കരിയാത്തൻപാറയിൽ ഉരുൾ പൊട്ടി
text_fieldsബാലുശ്ശേരി: കൂരാച്ചുണ്ട് പഞ്ചായത്തിലെ കരിയാത്തൻപാറ മീൻമുട്ടി മലയിൽ ഉരുൾപൊട്ടി കൃഷിയിടങ്ങൾക്ക് നാശം. നാലു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെയാണ് മീൻമുട്ടി ഭാഗത്തെ മലയിൽ ഉരുൾപൊട്ടിയത്. കൂറ്റൻ കല്ലുകളും മണ്ണും ഒഴുകിയെത്തി വനത്തിനുള്ളിലാണ് ഏറെ നാശനഷ്ടങ്ങളുണ്ടായത്. കൊയിലാണ്ടി തഹസിൽദാർ ഗോകുൽദാസ്, നാദാപുരം ഡിവൈ.എസ്.പി, കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻറ് ഗീത ചന്ദ്രൻ, സെക്രട്ടറി അബ്ദുൽ റഹിം, കൂരാച്ചുണ്ട് സി.ഐ, വാർഡ് മെംബർമാരായ സരിസ് ഹരിദാസ്, ജോസഫ് എന്നിവർ സ്ഥലം സന്ദർശിച്ചു.
വനത്തിനടുത്ത് നാലോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. മഴ തുടരുകയാണെങ്കിൽ വീണ്ടും ഉരുൾ പൊട്ടാനുള്ള സാധ്യത കണക്കിലെടുത്ത് താലൂക്ക് തഹസിൽദാരുടെ നിർദേശത്തെ തുടർന്ന് ജോസഫ് പുതുപ്പറമ്പിൽ, മറിയം ആക്കാമറ്റത്തിൽ, ദേവസ്യ നെടിയ പാലക്കൽ, ഏലിയാമ്മ പുതുപ്പറമ്പിൽ എന്നിവരുടെ കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്. എലിയാമ്മ പുതുപ്പറമ്പിൽ, ഹുസൈൻ എസ്റ്റേറ്റ് മുക്ക്, ദേവസ്യ നെല്ലിവലക്കൽ എന്നിവരുടെ കൃഷിയിടങ്ങൾക്കാണ് നാശമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.