നെടുമ്പാശ്ശേരിയിൽ വൻ സ്വർണ്ണക്കടത്ത് പിടിച്ചു
text_fieldsകൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് മൂന്നുകിലോ സ്വർണം കസ്റ്റംസ് പിടികൂടി. ഖത്തർ എയർവേസിൽ വന്നിറങ്ങിയ തൃശൂർ സ്വദേശി പുതിയ വളപ്പിൽ അബ്ദുൽ റഫീക്ക് എന്നയാളിൽ നിന്നാണ് സ്വർണം പിടികൂടിയത്. രാവിലെ 10.30നായിരുന്നു സംഭവം.
സ്വർണം രൂപമാറ്റം വരുത്തി ചെറിയ ഷീറ്റുകളാക്കി പ്ലാസ്റ്റിക്കിൽ െപാതിഞ്ഞ് അരയിൽ ചുറ്റിയ നിലയിലായിരുന്നു. ഇയാളുെട മുഖത്തെ പരിഭ്രമം കണ്ട് പൊലീസ് ചോദ്യം ചെയ്തതോടെയാണ് സ്വർണക്കടത്ത് പിടിച്ചത്.
എന്നാൽ 25,000 രൂപ കമ്മീഷൻ ലഭിക്കുന്നതിനായി മറ്റൊരാൾ പറഞ്ഞതു പ്രകാരമാണ് താൻ ഇതു ചെയ്തതെന്നും ആർക്കാണ് സ്വർണം നൽകേണ്ടതെന്ന് അറിയില്ലെന്നും ഇയാൾ െപാലീസിനോട് പറഞ്ഞു. കസ്റ്റംസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.