Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2018 5:03 AM GMT Updated On
date_range 28 Oct 2018 5:03 AM GMTകെ.സി. മാമു മാസ്റ്റര്‍: നഷ്ടമായത് മികച്ച വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവര്‍ത്തകനെ
text_fieldsbookmark_border
താമരശ്ശേരി: മുസ്ലിം ലീഗ് നേതാവും പൊതു പ്രവര്‍ത്തകനുമായിരുന്ന കെ.സി. മാമു മാസ്റ്ററുടെ നിര്യാണത്തിലൂടെ നഷ്ടമായത് മികച്ച വിദ്യാഭ്യാസ -ജീവകാരുണ്യ പ്രവര്‍ത്തകനെ. പരപ്പന്‍പൊയില്‍ നുസ്റത്തുല്‍ മുഹ്താജീന്‍ സംഘത്തിെൻറ നേതൃത്വത്തില്‍ നുസ്റത്ത് സീനിയര്‍ സെക്കൻഡറി സ്കൂളിെൻറ അമരക്കാരനായിരുന്നു അദ്ദേഹം. രാരോത്ത് ഗവ. മാപ്പിള യു.പി സ്കൂള്‍ ഹൈസ്കൂളാക്കി ഉയര്‍ത്തുന്നതിലും അദ്ദേഹമായിരുന്നു മുന്നിട്ടിറങ്ങിയത്. ഹൈസ്കൂളായി രാരോത്ത് ഗവ. മാപ്പിള യു.പി സ്കൂള്‍ ഉയര്‍ത്തപ്പെട്ടതോടെ സ്കൂളിനായി കെട്ടിടമുണ്ടാക്കുന്നതിന് സ്ഥലം വാങ്ങുന്നതിനും കെട്ടിടം നിർമിക്കുന്നതിനുമായി അദ്ദേഹം മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. സ്കൂളിെൻറ വികസന സമിതി കണ്‍വീനര്‍ കൂടിയായിരുന്നു അദ്ദേഹം. പരപ്പന്‍പൊയില്‍ നുസ്റത്തുല്‍ മുഹ്താജീന്‍ സംഘത്തിെൻറ കീഴില്‍ നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ള നൂറോളം പെണ്‍കുട്ടികള്‍ക്ക് മംഗല്യ സൗഭാഗ്യമൊരുക്കുന്നതിന് നിരവധി തവണ സമൂഹ വിവാഹം സംഘടിപ്പിക്കുന്നതിലും സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹത്തിെൻറ കഠിനാധ്വാനത്തിെൻറ ഫലമായിരുന്നു. ഈങ്ങാപ്പുഴ എം.ജി.എം ഹൈസ്കൂള്‍ അധ്യാപകനായിരുന്ന അദ്ദേഹം സ്വയം വിരമിച്ച് രാഷ്ട്രീയ രംഗത്ത് സജീവമാവുകയായിരുന്നു. താമരശ്ശേരി സി.എച്ച് സെൻററിെൻറ പ്രഥമ പ്രസിഡൻറായിരുന്ന അദ്ദേഹം സി.എച്ച് സെൻററിന് ഒരു ആസ്ഥാന മന്ദിരം നിർമിക്കുക എന്ന സ്വപ്നം ബാക്കിയാക്കിയാണ് വിടവാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story