എറണാകുളം ക്ലബ്ബ്: കേരളത്തിൽ നിന്നും ലക്ഷദ്വീപിലേക്കൊരു സൗഹൃദപ്പാലം
text_fieldsആലുവ: കേരളത്തിനും ലക്ഷദ്വീപിനും ഇടയിൽ സൗഹൃദ പാലം തീർത്ത് ഫേസ്ബുക്ക് കൂട്ടായ്മ.മൂവാറ്റുപുഴയിലെ കുറച്ചു സുഹൃത്തുക്കളുടെ ആശയത്തിൽ തുടങ്ങിയ എറണാകുളം ക്ലബ്ബ് കൂട്ടായ്മയാണ് ഇരുകരകളിലെ ജനങ്ങൾക്കിടയിൽ സാഹോദര്യത്തിൻറെ കണ്ണി ചേർത്തിരിക്കുന്നത്.
ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും അംഗങ്ങളുള്ള കൂട്ടായ്മയിൽ നിലവിൽ 15,000ലധികം അംഗങ്ങളുണ്ട്. സൗഹൃദത്തിനപ്പുറം കേരളത്തിലേയും ലക്ഷദ്വീപിലേയും കലാ, സാംസ്കാരിക മേഖലയുടെ സംഗമ ഭൂമിയായും സേവന പ്രവർത്തനങ്ങൾക്കുള്ള വേദിയായും കൂട്ടായ്മ മാറിയിട്ടുണ്ട്. ജനപ്രതിനിധികൾ, കലാകാരൻമാർ തുടങ്ങിയ പ്രമുഖരുടെ നീണ്ട നിരയും ഇവിടെയുണ്ട്.
സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിലും സജ്ജീവമായി ഇടപെടാൻ ചുരുങ്ങിയ കാലത്തിനുള്ളിൽ ഗ്രൂപിന് കഴിഞ്ഞിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ നിരവധിയാളുകളെ ക്ലബ്ബിെൻറ സഹായത്തോടെ നാട്ടിൽ എത്തിക്കുവാൻ സാധിച്ചു. ബംഗാൾ സർക്കാരിെൻറ സഹകരണത്തോടെ നൂറുകണക്കിന് അഥിതി തൊഴിലാളികളെ അവരുടെ ജന്മനാടുകളിലേക്ക് യാത്രയാക്കുകയും ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ സുരക്ഷിതമായി കേരളത്തിലേക്ക് എത്തിക്കുകയും ചെയ്‌തിരുന്നു. ക്ലബ് അംഗങ്ങളുടെ സഹായത്തോടെ നിർധനർക്ക് ഭക്ഷണവും ചികിത്സാ സഹായവും എത്തിച്ച് നൽകി. സർക്കാർ പ്രഖ്യാപിച്ച ടി.വി ചലഞ്ചിെൻറ ഭാഗമായി സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഏതാനും കുട്ടികൾക്ക് ടി.വി യും മറ്റ് പഠനോപകരണങ്ങളും അംഗങ്ങളുടെ സഹായത്തോടെ എത്തിച്ച് നൽകിയിരുന്നു.
ലോകമെമ്പാടുമുള്ള മലയാളികളുടെ വലിയ പിന്തുണ ക്ലബിനുണ്ട്. ക്ലബിന് സജീവ പിന്തുണയോടെ നൂറുകണക്കിന് അംഗങ്ങൾ ലക്ഷദ്വീപിൽ നിന്നുമുണ്ട്. എഴുത്തുകാരും, കപ്പൽ ജീവനക്കാരും, വിദ്യാർഥികളും എല്ലാം ഇതിൽ ഉൾപ്പെടും. ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ ക്ലബിന് എല്ലാ പിന്തുണയും വാഗ്ദാനം നല്കിയിട്ടുണ്ട്. 18 അംഗ പാനലാണ് ക്ലബ്ബിനെ നയിക്കുന്നത്. സേവന പ്രവർത്തനങ്ങൾക്കായുള്ള പണം ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള ആക്ഷൻ കൗൺസിൽ രൂപികരിച്ച് ജോയിൻറ് അകൗണ്ടിലേക്ക് കൈമാറുന്നതാണ് ക്ലബിെൻറ രീതി്
എൽദോ എബ്രഹാം എം.എൽ.എ, മുൻ എം.എൽ.എമാരായ ജോസഫ് വാഴക്കൻ , ജോണി നെല്ലൂർ , ബാബു പോൾ, നടൻമാരായ ഇബ്രാഹികുട്ടി, ബൈജു ഏഴുപുന്ന, കാർട്ടൂൺമാൻ ഇബ്രാഹിം ബാദുഷ തുടങ്ങിയ പ്രമുഖരും ക്ലബിലുണ്ട്. സമൂഹത്തിനോടുള്ള പ്രതിബദ്ധതക്കൊപ്പം പരിസ്ഥിതി സൗഹൃദ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചും മാനുഷിക മൂല്യങ്ങൾക്ക് പരിഗണന നൽകിയുമാണ് ക്ലബിെൻറ പ്രവർത്തനങ്ങൾ ചലിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.