ഏലൂരിലും കളമശ്ശേരിയിലും മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വിമത ഭീഷണി
text_fieldsകളമശ്ശേരി: ഭരണം നിലനിര്‍ത്താന്‍ യു.ഡി.എഫും പിടിച്ചെടുക്കാന്‍ എല്‍.ഡി.എഫും കളമശ്ശേരിയില്‍ തുറന്ന പോരിനിറങ്ങുമ്പോള്‍, സുനിശ്ചിത വിജയം അവകാശപ്പെടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഏലൂരില്‍ ഇരുമുന്നണികളും. കഴിഞ്ഞ ഭരണത്തിലെ വികസനങ്ങള്‍ നിരത്തിയാണ് കളമശ്ശേരിയില്‍ യു.ഡി.എഫ് വോട്ട് ചോദിക്കുന്നത്. എന്നാല്‍, സമഗ്രവും ദീര്‍ഘവീക്ഷണത്തോടെയുമുള്ള വികസനമേ പൂര്ണതയിലത്തെൂവെന്നാണ് എല്‍.ഡി.എഫ് പറയുന്നത്. 42 സീറ്റില്‍ 22ല്‍ വിജയിക്കുകയും റെബലായി മത്സരിച്ച് വിജയിച്ച നാലുപേരുടെ പിന്തുണയോടെ 26 അംഗങ്ങളുടെ പിന്‍ബലത്തില്‍ ഭരിച്ചുപോന്ന യു.ഡി.എഫ് ഇക്കുറി കടുത്ത മത്സരമാണ് നേരിടുന്നത്. ഇരുമുന്നണികളും ശക്തമായ റെബല്‍ ശല്യമാണ് നേരിടുന്നത്.
നോര്‍ത് കളമശ്ശേരിയിലും സി.പി.എം ഏരിയാ കമ്മിറ്റിയംഗം മുജീബ് റഹ്മാന് മത്സരിക്കുന്ന പെരിങ്ങഴയിലും വടകോട് വാര്‍ഡ് സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗത്തിന്‍െറ ഭാര്യ മത്സരിക്കുന്ന കെ.ബി പാര്‍ക്കിലും ശക്തമായ ഭീഷണിയാണ് ഒൗദ്യോഗിക സ്ഥാനാര്‍ഥികള്‍ നേരിടുന്നത്. ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാതെ ബി.ജെ.പിയുടെ മൂന്ന് അംഗങ്ങളുടെ പിന്‍ബലത്തില്‍ യു.ഡി.എഫ് ഭരിച്ച ഏലൂരില്‍ ഇക്കുറിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ഇതിനിടെ, ഇരുമുന്നണികള്‍ക്കും ഭീഷണി ഉയര്‍ത്തിയിരിക്കുന്നത് ശക്തരായ സ്വതന്ത്രരുടെ മത്സരമാണ്. മഞ്ഞുമ്മലിലെ പാറക്കല്‍ വാര്‍ഡില്‍ യു.ഡി.എഫ് മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ആഗ്നസ് ജോസഫും യു.ഡി.എഫ് മുന്‍ വൈസ് ചെയര്‍പേഴ്സണ്‍ സുബൈദ നൂറുദ്ദീനും മത്സരിക്കുന്ന പാട്ടുപുരക്കല്‍ വാര്‍ഡുകളും ഡി.സി.സി അംഗം വി.വി. രവി മത്സരിക്കുന്ന കൊച്ചാല്‍ വാര്‍ഡും മുട്ടാര്‍ ഈസ്റ്റിലെ ഇ.എം.എസ് പഠന കേന്ദ്രത്തിന്‍െറ സ്ഥാനാര്‍ഥി മധുവും ഏലൂര്‍ കിഴക്കുംഭാഗത്ത് മത്സരിക്കുന്ന സുബൈദ ഹംസയും ഇരു മുന്നണികള്‍ക്കും കടുത്ത ഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നത്. സി.പി. ഉഷയുടെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലിസി ജോസഫിന്‍െറയും വിജയം ഇരു വിഭാഗക്കാരുടെയും പ്രസ്റ്റീജ് വിഷയം കൂടിയാണ്. മൂന്നംഗങ്ങള്‍ ഉണ്ടായിരുന്ന ബി.ജെ.പി ഏലൂരില്‍ ഇക്കുറി സീറ്റ് വര്‍ധിപ്പിക്കുമെന്നാണ് അവകാശപ്പെടുന്നത്. ഏതുവിധേനയും ഭരണം പിടിച്ചെടുക്കാനുള്ള തയാറെടുപ്പുകളും തുടങ്ങിക്കഴിഞ്ഞു. ഇതിന്‍െറ ഭാഗമായുള്ള മദ്യമൊഴുക്ക് ഏലൂര്‍ വടക്കുംഭാഗം, മഞ്ഞുമ്മല്‍ ഭാഗങ്ങളില്‍ തുടങ്ങിയതായും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.