Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2017 5:20 AM GMT Updated On
date_range 3 Dec 2017 5:20 AM GMTവിദേശമദ്യവുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
ചവറ: വഴിയരികിൽ പരസ്യമായി മദ്യവിൽപന നടത്തിയ യുവാവ് പിടിയിൽ. തേവലക്കര അരിനല്ലൂർ ഇടയിലവിള വീട്ടിൽ ബാബുകുട്ടൻ എന്ന പ്രവീണാ(31)ണ് തെക്കുംഭാഗം പൊലീസിെൻറ പിടിയിലായത്. ശാസ്താംകോട്ട റോഡിൽ പടപ്പനാൽ ജങ്ഷന് വടക്ക് റോഡരികിൽനിന്ന് മദ്യവിൽപന നടത്തിവരികയായിരുന്നു. വെള്ളിയാഴ്ച രാത്രി എട്ടിനാണ് തെക്കുംഭാഗം പൊലീെസത്തി യുവാവിനെ പിടികൂടുന്നത്. ഇയാളിൽനിന്ന് 1.300 ലിറ്റർ മദ്യവും കണ്ടെടുത്തു. ബിവറേജിൽനിന്ന് മദ്യം വാങ്ങി അവധി ദിവസം വിൽപന നടത്തിയതിന് മുമ്പും പ്രവീൺ പിടിയിലായിട്ടുണ്ട്. അഡീഷനൽ എസ്.ഐ ടി.എ. നിസാറിെൻറ നേതൃത്വത്തിലാണ് അറസ്റ്റ്. യുവാവിനെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story