‘കുറിക്കല്യാണ’വുമായി ഹോട്ടലുടമകൾ
text_fieldsകോട്ടക്കൽ: ‘ഇടപാടുകാരുടെ ശ്രദ്ധക്ക്: റമദാൻ ആയതിനാൽ ഹോട്ടൽ അടക്കുകയാണ്. ഇടപാടുകൾ പെട്ടെന്ന് തീർക്കണം’ പാതയോരങ്ങളിലെ ചായക്കടക്ക് മുന്നിൽ പനയോലയിൽ കെട്ടിത്തൂക്കിയ വാചകങ്ങളാണിത്. പണ്ട് കുറിക്കല്യാണമെന്ന് വിശേഷിപ്പിച്ചിരുന്ന രീതി പൊടി തട്ടിയെത്താണ് പറ്റുകാശ് പിരിക്കാൻ ഹോട്ടലുകാർ മുന്നിട്ടിറങ്ങിയിരിക്കുന്നത്. കത്തയച്ച് ഇടപാടുകാരെ വിവരമറിയിച്ചിരുന്ന രീതി കാലത്തിന് വഴിമാറുകയും കത്തയക്കുന്നത് കുറച്ചിലാവുകയും ചെയ്തതോടെയാണ് ഇൗ രീതി പരീക്ഷിക്കുന്നത്. ആദ്യകാലത്ത് പറ്റുതീർക്കാൻ വരുന്നവർക്ക് ചായയും പലഹാരവും നൽകണമായിരുന്നെന്ന് പഴമക്കാർ പറയുന്നു. ഇതര ജില്ലക്കാരായ തൊഴിലാളികളാണ് ഇപ്പോൾ കൂടുതലും പറ്റ് വാങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.