Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightErattupettachevron_rightഈരാറ്റുപേട്ട നഗരസഭ...

ഈരാറ്റുപേട്ട നഗരസഭ ഭരണം വീണ്ടും യു.ഡി.എഫിന്; നിസാർ കുർബാനി ചെയർമാൻ

text_fields
bookmark_border
ഈരാറ്റുപേട്ട നഗരസഭ ഭരണം വീണ്ടും യു.ഡി.എഫിന്; നിസാർ കുർബാനി ചെയർമാൻ
cancel
camera_altനിസാർ കുർബാനി

ഈരാറ്റുപേട്ട: നഗരസഭയിലെ അഞ്ചാമത്തെ ചെയർമാനായി കോൺഗ്രസിലെ നിസാർ കുർബാനി തെരഞ്ഞടുക്കപ്പെട്ടു. മുസ്​ലിംലീഗിലെ വി.എം. സിറാജ് രാജിവെച്ച ഒഴിവിലാണ് തെരഞ്ഞടുപ്പ്. നിസാർ കുർബാനിക്ക് 16 വോട്ടും എൽ.ഡി.എഫ് സ്ഥാനാർഥി ലൈല പരീതിന് 11 വോട്ടും ലഭിച്ചു. നിസാർ കുർബാനിക്ക് യു.ഡി.എഫി​​െൻറ 11 വോട്ടും സി.പി.എമ്മിൽനിന്ന് പുറത്താക്കപ്പെട്ട മുൻ ചെയർമാൻ ടി.എം. റഷീദി​​െൻറ വോട്ടും എസ്.ഡി.പി.ഐയുടെ നാല്​ വോട്ടുമാണ്​ ലഭിച്ചത്​.

എൽ.ഡി.എഫിലെ ഒമ്പത്​ അംഗങ്ങളുടെയും രണ്ട് അംഗങ്ങളുള്ള പി.സി. ജോർജി​​െൻറ ജനപക്ഷത്തി​​െൻറയും വോട്ടുകളാണ്​ ലൈല പരീതിന്​ കിട്ടിയത്​.​ പി.സി. ജോർജി​​െൻറ പിന്തുണയോടെ നഗരസഭ ഭരണം പിടിച്ചെടുക്കാനായിരുന്നു എൽ.ഡി.എഫ്​ നീക്കം. വി.എം. സിറാജ് രാജിവെച്ചശേഷം ബൾക്കീസ് നവാസിനായിരുന്നു ആക്ടിങ്​ ചെയർമാൻ സ്ഥാനം.

യു.ഡി.എഫിൽനിന്ന് അടുത്തിടെയാണ്​ ബൾക്കീസ് എൽ.ഡി.എഫിലേക്ക് ചേക്കേറിയത്. ബൾക്കീസ് നവാസിനെ ഉപയോഗിച്ച്​ എൽ.ഡി.എഫ് ഭരണം മുന്നോട്ട് കൊണ്ടുപോകാമെന്ന് കരുതിയപ്പോഴാണ് പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 27 അംഗ ഭരണസമിതിയിൽ മുസ്​ലിംലീഗ് -എട്ട്​, കോൺഗ്രസ് -മൂന്ന്​, എൽ.ഡി.എഫ് -ഒമ്പത്​ എസ്.ഡി.പി.ഐ -നാല്​, ജനപക്ഷം -രണ്ട്​, സ്വതന്ത്രർ -ഒന്ന്​ എന്നിങ്ങനെയാണ്​ കക്ഷിനില.

നഗരസഭ ചെയർമാനായി തെരഞ്ഞടുക്കപ്പെട്ട നിസാർ കുർബാനിയെ ആ​േൻറാ ആൻറണി എം.പി, കോൺഗ്രസ് നേതാക്കളായ അഡ്വ. വി.എം. ഇല്യാസ്, വി.പി. ലത്തീഫ്, നഗരസഭ മുൻ ചെയർമാൻ വി.എം. സിറാജ്, മുസ്​ലിംലീഗ് നഗരസഭ കമ്മിറ്റി പ്രസിഡൻറ് പി.എസ്. അബ്​ദുൽ ഖാദർ, സെക്രട്ടറി സിറാജ് കണ്ടത്തിൽ, നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. വി.പി. നാസർ എന്നിവർ അഭിനന്ദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Erattupetta MunicipalityNizar Kurbani
Next Story