പപ്പട വിപണി ഒരുങ്ങി
text_fieldsകൊല്ലം: മലയാളിക്ക് തിരുവോണസദ്യവട്ടങ്ങളിലെ വിഭവങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പപ്പടം. ഇത് മുന്നില്‍ക്കണ്ട് ഓണക്കാല പപ്പടവിപണി സജീവമായി. ഓണവിപണി ലക്ഷ്യംവെച്ച് തൊഴിലാളികള്‍ ഉറക്കമൊഴിഞ്ഞ് വിവിധതരം പപ്പടങ്ങളാണ് ഒരുക്കുന്നത്. ഉഴുന്നുമാവിന്‍െറ വിലയില്‍ കുറവുവന്നത് ഓണക്കാല പപ്പടവിപണിക്ക് ആശ്വാസം പകരുന്നതായി കച്ചവടക്കാര്‍ പറയുന്നു. 225 രൂപ വരെയുണ്ടായിരുന്ന ഉഴുന്നുമാവിന് ഇപ്പോള്‍ 180 രൂപയാണ്.
കുറച്ചുമുമ്പ് മാവിന്‍െറ വിലക്കയറ്റം പപ്പട വിപണിയെ പ്രതിസന്ധിയിലാഴ്ത്തിയിരുന്നതായി വ്യാപാരികള്‍ പറയുന്നു. കൂടാതെ, മാനത്ത് മഴ മാറിനില്‍ക്കുന്നതും ഇവര്‍ക്ക് ആവശ്യത്തിന് പപ്പടം ഉണക്കിയെടുക്കാനും കഴിയുന്നു. ഒരുവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കാത്ത ഈ മേഖലയില്‍ പപ്പട നിര്‍മാണജോലിയില്‍ ഏര്‍പ്പെടുന്നവര്‍ കുറഞ്ഞുവരുകയാണ്.
പാരമ്പര്യമായി ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചിലര്‍ മാത്രമാണ് ഇപ്പോഴുള്ളത്. പലരും ജോലി മതിയാക്കി മറ്റ് പല ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഉത്രാട നാളിലാണ് ഏറ്റവും കൂടുതല്‍ പപ്പട വില്‍പന നടക്കുന്നത്. വലിയ പപ്പടത്തിന് 100 എണ്ണത്തിന് 200 മുതല്‍ 300 രൂപ വരെയാണ് വില. ഇടത്തരം പപ്പടത്തിന് 160 ഉം ചെറുതിന് 100 രൂപയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.