Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 3:09 PM IST Updated On
date_range 24 Jun 2017 3:09 PM ISTമഴക്കാലത്ത് കിണറ്റിലെ വെള്ളം ക്രമാതീതമായി താഴുന്നു
text_fieldsbookmark_border
കിഴക്കമ്പലം: പഴങ്ങനാട് കപ്പേളപ്പടി റഹ്മത്ത് നഗറിെല കിണറ്റിലെ വെള്ളത്തിെൻറ അളവ് ക്രമാതീതമായി കുറയുന്നു. നാൽപത് അടിയോളം താഴ്ചയുള്ള കിണറാണിത്. മഴക്കാലം ആയിരുന്നിട്ടും ഒമ്പത് അടിയോളം വെള്ളം കുറഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ടാങ്കിലെ വെള്ളം തീർന്നതോടെ മോട്ടോർ പ്രവർത്തിപ്പിച്ചപ്പോൾ വെള്ളം കയറാതായപ്പോഴാണ് അന്വേഷിച്ചത്. വെള്ളത്തിെൻറ നിറവും മാറിയിട്ടുണ്ടെന്ന് സമീപവാസിയായ പുത്തൻപുരക്കൽ സാബു പറഞ്ഞു. ഡൈനിങ് ഹാൾ ഉദ്ഘാടനം ചെയ്തു കിഴക്കമ്പലം: കിഴക്കമ്പലം സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നവീകരിച്ച ഡൈനിങ് ഹാളിെൻറ ഉദ്ഘാടനം വി.പി. സജീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. അലക്സ് കാട്ടേഴത്ത്, പഞ്ചായത്ത് പ്രസിഡൻറ് കെ.വി. ജേക്കബ്, വൈസ് പ്രസിഡൻറ് ജിൻസി അജി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബി.എ. അബ്്ദുൽ മുത്തലിബ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. മുംതാസ്, ജില്ല പഞ്ചായത്തംഗം ജോളി ബേബി എന്നിവർ സംസാരിച്ചു. പടം: (hal) കിഴക്കമ്പലം സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നവീകരിച്ച ഡൈനിങ് ഹാളിെൻറ ഉദ്ഘാടനം വി.പി. സജീന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story