നെല്ലറയുടെ നെഞ്ചകം പിളർന്ന് പാറ പൊട്ടിക്കലും മണ്ണ് ഖനനവും
text_fieldsപാലക്കാട്: വനസംരക്ഷണ നിയമം, പരിസ്ഥിതി സംരക്ഷണം, നെൽവയൽ സംരക്ഷണ നിയമം എന്നിവ നോക്കുകുത്തിയാക്കി ജില്ലയിൽ ക്വാറികളും മണ്ണ് ഖനനകേന്ദ്രങ്ങളും വ്യാപകമാണ്. 16 ക്വാറികളും 36 ക്രഷറുകളും ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്.
സർക്കാർ പുറമ്പോക്ക് സ്ഥലങ്ങൾ പോലും കൈയേറി വർഷങ്ങളായി അനധികൃതമായി ഖനനം നടത്തന്നുണ്ട്. ഇഷ്ടിക നിർമാണത്തിനായി പുഴയെ പോലും ഗതിമാറ്റാവുന്ന തരത്തിലുള്ള ഖനനമാണ് ഭാരതപ്പുഴയുടെ തീരങ്ങളിൽ നടത്തുന്നത്. മൈനിങ് ജിയോളജി വകുപ്പിെൻറ മാനദണ്ഡങ്ങൾ പാലിക്കാതെയും വകുപ്പ് നൽകുന്ന പാസിൽ കൃത്രിമം കാണിച്ചുമാണ് പലതും പ്രവർത്തിക്കുന്നത്.
അനുമതിയുള്ളതിലും ഉയർന്ന തോതിലാണ് ഖനനം നടത്തുന്നത്. ഇത്തരം കേന്ദ്രങ്ങളിൽ സാധാരണക്കാരെയും പരിസരവാസികളെയും ഇതിനകത്തേക്ക് പ്രവേശിപ്പിക്കാറില്ല. ഇവിടത്തെ തൊഴിലാളികളിൽ ഭൂരിഭാഗം പേരും ഇതര സംസ്ഥാനക്കാരാണ്.
അപകടങ്ങൾ നടന്നാൽ ഒതുക്കി തീർക്കുകയാണ് പതിവ്. അതാത് താലൂക്ക് ഭരണകൂടത്തിനാണ് ക്വാറികളുടെയും മണ്ണ് ഖനനകേന്ദ്രങ്ങളുടെയും പരിശോധന നടത്തി പ്രവർത്തനങ്ങൾ വിലയിരുത്തേണ്ടത്. ജില്ലയിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് കൃത്യമായി മാസപ്പടി എത്തുന്നതിനാൽ തുടർ നടപടികൾ ഉണ്ടാവാറില്ലെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.