ഗൗരി ലങ്കേഷ് വധം; കാമ്പസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു
text_fieldsവാഴയൂർ: പത്രപ്രവർത്തകരെയും എഴുത്തുകാരെയും ഉൽമൂലനം ചെയ്ത് രാജ്യത്തെ എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാൻ ഉള്ള ഫാഷിസത്തിന്റെ ഗൂഢ നീക്കത്തിനെതിരെ സാഫി കോളേജിലെ ജേർണലിസം വിഭാഗം കാമ്പസ്സിൽ മുഴുവൻ വിദ്യാർഥികളെയും ഉൾപ്പെടുത്തി പ്രതിരോധ സംഗമം സംഘടിപ്പിച്ചു. ഗൗരി ലങ്കേഷിന്റെ കൊലയാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും എഴുത്തുകാർക്കും രാജ്യത്തെ മുഴുവൻ മനുഷ്യർക്കും സുരക്ഷ ഉറപ്പാക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. കോളേജ് പ്രിൻസിപ്പൽ ഡോ. പി.വി. ബഷീർ അഹ്മദ് സംഗമം ഉദ്ഘാടനം ചെയ്തു.
വിവിധ പഠന വകുപ്പുകളിൽനിന്ന് ജംഷീർ അബൂബക്കർ, റാജി മൻസൂർ, അബൂബക്കർ സിദ്ധീഖ്, തഹ്‌സിൻ(കോളേജ് യൂണിയൻ ചെയർമാൻ), എന്നിവർ സംസാരിച്ചു. നസ്‌റുല്ല വാഴക്കാട് കവിത അവതരിപ്പിച്ചു. അർഷാദും സംഘവും ഫാഷിസ്റ് പ്രതിരോധ ഗാനങ്ങൾ അവതരിപ്പിച്ചു. ജേർണലിസം വിദ്യാർഥിനി സാഫ് വാന ജൗഹർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.