Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2020 8:15 AM IST Updated On
date_range 5 Jun 2020 8:15 AM ISTവീടുകളിൽ വെള്ളം കയറിയതിൽ പ്രതിഷേധിച്ച് കുട്ടികളുടെ നിൽപുസമരം
text_fieldsbookmark_border
ബേപ്പൂർ: കനാലിലെ ചളി നീക്കം ചെയ്യാത്തതുകാരണം സമീപ പ്രദേശത്തെ വീടുകളിൽ വെള്ളം കയറിയതിൽ പ്രതിഷേധിച്ച് കുട്ടികൾ നിൽപുസമരം നടത്തി.
നടുവട്ടം പടിഞ്ഞാറുഭാഗത്തെ തമ്പുരാൻപടി മുണ്ടകൻ കനാലിലെ ചളി നീക്കാത്തതിനെതിരെ ബേപ്പൂർ മണ്ഡലം ജവഹർ ബാലജന വേദിയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. ജവഹർ ബാലജനവേദി ബ്ലോക്ക് ചെയർമാൻ എൻ. ബ്രിജേഷ് ഉദ്ഘാടനം ചെയ്തു.
പി. ദീപക് അധ്യക്ഷത വഹിച്ചു. കെ.ടി. ഷബാബ്, പി. സ്വാമിനാഥൻ, അലൻ ഹബീബ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story