ആംഗ്യഭാഷയിൽ ഖുതുബയുമായി പുളിക്കൽ മസ്ജിദുറഹ്മ
text_fieldsകൊണ്ടോട്ടി: ശബ്ദത്തിെൻറ ലോകം അന്യമായവർക്ക് ആംഗ്യഭാഷയിൽ ജുമുഅ ഖുതുബയുമായി പുളിക്കൽ എബിലിറ്റി കാമ്പസിലെ മസ്ജിദുറഹ്മ. കാമ്പസിലെ താൽക്കാലിക ഷെഡിൽ ഒന്നര വർഷങ്ങൾക്ക് മുമ്പ് ആംഗ്യഭാഷയിലുള്ള ഖുതുബക്ക് തുടക്കമായിരുന്നെങ്കിലും പുതുതായി നിർമിച്ച പള്ളിയിൽ വെള്ളിയാഴ്ച മുതലാണ് ആരംഭിച്ചത്.
ഇന്ത്യയിൽ തന്നെ ആദ്യമായാണ് ബധിരരും മൂകരുമായ ആളുകള്‍ക്ക് ആംഗ്യഭാഷയിൽ ഖുതുബ നടക്കുന്നത്. എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദ ഡിസേബിൾഡ് എന്ന ട്രസ്റ്റാണ് സംഘാടകർ. വിവിധ വൈകല്യങ്ങളുള്ള നിരവധി പേരാണ് അഞ്ചര ഏക്കർ വിസ്തൃതിയിലുള്ള പുളിക്കൽ എബിലിറ്റി കാമ്പസിൽ താമസിക്കുന്നത്. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി ഭിന്നശേഷിക്കാരായ 200ഒാളം േപരാണ് നിലവിൽ ഇവിടെ താമസിച്ച് പഠിക്കുന്നത്.
കേൾവി ശക്തിയില്ലാത്തവർ സാധാരണയായി പള്ളികളില്‍ പ്രാര്ഥനക്കെത്തുേമ്പാൾ പ്രസംഗമോ ഉദ്ബോധനമോ മറ്റു വിഷയങ്ങളോ മനസ്സിലാക്കാതെ നമസ്കാരം മാത്രം നിര്‍വഹിക്കുകയായിരുന്നു പതിവ്. ഇൗ സാഹചര്യത്തിൽ നിന്നാണ് ഇവർക്ക് കൂടി മനസ്സിലാകുന്ന രീതിയിൽ ഖുതുബക്ക് തുടക്കമിട്ടത്. ഒന്നര വർഷം മുമ്പ് ഡോ. ഹുസൈൻ മടവൂരാണ് ആദ്യ ഖുതുബക്ക് നേതൃത്വം നൽകിയിരുന്നത്.
ആദ്യഘട്ടത്തിൽ കാമ്പസിലെ താൽക്കാലികമായ ഷെഡിലായിരുന്നു നമസ്കാരം. സമൂഹത്തിെൻറ വ്യത്യസ്ത മേഖലകളിലുള്ളവരിൽ നിന്ന് ലഭിച്ചവരുടെ സാമ്പത്തിക സഹായത്തിലാണ് കാമ്പസിൽ പുതിയ പള്ളിക്ക് എബിലിറ്റി ട്രസ്റ്റ് പണി കഴിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.