വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വളർത്തുമൃഗങ്ങളും കിണറും മണ്ണിനടിയിലായി
text_fieldsവാഴക്കാട്: ശക്തമായ മഴയിൽ വീടിെൻറ സംരക്ഷണഭിത്തി ഇടിഞ്ഞ് നാശനഷ്ടം. വളർത്തുമൃഗങ്ങളും കിണറും മണ്ണിനടിയിലായി. വാഴക്കാട് എടശ്ശേരികുന്ന് അടുവാട്ട് അലിയുടെ വീടിനോട് ചേർന്നുള്ള മതിലാണ് പൂർണമായി ഇടിഞ്ഞത്.
തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന സഹോദരൻ അടുവാട്ട് അബ്ദുറഹിമാെൻറ വീടിെൻറ അടുക്കള ഭാഗം പൂർണമായി തകർന്നു. ഇവിടെ വളർത്തുന്ന മൂന്ന് ആടുകളും ഒമ്പത് മുട്ടക്കോഴികളും മണ്ണിനടിയിൽപെട്ടു.
നാട്ടുകാർ ഉൾപ്പെടെ ട്രോമാകെയർ, വൈറ്റ്ഗാർഡ് സന്നദ്ധ പ്രവർത്തകർ ചേർന്ന് മണ്ണും കല്ലും നീക്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മണ്ണറോട്ട് ഫാത്തിമ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. ജമീല, വാഴക്കാട് സി.ഐ എം.സി. കുഞ്ഞിമോയിൻ കുട്ടി, എസ്.ഐ സുബീഷ്, പഞ്ചായത്ത് അംഗം ഫാത്തിമത്ത് സുഹ്റ എന്നിവർ രക്ഷാപവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.