അടിസ്ഥാന സൗകര്യ വികസനത്തില്‍ കേരളം മുന്നിൽ –മന്ത്രി ജി. സുധാകരന്
text_fieldsഈങ്ങാപ്പുഴ: അടിസ്ഥാന സൗകര്യ വികസനത്തില്‍ കേരളം ആധുനിക സംസ്ഥാനമാകുകയാണെന്ന് പൊ തുമരാമത്ത് മന്ത്രി ജി. സുധാകരന്. ചിപ്പിലിത്തോട്-വട്ടച്ചിറ-തുഷാരഗിരി റോഡ് ഉദ്ഘാട നം ചെയ്യുകയായിരുന്നു അദ്ദേഹം. വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെയുള്ള ജലഗതാഗത പാ ത പുനര്‍നിർമിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച നാല് വിമാനത്താവളങ്ങളിലൊന്നായി കണ്ണൂര്‍ ആരംഭത്തില്‍ തന്നെ സ്ഥാനം പിടിച്ചു. 3600 കോടിയുടെ അടങ്കലില്‍ 1262 കി.മീ ദൂരത്തില്‍ മലയോര ഹൈവേ നിർമാണം പുരോഗമിക്കുന്നു. കാസർകോട് മുതല്‍ തിരുവനന്തപുരം വരെയുള്ള റെയില്‍പാതക്ക് സമാന്തരമായി സെമി-സ്പീഡ് തീവണ്ടികളോടിക്കാനുള്ള പാത നിര്‍മിക്കാൻ ധാരണയായിട്ടുണ്ട്. പാര്‍ലമെൻറ് തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ റോഡുകള്‍ നവീകരിക്കാന്‍ ധാരണയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മലയോര ഹൈവേയുടെ ഒന്നാം റീച്ചാണ് ചിപ്പിലിത്തോട്-വട്ടച്ചിറ-തുഷാരഗിരി റോഡ്. ചിപ്പിലിത്തോട് 29ാം മൈലില്‍നിന്നാരംഭിച്ച് തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തിലെത്തുന്നതാണ് അഞ്ചു കി.മി ദൈര്‍ഘ്യമുള്ള റോഡ്. 22.30 കോടി ചെലവഴിച്ച് 12 മീറ്റര്‍ വീതിയിലാണ് നിർമാണം.വട്ടച്ചിറയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ജോര്‍ജ് എം. തോമസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയര്‍ ആര് സിന്ധു, പഞ്ചായത്ത് പ്രസിഡൻറുമാരായ ലിസി ചാക്കോച്ചന്, അംബിക മംഗലത്ത്, കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫ്രാന്‍സിസ് ചാലില്‍, ജില്ല പഞ്ചായത്ത് അംഗം വി.ഡി. ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒതയോത്ത് അഷ്റഫ്, പഞ്ചായത്ത് അംഗങ്ങളായ കുമാരന് കരിമ്പില്‍, പി.വി. മുരളീധരന്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. പൊതുമരാമത്ത് ഉത്തരമേഖല സൂപ്രണ്ടിങ് എൻജിനീയര്‍ ഇ.ജി. വിശ്വപ്രകാശ് സ്വാഗതവും അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ കെ.കെ. ബിനീഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.