കാഞ്ഞങ്ങാട് ക്ഷേത്രങ്ങളിൽ കവർച്ച പെരുകുന്നു
text_fieldsകാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന് പരിധിയില്‍ ഒരാഴ്ചക്കിടെ അഞ്ചുതവണ ക്ഷേത്രത്തില്‍ കവര്‍ച്ച. മൂന്നിടങ്ങളിൽ ഒന്നും നഷ്ടപ്പെട്ടില്ല. ചിത്താരി മല്ലികാർജുന ക്ഷേത്രത്തിൽനിന്ന് പഞ്ചലോഹ വിഗ്രഹവും പണവും കവർന്നിരുന്നു. കിഴക്കുംകരയിലെ ക്ഷേത്രത്തിൽനിന്നും ഭണ്ഡാരവും മോഷ്ടാക്കൾ അപഹരിച്ചു. ചൊവ്വാഴ്ച രാവിലെ കാഞ്ഞങ്ങാട് ദുര്‍ഗ ഹൈസ്‌കൂള്‍ റോഡിലെ പി സ്മാരകത്തിനടുത്തുള്ള രക്തേശ്വരി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ തകര്‍ത്ത നിലയില്‍ കാണപ്പെട്ടു. ക്ഷേത്ര ഭാരവാഹികള്‍ ഭണ്ഡാരം തുറന്ന് പണം എടുത്തതിനാല്‍ കാര്യമായി ഒന്നും നഷ്ടപ്പെട്ടില്ലത്രെ.
ഞായറാഴ്ച രാത്രി അലാമിപ്പള്ളിയിലെ തെരുവത്ത് അറയില്‍ ഭഗവതി ക്ഷേത്രത്തില്‍ ഭണ്ഡാരത്തിെൻറ ആദ്യ പൂട്ട് തകര്‍ത്തശേഷം രണ്ടാമത്തെ പൂട്ട് പൊളിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.
ജൂലൈ 13ന് രാത്രി തന്നെ കിഴക്കുംകര പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനത്ത് സമീപത്തുള്ള ഭണ്ഡാരവീട്ടിലും ഭണ്ഡാരം മോഷണം പോയിരുന്നു. 18ന് രാത്രി രാവണീശ്വരം കോതകുളങ്ങര ദേവസ്ഥാനത്തെ ഭണ്ഡാരവും തകര്‍ത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.