ഓപറേഷന് സുലൈമാനി: 8000ത്തിലധികം കൂപ്പണുകള്‍ വിതരണം ചെയ്തു
text_fieldsകോഴിക്കോട്: വിശക്കുന്നവര്‍ക്ക് സൗജന്യമായി ഭക്ഷണം ലഭ്യമാക്കുന്ന ഓപറേഷന് സുലൈമാനി കൂപ്പണുകള്‍ കൂടുതല്‍ ആവശ്യക്കാരിലേക്കത്തെിക്കാന് വിദ്യാര്‍ഥികളുടെ മൊബൈല്‍ സംഘങ്ങള്‍ രൂപവത്കരിക്കുന്നു. ഇതിനായി കോളജുകളിലെ എന്‍.എസ്.എസ് യൂനിറ്റുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ ഉപയോഗപ്പെടുത്താനും കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
ഇതിന്‍െറ ഭാഗമായി വിദ്യാര്‍ഥികള്‍ ചെറു യൂനിറ്റുകളായി തിരിഞ്ഞ് ബസ്സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്, ബീച്ച് തുടങ്ങിയ കേന്ദ്രങ്ങളിലത്തെി ഭക്ഷണം ആവശ്യമുള്ളവരെ കണ്ടത്തെി അവര്‍ക്ക് കൂപ്പണ്‍ കൈമാറും. വിദ്യാര്‍ഥികളുടെ സഹകരണത്തോടെ പദ്ധതി ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനുമാകും.
നവംബര്‍ 13ന് വെള്ളിയാഴ്ച കൂപ്പണുകള്‍ പരമാവധി ആവശ്യക്കാര്‍ക്ക് നേരിട്ടത്തെിക്കുന്ന പരിപാടിയും നടക്കും. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്റ് അസോസിയേഷനുമായി സഹകരിച്ച് ജില്ലാ ഭരണകൂടമാണ് ജൂണ്‍ 14 മുതല്‍ ഓപറേഷന് സുലൈമാനി പദ്ധതി തുടങ്ങിയത്. ഇതുവരെ പദ്ധതിയുടെ ഭാഗമായി 8000ത്തിലധികം കൂപ്പണുകളാണ് വിതരണം ചെയ്തിട്ടുള്ളത്.
നഗരത്തിലെ വില്ളേജ് ഓഫിസുകളിലൂടെയും തെരഞ്ഞെടുക്കപ്പെട്ട ഹോട്ടലുകളിലൂടെയുമാണ് കൂപ്പണുകള്‍ നല്‍കുന്നത്. ആറുമാസം തികഞ്ഞ പദ്ധതി പലയിടങ്ങളിലും അനിവാര്യമായിത്തീര്‍ന്നിട്ടുണ്ട്.
ആവശ്യക്കാര്‍ അറിയാത്തതാണ് പദ്ധതി കൂടുതല്‍ വ്യാപിക്കുന്നതിന് തടസ്സമാകുന്നത്. ഇത് പരിഹരിക്കാന്‍കൂടിയാണ് 13ന് ജനകീയ കൂപ്പണ്‍ വിതരണം നടത്തുന്നത്. കൂടാതെ, വിദ്യാര്‍ഥികളിലൂടെയും സന്നദ്ധ സംഘടനകളിലൂടെയും പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും.
ഇതുവരെ ഏറ്റവും കൂടുതല്‍ ഭക്ഷണ കൂപ്പണുകള്‍ നല്‍കിയത് കോട്ടൂളി വില്ളേജിലാണെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്റ്സ് അസോസിയേഷന് ജില്ലാ സെക്രട്ടറി മുഹമ്മദ് സുഹൈല്‍ പറഞ്ഞു.
5000ത്തിലധികം കൂപ്പണുകള്‍ കോട്ടൂളി വില്ളേജ് ഓഫിസില്‍നിന്നും നല്‍കിയിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്നവരുടെ സര്‍ക്കാര്‍ ആശുപത്രിയുള്ള ഇവിടെ, രോഗികളുടെ കൂട്ടിരിപ്പുക്കാര്‍ക്കും നിര്ധനരായവര്ക്കും ആശ്രയമാകുകയാണ് ഓപറേഷന് സുലൈമാനി. പുതിയ പ്രവര്‍ത്തനങ്ങളിലൂടെ പദ്ധതി കൂടുതല്‍ പേരിലത്തെുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.