Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2018 5:00 AM GMT Updated On
date_range 14 Oct 2018 5:00 AM GMTകിഴക്കന്‍ മേഖലയിലെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരമാകും വൈദ്യുതി പ്രശ്നങ്ങള്‍ക്ക് പരിഹരിക്കാൻ കെ.എസ്.ഇ.ബി
text_fieldsbookmark_border
കാഞ്ഞിരപ്പള്ളി: കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ വൈദ്യുതി പ്രശ്നങ്ങള്‍ക്ക് പരിഹാരവുമായി കെ.എസ്.ഇ.ബി. നിലവിലെ മുണ്ടക്കയം 66 കെ.വി സബ് സ്റ്റേഷെൻറ ശേഷി 110 ആക്കുന്നതാണ് പ്രധാന പദ്ധതി. കാഞ്ഞിരപ്പള്ളി പാമ്പുരാന്പാറയില്നിന്ന് 110 കെ.വി ലൈൻ വലിച്ചാണ് മുണ്ടക്കയം സബ് സ്റ്റേഷെൻറ ശേഷി വര്‍ധിപ്പിക്കുന്നത്. ഏഴര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇതിെൻറ പണി പുരോഗതിയിലാണ്. ഇതിനായി 29 ഡബിള്‍ സര്‍ക്യൂട്ട് ടവറുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. മുണ്ടക്കയം സബ്സ്റ്റേഷന് 110 കെ.വി ആകുന്നതിെൻറ ഭാഗമായി രണ്ട് 50 മെഗാവോൾട്ടിെൻറ ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിച്ചു. മുണ്ടക്കയം സബ് സ്റ്റേഷെൻറ ശേഷി 110 കെ.വി ആക്കുന്നതോടെ പെരുവന്താനം, പാറത്തോട് സെക്ഷന്‍ ഓഫിസുകളുടെ പരിധിയിലും കോരുത്തോട് പഞ്ചായത്തിെൻറ വിവിധ മേഖലകളിലെയും രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരമാകും. മുണ്ടക്കയം പീരുമേട് 11 കെ.വി ലൈനുകളുടെയും കൊച്ചു പമ്പ, ശബരിമല ത്രിവേണി എന്നീ 66 കെ.വി സബ് സ്റ്റേഷനുകളുടെയും പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകും. ഇപ്പോള്‍ മൂഴിയാര്‍ പവര്‍ ഹൗസില്‍നിന്നാണ് ഇവിടെ വൈദ്യുതിയെത്തുന്നത്. കഴിഞ്ഞ ഒരുമാസത്തിലധികമായി വൈദ്യുത തടസ്സം ആളുകള്‍ക്ക് തലവേദനയായിരുന്നു. കാലാവസ്ഥ അനുകൂലമായാല്‍ ശബരിമല സീസണ് മുമ്പ് കിഴക്കന്‍ മേഖലയിലെ മുഴുവന്‍ വൈദ്യുതി പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.ഇ.ബി അധികൃതര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story