വിദ്യാർഥികൾക്ക് കഞ്ചാവ് വിൽക്കുന്ന ദമ്പതികൾ അറസ്റ്റിൽ
text_fieldsകൊല്ലം: സ്കൂട്ടറിൽ കറങ്ങി വിദ്യാർഥികൾക്ക് കഞ്ചാവ് വിൽക്കുന്ന ദമ്പതികൾ അറസ്റ് റിലായി. നെടുവത്തൂർ ആനയത്ത് തടവിള വടക്കതിൽ എം. സുഭാഷ് (33), ഭാര്യ സിന്ധു (29) എന്നിവരെയാണ ് എക്സൈസ് ഇൻസ്പെക്ടർ ശ്യാംകുമാറിെൻറ നേതൃത്വത്തിൽ പിടികൂടിയത്. ഹൈസ്കൂൾ മുതൽ കേ ാളജ്തലം വരെയുള്ള വിദ്യാർഥികൾക്കിടയിൽ മാത്രമാണ് ഇവർ കഞ്ചാവ് നൽകിയിരുന്നത്. വിൽപനക്കായി കൊണ്ടുവന്ന 100 ചെറുപൊതി കഞ്ചാവ് പ്രതികളിൽനിന്ന് കണ്ടെടുത്തു. കോർപറേഷൻ പരിധിയിലെ ഒരു സ്കൂളിലെ കഞ്ചാവ് ഉപഭോക്താക്കളായ രണ്ട് പ്ലസ്ടു വിദ്യാർഥികളെ ചോദ്യം ചെയ്തപ്പോഴാണ് ദമ്പതികളെക്കുറിച്ച് വിവരം ലഭിച്ചത്. എഴുകോൺ ഭാഗത്തുള്ള ഇവർ ഫോണിൽ ബന്ധപ്പെടുമ്പോൾ പറയുന്ന സ്ഥലത്ത് കഞ്ചാവ് എത്തിച്ചുനൽകും.
വിദ്യാർഥികളെക്കൊണ്ട് ദമ്പതികളെ വിളിപ്പിച്ച് കഞ്ചാവുമായി വെള്ളിമൺമുക്കിൽ എത്താൻ ആവശ്യപ്പെട്ടു. കഞ്ചാവുമായി എത്തിയപ്പോൾ എക്സൈസ് സംഘത്തെ കണ്ട് സ്കൂട്ടറിന് പിറകിലിരുന്ന സിന്ധു ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എക്സൈസ് ഓഫിസർ പിന്തുടർന്ന് പിടികൂടി. വിദ്യാർഥികൾക്ക് മാത്രമേ കഞ്ചാവ് വിൽപന നടത്താറുള്ളൂവെന്നും ഒന്നിച്ചേ പോകാറുള്ളൂവെന്നും പ്രതികൾ പറഞ്ഞു.
ഭാര്യ കൂടെ ഉണ്ടെങ്കിൽ പൊലീസിെൻറയും എക്സൈസിെൻറയും പരിശോധനയിൽനിന്നും രക്ഷപ്പെടാമെന്ന് സുഭാഷ് അന്വേഷണസംഘത്തോട് പറഞ്ഞു. തമിഴ്നാട്ടിൽനിന്ന് െട്രയിൻ മാർഗം കൊണ്ടുവരുന്ന കഞ്ചാവ് ചെറുപൊതികളാക്കി ഒന്നിന് 500 രൂപ നിരക്കിലാണ് വിൽപന നടത്തുന്നത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പ്രിവൻറിവ് ഓഫിസർമാരായ രാജു, സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫിസർമാരായ എവർസൻലാസർ, ദിലീപ്കുമാർ, അനീഷ്, രഞ്ജിത്, അനിൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.