.വി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. പള്ളം നാരായണൻ, ബി. അരവിന്ദാക്ഷൻ, എ. ബാലകൃഷ്ണൻ, പാലക്കുന്നിൽ കുട്ടി, പി. രാജൻ, പി.പി. ചന്ദ്രശേഖരൻ, പി.പി. മോഹനൻ, എച്ച്. ഉണ്ണികൃഷ്ണൻ, ടി. പ്രഭാകരൻ, പി.കെ. വാസു, ശ്രീധരൻ കാവുങ്കാൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.