നിരവധി ഭവനഭേദന കേസുകളിലെ പ്രതികളായ രണ്ട് പേർ അറസ്റ്റിൽ
text_fields
മലപ്പുറം: നിരവധി ഭവനഭേദനക്കേസുകളിലും മോഷണക്കേസുകളിലേയും പ്രതികളായ രണ്ടു പേർ പെരിന്തൽമണ്ണ യിൽ പിടിയിൽ
കോതമംഗലം നെല്ലിക്കുഴി സ്വദേശി തേലക്കാട് വീട്ടിൽ ഷാജഹാനും (45) ചെർപ്പുളശ്ശേരി കാറൽമണ്ണ സ്വദേശി കൈതക്കൽ ഉണ്ണികൃഷ ്ണൻ (36) നെയുമാണ് പെരിന്തൽമണ്ണ എ.എസ്.പി രീഷ്മ രമേശൻ ഐ.പി.എസിൻെറ നേതൃത്വത്തിൽ പെരിന്തൽമണ്ണ ഇൻസ്പെക്ടർ ഐ.ഗിരീഷ്കുമാർ, എസ്.ഐ മഞ്ചിത് ലാൽ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
ജില്ലയിൽ കടകളിലും മറ്റും ഷട്ടറിൻെറ പൂട്ട് പൊളിച്ച് നിരവധി മോഷണങ്ങൾ റിപ്പോർട്ടായതിനെ തുടർന്ന് മലപ്പുറം ജില്ലാപോലീസ് മേധാവി യു.അബ്ദുൾ കരീം ഐ.പി.എസ് അവർകളുടെ നിർദ്ദേശപ്രകാരം ഇത്തരം കേസുകളിൽ അടുത്തിടെ ജയിലിൽ നിന്നും പുറത്തിറങ്ങിയ പ്രതികളെ ക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ 2 മണിയോടെ പെരിന്തൽമണ്ണ ടൗണിൽ നിന്നും പ്രതികളെ പിടികൂടിയത്.
കൂടുതൽ ചോദ്യം ചെയ്തതിൽ ഡിസംബറിൽ മഞ്ചേരി ടൗണിൽ UK ലോട്ടറി ഏജൻസീസിൻ്റെ ഷട്ടറിൻ്റെ പൂട്ട് പൊളിച്ച് 2 ലക്ഷത്തോളം രൂപയും ലോട്ടറി ടിക്കറ്റുകളും മോഷണം നടത്തിയ കേസിനും പെരിന്തൽമണ്ണ യിലെ സ്ക്കൂളിൽ work site ൽനിന്നും 60,000 രൂപയുടെ കേബിൾ മോഷണം നടത്തിയതും മൊബൈൽ ടവർ കേബിൾ മോഷണം പോയതുമുൾപ്പടെ നിരവധി മോഷണക്കേസുകൾക്ക് തുമ്പുണ്ടാക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചു .മലപ്പുറം ,പാലക്കാട് ,വയനാട് ,എറണാകുളം ജില്ലകളിലായി അമ്പതിലധികം മോഷണക്കേസുകളിൽ പ്രതിയായ ഷാജഹാനും ഉണ്ണികൃഷ്ണനും രണ്ടു മാസം മുൻപാണ് പെരിന്തൽമണ്ണ ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.