കടലിൽ മത്സ്യങ്ങൾ കുറയുന്നു; വിലയേറുന്നു
text_fieldsതൃശൂർ: കാലാവസ്ഥ വ്യതിയാനത്തിെൻറ നാളുകളിൽ കടലിൽ മത്സ്യങ്ങൾ കുറയുന്നു. ലഭ്യത കു റയുന്നതിനാൽ ജില്ലയിൽ മത്സ്യവില ഏറുകയാണ്. ചൂട് കൂടുന്നതിനും മഴ കുറയുന്നതിനും കാ രണമായ എൽനിനോ പ്രതിഭാസത്തിെൻറ പശ്ചാത്തലത്തിൽ ചാള കേരളതീരത്തുനിന്ന് അകന്നുപോകുകയാണ്. കടലിെൻറ സ്വഭാവം മാറുന്നത് മത്സ്യങ്ങളെ വല്ലാതെ ബാധിക്കുന്നുണ്ട്. ജില്ലയിലും ഇത് പ്രകടമാണ്. മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലും മത്സ്യലഭ്യതയിൽ വല്ലാതെ കുറവുണ്ട്. ഇത് മത്സ്യവില ഇരട്ടിയിൽ എത്തിച്ചിരിക്കുകയാണ്.
കിലോക്ക് 80 മുതൽ 100 രൂപവരെയുണ്ടായിരുന്ന വലിയ ചാളക്ക് 160 മുതൽ 180 വരെ വിലയായി. അയല 180 മുതൽ 200 വരെ എത്തിനിൽക്കുന്നു. 120 മുതൽ 140 രൂപവരെയാണ് ഉണ്ടായിരുന്നത്. 80നും 100 ഇടയിൽനിന്ന മാന്തളിന് 140 രൂപയായി. വറ്റ കിലോക്ക് 200 രൂപയാണ് വില. 140 മുതൽ 160 രൂപയാണ് വിലയുണ്ടായിരുന്നത്. 100 രൂപയുണ്ടായിരുന്ന കുടുതക്ക് 160 രൂപ. 200 ഉണ്ടായിരുന്ന കേരക്ക് 300 രൂപ.
നാടൻ സ്രാവ് കിട്ടാനുണ്ടെങ്കിലും 100 രൂപക്ക് അടുത്താണ് വിലകയറിയത് -260 രൂപയിൽനിന്ന് 350 രൂപയിലാണ് വില എത്തിനിൽക്കുന്നത്. അയ്ക്കൂറ കിലോക്ക് 200 രൂപയുടെ വർധനവാണുണ്ടായത് -500 രൂപയിൽനിന്ന് 700 ആയി. അയ്ക്കൂറ കിട്ടാനില്ലാത്ത സാഹചര്യവുമുണ്ട്. ആവോലിയടക്കം മീനുകൾ വിപണി കണ്ടിട്ട് മാസങ്ങളായി. മീൻ കിട്ടാതായതോടെ മത്സ്യത്തൊഴിലാളികൾ വറുതിയിലുമാണ്. വിദേശ മത്സ്യബന്ധന ബോട്ടുകളുടെ കടന്നുകയറ്റവും മത്സ്യലഭ്യത കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. അശാസ്ത്രീയ രീതിയില്‍ ചെറിയ കണ്ണിവല ഉപയോഗിച്ച് മത്സ്യം കോരിയെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.