'നമ്മുടെ തിരുവല്ല' കൈകോർത്തു; വാമികയ്ക്കും വസന്തിനും വീടൊരുങ്ങുന്നു
text_fieldsതിരുവല്ല: പഠിക്കുവാൻ വൈദ്യുതി വെളിച്ചവും കിടക്കുവാൻ താമസ യോഗ്യമായ വീടും ഇല്ലാതിരുന്ന വാമികയ്ക്കും വസന്തിനും വീടൊരുങ്ങുന്നു. 'നമ്മുടെ തിരുവല്ല' ചാരിറ്റബിൾ സൊസൈറ്റിയുടെയും നാഷനൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സിെൻറയും നേതൃത്വത്തിലാണ് നിർമാണം.
മൂന്ന് മുറികളും അടുക്കളയും ശുചി മുറിയും ഉള്ള വീടാണ് നിർമിക്കുന്നത്. വൈദ്യുതി ഇല്ലാത്തത് മൂലം ഓൺലൈൻ പഠനം മുടങ്ങിയ വാമികയും വസന്തും മാതാപിതാക്കൾക്കൊപ്പം വൈദ്യുത കണക്ഷൻ നൽകണമെന്ന് ആവശ്യപ്പെട്ട് കാവുംഭാഗം കെ.എസ്.ഇ.ബി ഓഫിസിന് മുമ്പിൽ കഴിഞ്ഞ ആഴ്ച കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. തുടർന്ന് അന്ന് വൈകിട്ട് തന്നെ സബ് എൻജിനീയർ ഉൾപ്പടെയുള്ളവർ നേരിട്ടെത്തി വൈദ്യുത കണക്ഷൻ നൽകി.
തുടർന്ന് അടച്ചുറപ്പില്ലാത്ത, തകർന്ന മേൽക്കൂരയുമായി ഏത് നിമിഷവും നിലം പതിക്കാവുന്ന തരത്തിൽ നിലനിൽക്കുന്ന ഒറ്റ മുറി വീട് വാസയോഗ്യമാക്കുന്നതിന് നമ്മുരികയായിരുന്നു.
ഒരു മാസത്തിനുള്ളിൽ വീടുപണി പൂർത്തിയാക്കുമെന്ന് നിർമാണ കമ്മറ്റി കൺവീനർ അഡ്വ. പ്രകാശ് പി.തോമസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.