നിയന്ത്രണങ്ങൾക്കിടയിലും ഓമശ്ശേരിയിൽ അഞ്ചുപേർക്ക് പുതുതായി രോഗം
text_fieldsഓമശ്ശേരി: കോവിഡ് മരണത്തെ തുടർന്ന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഓമശ്ശേരിയിൽ തിങ്കളാഴ്ച കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തു. വെണ്ണക്കോട്ട് മൂന്ന് കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഓമശ്ശേരി അങ്ങാടി പരിസരത്ത് രണ്ടു പേർക്ക് ഇന്നലെ കോവിഡ് പോസിറ്റിവായി.
ഗൾഫിൽനിന്ന് വന്ന് ക്വാറൻറീൻ സമയം കഴിഞ്ഞവർക്കാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇവരെ മെഡിക്കൽ കോളേജിലെ കോവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി. അതേസമയം, വെണ്ണക്കോട് 12, ഏഴ്, നാല് വയസ്സുള്ള മൂന്ന് കുട്ടികൾക്കാണ് കോവിഡ് പോസിറ്റിവായത്. ഇവരുടെ മാതാവിെൻറ പരിശോധന ഫലം വരാനുണ്ട്. ഇവർക്ക് എവിടെനിന്നാണ് രോഗം പകർന്നതെന്ന് വ്യക്തമല്ല.
നാലു ദിവസം മുമ്പ് കടുത്ത പനിയും ഛർദിയും അനുഭവപ്പെട്ട കുട്ടികളെ കോവിഡ് പരിശോധന ടെസ്റ്റിന് വിധേയമാക്കുകയായിരുന്നു. രോഗം വ്യാപിച്ചതിനെ തുടർന്ന് ഓമശ്ശേരി ടൗണിലും പരിസരത്തും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പഞ്ചായത്തിലെ ഏഴ്, എട്ട്, ഒമ്പത്, 10, 11 വാർഡുകൾ ഇപ്പോൾ കണ്ടെയ്ൻമെൻറ് സോണുകൾ ആണ്.
പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളും കണ്ടെയ്ൻമെൻറ് സോണുകളായി പ്രഖ്യാപിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജില്ല കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. രോഗം പടർന്നു പിടിച്ചത് ഓമശ്ശേരിയിൽ ഭീതി പരത്തുന്നുണ്ട്. അതിനിടെ കോവിഡ് ബാധിച്ചതിനെ തുടർന്ന് ഞായറാഴ്ച മെഡിക്കൽ കോളജിൽ മരിച്ച എം.കെ.സി. മുഹമ്മദിെൻറ മൃതദേഹം തിങ്കളാഴ്ച ആറരയോടെ ചോലക്കൽ റഹ്മാനിയ ജുമാമസ്ജിദിൽ ഖബർസ്ഥാനിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് മറവ് ചെയ്തു.
കർശന നിയന്ത്രണത്തോടെയാണ് ഖബറടക്കം നടന്നത്. കണ്ടെയ്ൻമെൻറ് പ്രഖ്യാപനത്തെ തുടർന്ന് ഓമശ്ശേരി ടൗണിലേക്കുള്ള മുഴുവൻ പോക്കറ്റ് റോഡുകളും അധികൃതർ അടച്ചു. പ്രധാന റോഡുകളിൽ മാത്രമേ സഞ്ചാര സ്വാതന്ത്ര്യമുള്ളൂ.
ടൗണിൽ പൊലീസ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ കാവലും ഏർപ്പെടുത്തി. ജനങ്ങൾക്ക് മുന്നറിയിപ്പുകൾ തുടരെത്തുടരെ നൽകുന്നുണ്ട്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് തിങ്കളാഴ്ച 10 മുതൽ രണ്ടു വരെ പ്രവർത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.