കൂട്ടായ്മയുടെ തണലിൽ അതിജീവിച്ച നടുവണ്ണൂർ സ്കൂൾ വിദ്യാർഥികളുടെ എണ്ണം എട്ടിൽനിന്ന് നൂറും കടന്ന് മുകളിേലക്ക്
text_fieldsനടുവണ്ണൂർ: അനാദായകരമായി വർഷങ്ങളായി അടച്ചുപൂട്ടൽ ഭീഷണി നേരിട്ട നടുവണ്ണൂർ ജി.എം.എൽ.പി സ്കൂൾ മികവിെൻറ കേന്ദ്രത്തിലേക്ക്. 1916ല്‍ സ്ഥാപിതമായ ഈ സ്കൂളിന് അതിജീവനത്തിെൻറ കഥയാണുള്ളത്. കുട്ടികളില്ലാതെ അടച്ചുപൂട്ടലിെൻറ വക്കത്തുനിന്നും നടുവണ്ണൂര്‍ പഞ്ചായത്തിലെ ഏറ്റവും സൗകര്യമുള്ള സ്കൂളായി ഉയരുന്നു ഈ വിദ്യാലയം. നടുവണ്ണൂര്‍ ബോര്‍ഡ് മാപ്പിള എൽ.പി സ്കൂള്‍ എന്നറിയപ്പെട്ട വിദ്യാലയം കുറുമ്പ്രനാട് താലൂക്കില്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച ചുരുക്കം സ്കൂളുകളില്‍ ഒന്നാണ്. നടുവണ്ണൂര്‍ പരിസര ദേശങ്ങളിലെ കുട്ടികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ച സ്കൂളായിരുന്നിത്.
ആയിരങ്ങള്‍ ഇവിടെ നിന്ന് വിദ്യാഭ്യാസം നേടി. പിന്നീട് കാലത്തിെൻറ മാറ്റങ്ങള്‍ക്ക് ഒപ്പം ഓടിയെത്താതെ കിതച്ച സ്കൂള്‍ 2008 ല്‍ അടച്ചുപൂട്ടലിെൻറ വക്കത്തായി. കീഴ്ക്കോട്ട് കടവിലെ നാട്ടുകാര്‍ ഈ സ്കൂളിനെ ഏറ്റെടുക്കുകയും നിസ്സാമിയ്യ മദ്റസയില്‍ നാല് വര്‍ഷം പ്രവര്‍ത്തിക്കുകയും ചെയ്തു. തുടര്‍ന്ന് സ്വന്തം കെട്ടിടത്തിലേക്ക് സ്കൂള്‍ മാറി. ഇപ്പോൾ സ്കൂള്‍ വളര്‍ച്ചയുടെ പടവുകള്‍ കയറുന്നു. വിശാല ക്ലാസ് മുറികൾ, സ്മാർട്ട് ക്ലാസ് റൂം, പാഠ്യ- പാഠ്യേതര മേഖലകളിൽ മികച്ച പ്രകടനം, ജൈവ പച്ചക്കറി കൃഷി, ടൈൽസ് പതിച്ച ക്ലാസ് മുറികൾ, മഴവെള്ള സംഭരണി തുടങ്ങിയ സൗകര്യങ്ങളും. 2008ൽ പത്തിൽ താഴെയായിരുന്നു കുട്ടികളുടെ എണ്ണം. തുടർ വർഷങ്ങളിലും സ്ഥിതി തുടർന്നു. അനാദായകര സ്കൂളുകളുടെ ഗണത്തിൽ പെട്ട് ഫോക്കസ് കേന്ദ്രമായി.
60 വിദ്യാർഥികളിൽ താഴെ ഉള്ള വിദ്യാലയങ്ങളാണ് ഫോക്കസ് സ്കൂളുകൾ. ഈ വർഷം ഇവിടെ 60 വിദ്യാർഥികളുണ്ട്. ഇതോടെ ഫോക്കസ് ഗണത്തിൽ നിന്നും സ്കൂൾ പുറത്ത് കടന്നു. കീഴ്ക്കോട്ട് കടവിലെ നാട്ടുകാരുടെ സഹകരണവും ലഭ്യമായ ഗ്രാമ പഞ്ചായത്ത് ഫണ്ടും എം.എൽ.എ ഫണ്ടും എം.പി ഫണ്ടും കൊണ്ട് സ്കൂളിെൻറ ഭൗതിക സാഹചര്യം ഒരുപാട് മെച്ചപ്പെട്ടു. പ്രീ പ്രൈമറി അടക്കം നൂറോളം വിദ്യാർഥികളുണ്ട് ഇപ്പോൾ. ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടികളുടെ എണ്ണവും വർധിച്ചു. ബാലുശ്ശേരി ബി.ആർ.സി തല പ്രവേശനോത്സവം ഇക്കുറി വിദ്യാലയത്തിലാണ് നടക്കുന്നത്.
ബാലുശ്ശേരി എം.എൽ.എ പുരുഷൻ കടലുണ്ടി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. ഹെഡ്മാസ്റ്റർ ഇ. മുരളിധരനും പി.ടി.എ പ്രസിഡൻറ് എൻ. മുഹമ്മദ് നവാസും സ്കൂൾ സംരക്ഷണ സമിതി ചെയർമാൻ പി. വീരാനും വികസന സമിതി ചെയർമാൻ ഒ.പി. രവീന്ദ്രൻ നായരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. പി.ടി.എയും നാട്ടുകാരും ഗ്രാമപഞ്ചായത്തും ഒത്തൊരുമിച്ച് പ്രവർത്തിച്ചതിെൻറ വിജയകഥയാണ് ഈ പൊതുവിദ്യാലയത്തിന് പറയാനുളളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.