നേതാക്കളത്തെി, പാളയത്തില്‍ പിടിമുറുക്കാന്‍
text_fieldsമലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് അവസാനറൗണ്ടിലേക്ക് പ്രവേശിക്കുമ്പോള്‍ പ്രചാരണവും മുറുകുന്നു. കേരളപ്പിറവി ദിനത്തില്‍ ജില്ലയിലെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് സംസ്ഥാന നേതാക്കള്‍ തന്നെ രംഗത്തിറങ്ങി. യു.ഡി.എഫ് പ്രചാരണത്തിനായി കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും എല്‍.ഡി.എഫിനായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ബി.ജെ.പിക്കായി സംസ്ഥാനപ്രസിഡന്‍റ് വി. മുരളീധരനും ഞായറാഴ്ച ജില്ലയില്‍ പര്യടനം നടത്തി. അതത് പാര്‍ട്ടികളെ മുന്നില്‍നിന്ന് നയിക്കുന്ന മൂവരും ഒരേ ദിവസം ജില്ലയുടെ പോര്‍ക്കളത്തിലത്തെിയതും ശ്രദ്ധേയമായി. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ പ്രചാരണത്തിന്‍െറ തുടക്കം മംഗലം ഗ്രാമപഞ്ചായത്തില്‍നിന്നായിരുന്നു. തിരക്കിട്ട ഷെഡ്യൂളില്‍ ഉച്ചയോടെ അഞ്ചിടത്താണ് സുധീരന്‍ ഓടിയത്തെിയത്. താനാളൂര്‍, തിരൂര്‍, ചങ്ങരംകുളം എന്നിവിടങ്ങളിലെ പ്രചാരണ പരിപാടികള്‍ക്ക് ശേഷം ഉച്ചയോടെ വളാഞ്ചേരിയിലായിരുന്നു അവസാന പരിപാടി.
പന്താവൂരില്‍ കുടുംബസംഗമത്തിലും പ്രവര്‍ത്തകരുടെ ഊഷ്മള സ്വീകരണം ലഭിച്ചു. രാവിലെ അരീക്കോട്ടുനിന്നാണ് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടക്കമിട്ടത്.
ഉച്ചയോടെ തിരുവാലിയിലേക്ക്. വൈകീട്ട് മഞ്ചേരിയിലും പെരിന്തല്‍മണ്ണയിലും തിരൂരിലും പ്രവര്‍ത്തകരുടെ സ്നേഹവായ്പും സ്വീകരണവും ഏറ്റുവാങ്ങി.
പൊന്നാനിയില്‍ നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് റാലിയില്‍ ഇടതു നേതാക്കളും പങ്കെടുത്തു. ശനിയാഴ്ച സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം പന്ന്യന്‍ രവീന്ദ്രനും ജില്ലയില്‍ പ്രചാരണത്തിനത്തെിയിരുന്നു. രാവിലെ പരപ്പനങ്ങാടിയിലായിരുന്നു വി. മുരളീധരന്‍െറ ആദ്യ പരിപാടി. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരുമായി മുഖാമുഖവും കഴിഞ്ഞ് വീണ്ടും താനൂരിലേക്ക്. വൈകുന്നേരത്തോടെ വളാഞ്ചേരിയിലായിരുന്നു അവസാന പ്രചാരണയോഗം.
ശനിയാഴ്ച ജില്ലയിലത്തെിയ ബി.ജെ.പി ദേശീയ എക്സി.അംഗം അല്‍ഫോണ്‍സ് കണ്ണന്താനവും മുരളീധരനൊപ്പം പ്രചാരണപരിപാടികള്‍ക്ക് ഉണ്ടായിരുന്നു. സമീപ ജില്ലകളായ കോഴിക്കോടും വയനാടും തിങ്കളാഴ്ച തെരഞ്ഞെടുപ്പ് ബൂത്തിലേക്ക് നടക്കുമ്പോള്‍ പ്രചാരണത്തിന് മൂന്നുദിവസം നീട്ടിക്കിട്ടിയ സന്തോഷത്തിലാണ് മലപ്പുറം ജില്ലയിലെ സ്ഥാനാര്‍ഥികള്‍. ഞായറാഴ്ച രാവിലെ പ്രചാരണവാഹനങ്ങളില്‍നിന്നുള്ള പാട്ടും കേട്ടുണര്‍ന്ന നാടും നഗരവും തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന അവധി ദിനത്തില്‍ തിരക്കോടു തിരക്കിലായിരുന്നു. ശബ്ദപ്രചാരണം ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ പ്രചാരണവാഹനങ്ങള്‍ വാര്‍ഡുകളുടെ മുക്കും മൂലയും തൊട്ടുതുടങ്ങി. പല സ്ഥാനാര്‍ഥികളും രണ്ടും മൂന്നും വട്ടം വീടുകയറി പ്രചാരണവും നടത്തി.
ആകാശം മൂടിക്കെട്ടിനിന്ന ഞായറാഴ്ച പകല്‍ ജില്ലയില്‍ പലയിടത്തും അവസാനിച്ചത് ശക്തമായ മഴയോടെയായിരുന്നു. എങ്കിലും സ്ഥാനാര്‍ഥികള്‍ കുട ചൂടിയത്തെി. മഴയൊഴിഞ്ഞതോടെ വോട്ടുപിടിത്തവും കവലകളില്‍ പ്രചാരണ പരിപാടികളുമായി വീണ്ടും സജീവമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.