മുക്കത്ത് വൻ കഞ്ചാവ് വേട്ട: പാലക്കാട്ട് സ്വദേശികളായ സഹോദരനും സഹോദരിയും അറസ്റ്റിൽ
text_fieldsമുക്കം: മുക്കത്ത് വൻ കഞ്ചാവ് വേട്ട. പത്ത് കിലോഗ്രാം കഞ്ചാവുമായി രണ്ട് സഹോദരങ്ങൾ അറസ്റ്റിൽ. പാലക്കാട് കുഴൽമന്ദം സ്വദേശികളും സഹോദരങ്ങളുമായ ചന്ദ്രശേഖരൻ (31) സൂര്യപ്രഭ (28) എന്നിവരാണ് മുക്കം പൊലീസിെൻറ പ്രത്യേക അന്വേഷണ വിഭാഗത്തിെൻറ പിടിയിലായത്. മുത്തേരി കാപ്പ് മല വളവിൽ വയോധികയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ അന്വേഷണത്തിനിടയിൽ ബൈക്കിൽ കടത്തികൊണ്ട് പോകുന്നതിനടയിലാണ് പത്ത് കിലോ കഞ്ചാവുമായി യുവാവും സഹോദരിയും പൊലീസ് വലയിൽ വീണത്.
ഈ മാസം രണ്ടിന് വയോധിക അക്രമണത്തിനിരയായ സംഭവത്തെ തുടർന്ന് കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവി ഡോ.എ.ശ്രീനിവാസ് പ്രത്യേകസംഘം രൂപവത്ക്കരിച്ച് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് അയൽ ജില്ലകളിലേക്കും അന്വേഷണം വ്യാപിച്ചിരുന്നു. ഇതിനിടയിൽ പ്രതിയെന്ന് പൊലീസ് സംശയിക്കുന്ന ചന്ദ്രശേഖരനെ കുറിച്ച് അന്വേഷണ സംഘത്തിന് സൂചന ലഭിക്കുന്നത്. ഇയാൾക്കായി നിരീക്ഷണം നടത്തി വരുന്നതിനിടയിൽ വൻ കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്ന് പൊലിസിന് വിവരം ലഭിക്കുന്നത്.
തുടർന്ന് ഞായറാഴ്ച്ച പുലർച്ചക്ക് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ യുവാവും സഹോദരിയും ബൈക്കിൽ ബാഗ് നിറയെ കഞ്ചാവുമായി വരുന്നത് കണ്ടത്. ഉടനെ തന്നെ പൊലീസ് വാഹനം വിലങ്ങിട്ട് രണ്ട് പേരെയും കസ്റ്റഡിയിലെടുത്തു. ലോക് ഡൗൺപ്രഖ്യാപനത്തിനു പിന്നാലെ കഞ്ചാവിനും വില കുത്തനെ ഉയർന്നിരുന്നു. കഞ്ചാവ് വിൽപ്പന നടത്തി കിട്ടുന്ന പണം ആഡംബര ജീവിതം നയിക്കാനായിരുന്നു ഉപയോഗിച്ചത്. ഇവരിൽ നിന്ന് പിടികൂടിയ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് കുടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചില്ലറ വിൽപ്പനക്കാരെയും നിരീക്ഷണത്തിലാണ്. ബൈക്കിലും, ഒട്ടോറിക്ഷയിലും കാറിലുമൊക്കെയാണ് കഞ്ചാവ് ആവശ്യക്കാർക്ക് ഇവർ എത്തിക്കുന്നത്. വിലയിട്ട് തൂക്കി കണക്കാക്കാൻ ഇലക്ട്രോണിക്ക് ത്രാസ്സുകൾ, വിവിധ വലുപ്പത്തിലുള്ള കവറുകൾ, ഒട്ടിക്കാനുള്ളള മെഷിൻ എന്നി സന്നാഹങ്ങളുമായാണ് കഞ്ചാവ് കച്ചവടം നടത്തുന്നത്. മലയോരങ്ങളിലെ വിവിധ സ്ഥലങ്ങളെ കേന്ദ്രീകരിച്ചുള്ള കഞ്ചാവ് കച്ചവടമാണ് രണ്ട് പേരും നടത്തുന്നത്.
ഇവർക്ക് പിന്നിൽ വൻ കഞ്ചാവ് റാക്കറ്റുകളുണ്ടന്നാണ് പൊലീസ് സംശയിക്കുന്നത്. കുടുതൽ വിവരങ്ങൾക്ക് ചോദ്യം ചെയ്ത് വരികയാണ്. മുക്കം നഗരസഭയിലെ പൂളപ്പൊയിലിൽ വാടക വീട് തരപ്പെടുത്തി ചന്ദ്രശേഖരനും സഹോദരി സുര്യ പ്രഭയും ഒന്നിച്ച് താമസിച്ച് വരികയായിരുന്നു.
താമരശ്ശേരി ഡിവൈ.എസ്.പി ടി.കെ.അഷ്റഫ്, മുക്കം ഇൻസ്പക്ടർ ബി.കെ.സിജു. എസ്.ഐ. സാജിദ്, ജൂനിയർ എസ്.ഐ. പ്രവീൺ, എ.എസ്.ഐ. സലീം മുട്ടാത്ത്, വനിതാ സീനിയർ സിവിൽ പൊലീസ് ഓഫീസർ സ്വപ്ന, സിവിൽ പൊലീസ് ഓഫീസർ ഷെഫീക് നീലിയാനിക്കൽ, താമരശ്ശേരി ഡിവൈ.എസ്.പിയുടെ ക്രൈം സ്ക്വാഡ് എസ്.ഐ മാരായ ബാബു, സുരേഷ്, എ.എസ്.ഐ ഷിബിൽ ജോസഫ്, സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ. പ്രദീപ്, നാസർ
എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.