Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2015 11:17 AM GMT Updated On
date_range 26 Nov 2015 11:17 AM GMTശബരിമല തീര്‍ഥാടകരുടെ വാഹനത്തില്‍ ബസിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്
text_fieldsbookmark_border
പത്തനംതിട്ട: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തീര്‍ഥാടകരുടെ വാഹനം കെ.എസ്.ആര്‍.ടി.സിയുമായി കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്. പരിക്കേറ്റ ഇവരെ നിലക്കല്‍ ഗവ.ഹോസ്പിറ്റലില്‍ പ്രാഥമിക ശുശ്രൂഷകള്‍ക്കുശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം ആലുവ സ്വദേശികളാണ് പരിക്കേറ്റവര്‍. നീറിക്കോട് കൊടുവഴങ്ങ് കോഴിക്കല്‍ വീട്ടില്‍ രതീഷ് (36), മാതാവ് രാധ (60), രതീഷിന്‍െറ മകള്‍ ആര്‍ദ്ര (10), നീറിക്കോട് കൊടുവഴങ്ങ പത്തുപറയില്‍ പി.കെ. സുഗതന്‍ (62) കാര്‍ ഡ്രൈവര്‍ നീറിക്കോട് കൊടുവഴങ്ങ തൊണ്ടിപ്പറമ്പില്‍ റിജുകുമാര്‍(45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചക്ക് ശബരിമല പാതയില്‍ അട്ടത്തോടിനും പ്ളാംതോടിനും ഇടയിലായിരുന്നു അപകടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story