Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2018 5:26 AM GMT Updated On
date_range 10 April 2018 5:26 AM GMTദലിത് ഹര്‍ത്താൽ: പൊലീസിനെ ഉപയോഗിച്ച് നേരിട്ടത് അപലപനീയം ^കെ.പി.എ. മജീദ്
text_fieldsbookmark_border
ദലിത് ഹര്‍ത്താൽ: പൊലീസിനെ ഉപയോഗിച്ച് നേരിട്ടത് അപലപനീയം -കെ.പി.എ. മജീദ് കോഴിക്കോട്: ദലിത് സമൂഹം നടത്തിയ ഹര്‍ത്താലിനെ പൊലീസിനെ ഉപയോഗിച്ച് നേരിട്ട സംസ്ഥാന സര്‍ക്കാര്‍ നടപടി അപലപനീയമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. ഹര്‍ത്താലിെൻറ പേരില്‍ എവിടെയും അക്രമമോ സംഘര്‍ഷമോ ഉണ്ടായിട്ടില്ല. എന്നാല്‍, കേട്ടുകേള്‍വിയില്ലാത്ത നിലയില്‍ 150ഒാളം പേരെയാണ് അറസ്റ്റുചെയ്തത്. ഇവര്‍ക്കെതിരായ കേസ് പിന്‍വലിക്കാനും എല്ലാവരെയും വിട്ടയക്കാനും സർക്കാര്‍ തയാറാവണം. ദലിത് സമൂഹത്തിെൻറ അവകാശ പോരാട്ടങ്ങള്‍ക്കൊപ്പം ലീഗ് ശക്തമായി നിലയുറപ്പിക്കുമെന്നും മജീദ് പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story