കോഴിക്കോട് ആരോഗ്യപ്രവർത്തകയടക്കം ഏഴുപേര്‍ക്കുകൂടി കോവിഡ്
text_fieldsകോഴിക്കോട്: ജില്ലയില്‍ ബുധനാഴ്ച ആേരാഗ്യപ്രവർത്തകയടക്കം ഏഴുപേർക്ക് കൂടി കോവിഡ് റിപ്പോര്‍ട്ട് ചെയ്തതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. അഞ്ചുപേര്‍ രോഗമുക്തി നേടി. ഇതോടെ, കോവിഡ് പോസിറ്റിവായ കോഴിക്കോട് സ്വദേശികളുടെ എണ്ണം 78 ആയി. 37 പേര് രോഗമുക്തരാകുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തു.
ഇപ്പോള്‍ 40 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റിവായി ചികിത്സയിലുള്ളത്. ഇതില്‍ 12 പേര് കോഴിക്കോട് മെഡിക്കല്‍ കോളജിലും 23 പേര് ഫസ്റ്റ്ലൈന് ട്രീറ്റ്മെൻറ് സെൻററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും ഒരാള്‍ കോഴിക്കോട് മിംസിലും മൂന്നുപേര്‍ കണ്ണൂരിലും ഒരു എയര്‍ ഇന്ത്യ ജീവനക്കാരി മഞ്ചേരി മെഡിക്കല്‍ കോളജിലും ചികിത്സയിലാണ്.
സ്ഥിരീകരിച്ചവരില്‍ നാലുപേര്‍ ജെ. 9 1413 കുവൈത്ത്-കോഴിക്കോട് വിമാനത്തില്‍ എത്തിയവരാണ്. മണിയൂര്‍ സ്വദേശികളായ രണ്ടുപേര്‍ (42, 46), വടകര സ്വദേശി (42), അത്തോളി സ്വദേശി (42) എന്നിവരാണിത്. സര്‍ക്കാര്‍ തയാറാക്കിയ വാഹനത്തില്‍ കൊറോണ കെയര്‍ സെൻററിലെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. സ്രവ പരിശോധന നടത്തി റിസൽട്ട് പോസിറ്റിവായതിനെ തുടര്‍ന്ന് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെൻറ് സെൻററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലേക്ക് മാറ്റി.
39 വയസ്സുള്ള കുറ്റ്യാടി സ്വദേശിയാണ് അഞ്ചാമത്തെയാൾ. ഇദ്ദേഹം മേയ് 31ന് ഐ.എക്സ് 1376 എയര്‍ ഇന്ത്യ വിമാനത്തില്‍ ബഹ്റൈനില്‍നിന്നു കോഴിക്കോട് എയര്‍പോര്‍ട്ടിലെത്തുകയും രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയുമായിരുന്നു.
മേയ് 27ന് പുലര്‍ച്ചെ 12.30 ന് ഐ.എക്സ് അബുദബി- കണ്ണൂര്‍ വിമാനത്തിലെത്തിയ 34 വയസ്സുള്ള കാവിലുംപാറ സ്വദേശിയാണ് ആറാമത്തെ ആൾ. എയര്‍പോര്‍ട്ട് ടാക്സിയില്‍ കാവിലുംപാറയിലുള്ള വീട്ടിലെത്തുകയും മേയ് 31ന് രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് സ്രവ പരിശോധന നടത്തുകയും റിസൽട്ട് പോസിറ്റിവാകുകയും ചെയ്തു. കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെൻറ് സെൻററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലേക്ക് മാറ്റി. 31 വയസ്സുള്ള എളേറ്റില്‍ സ്വദേശിയായ ആരോഗ്യപ്രവര്‍ത്തകയാണ് ഏഴാമത്തെ ആൾ. ഇവര്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ജില്ലയില്‍ അഞ്ചുപേര്‍ കൂടി രോഗമുക്തി നേടി. കോവിഡ് പോസിറ്റിവായി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഓര്‍ക്കാട്ടേരി സ്വദേശി (56), ഫസ്റ്റ്ലൈന് ട്രീറ്റ്മെൻറ് സെൻററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസില്‍ ചികിത്സയിലായിരുന്ന അരിക്കുളം സ്വദേശി (22 ), ഓര്‍ക്കാട്ടേരി സ്വദേശി (28), തിക്കോടി സ്വദേശി (46), കൊയിലാണ്ടി സ്വദേശി (43) എന്നിവരാണ് രോഗമുക്തി നേടിയത്.
ഒരു മലപ്പുറം സ്വദേശിയും മൂന്നു കാസർകോട് സ്വദേശികളും രണ്ടു വയനാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. കണ്ണൂര്‍ ജില്ലയിലെ ആറ് എയര്‍ ഇന്ത്യ ജീവനക്കാര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. കൂടാതെ, ഒരു തൃശൂര്‍ സ്വദേശി എം.വി.ആര് കാൻസര്‍ സെൻററിലും ചികിത്സയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.