Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2020 11:32 PM GMT Updated On
date_range 19 Jun 2020 11:32 PM GMTഉത്തരക്കടലാസിെൻറ ഉത്തരവാദിത്തം കോളജുകളുടെ തലയിലിട്ട് കാലിക്കറ്റ് സർവകലാശാല
text_fieldsbookmark_border
ഉത്തരക്കടലാസിൻെറ ഉത്തരവാദിത്തം കോളജുകളുടെ തലയിലിട്ട് കാലിക്കറ്റ് സർവകലാശാല തൃശൂർ: ഉത്തരക്കടലാസിൻെറ ഉത്തരവാദിത്തം കോളജുകളുടെ തലക്കിട്ട് കാലിക്കറ്റ് സർവകലാശാല. കോവിഡിൻെറ പശ്ചാത്തലത്തിൽ ഉത്തരക്കടലാസുകൾ രജിസ്റ്റേഡ് പോസ്റ്റായി സർവകലാശാലയിലേക്ക് പരീക്ഷാ കൺട്രോളറുടെ പേരിൽ അയക്കാനാണ് ഉത്തരവിട്ടത്. ഇതോടെ പരീക്ഷാ പേപ്പർ കേടുകൂടാതെ സുരക്ഷിതമായി യൂനിവേഴ്സിറ്റിയിൽ എത്തിക്കേണ്ട ബാധ്യത കോളജ് പ്രിൻസിപ്പൽമാർക്കായി. കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ ആർട്സ്, സയൻസ്, അറബിക് കോളജുകളിലെ പ്രിൻസിപ്പൽമാർക്കാണ് കഴിഞ്ഞദിവസം ഇൗ നിർദേശമെത്തിയത്. കൂടാതെ പരീക്ഷ നടത്തിപ്പിൻെറ ബില്ലിനൊപ്പം രജിസ്റ്റേഡ് പോസ്റ്റിൻെറ ചെലവ് സഹിതം സമർപ്പിക്കാമെന്നും പരീക്ഷാ കൺട്രോളറുടെ ഉത്തരവിലുണ്ട്. പരീക്ഷക്കുശേഷം ഇൻവിജിലേറ്റർമാർ പരീക്ഷ പേപ്പറുകൾ പ്രിൻസിപ്പലിനെ ഏൽപിക്കുകയും ദിവസങ്ങൾക്കുശേഷം യൂനിവേഴ്സിറ്റി വാഹനമെത്തി കൊണ്ടുപോകുകയാണ് പതിവ്. ഇപ്പോൾ പി.ജി പരീക്ഷ നടന്നുവരുകയാണ്. ഉത്തരവ് കൈപ്പറ്റിയശേഷം പല പ്രിൻസിപ്പൽമാരും അസൗകര്യം യൂനിവേഴ്സിറ്റിയെ അറിയിച്ചിരുന്നു. എന്നാൽ, പരാതിപ്പെട്ടവരോട് സിൻഡിക്കേറ്റ് തീരുമാനമാണെന്നും അനുസരിക്കണമെന്ന് അറിയിക്കുകയായിരുന്നെന്ന് പ്രിൻസിപ്പൽ കൗൺസെൽ ജനറൽ സെക്രട്ടറി ഡോ. സൈതലവി 'മാധ്യമ'ത്തോട് പറഞ്ഞു. പല കോളജുകൾക്കും ബണ്ടിലാക്കി വാഹനത്തിൽ പോസ്റ്റ് ഒാഫിസിലെത്തിക്കുന്നത് ബുദ്ധിമുട്ടാണ്. ജീവനക്കാരില്ലാത്തതും വാഹനങ്ങളില്ലാത്തതും പല കോളജുകളിൽ പ്രതിബന്ധമാകും. മുൻ അധ്യയനവർഷവും തപാൽവകുപ്പിനെ ഉത്തരപേപ്പർ കൊണ്ടുപോകുന്ന ഉത്തരവാദിത്തം ഏൽപിക്കാൻ നീക്കമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story